മമത ബാനർജി
മമത ബാനർജി

'ജനങ്ങൾക്ക് വേണ്ടി ഞാൻ രാജിവയ്‌ക്കാം'; സർക്കാർ വിളിച്ച യോഗം സമരക്കാർ നിരസിച്ചതോടെ രാജിസന്നദ്ധതയറിയിച്ച് മമത ബാനർജി

യോഗം പൂർണമായും ലൈവ് സ്ട്രീം ചെയ്യണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം തള്ളിയതിനുപിന്നാലെ സമരക്കാരിൽ നിന്നുള്ള പ്രതിനിധിസംഘം യോഗം ബഹിഷ്കരിക്കുകയായിരുന്നു
Updated on
1 min read

ജനങ്ങൾക്ക് വേണ്ടി താൻ രാജിവയ്ക്കാൻ തയ്യാറാണെന്ന് മമത ബാനർജി. ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധക്കാർ പങ്കെടുക്കാതിരുന്നതിനെത്തുടർന്നാണ് രാജിസന്നദ്ധത അറിയിച്ചുകൊണ്ട് മമത രംഗത്തെത്തിയത്.

മമത ബാനർജി
സീതാറാം യെച്ചൂരി: ഇടതുമൂല്യബോധം കൈവിടാത്ത 'പ്രായോഗിക മാര്‍ക്‌സിസ്റ്റ്'

യോഗം പൂർണമായും ലൈവ് സ്ട്രീം ചെയ്യണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം തള്ളിയതിനുപിന്നാലെ സമരക്കാരിൽ നിന്നുള്ള പ്രതിനിധിസംഘം യോഗം ബഹിഷ്കരികുയികയായിരുന്നു. പ്രതിഷേധം നടത്തുന്നവരിൽ നിന്ന് 15 പേരുടെ പ്രതിനിധിസംഘത്തെ നേരിൽകണ്ട് ചർച്ചനടത്താം എന്നാണ് ആദ്യം സർക്കാരും മമത ബാനർജിയും അറിയിച്ചത്. എന്നാൽ പ്രതിനിധി സംഘത്തിൽ 30പേരെ ഉൾപ്പെടുത്തണമെന്നും കൂടിക്കാഴ്ച പൂർണമായും ലൈവ് സ്ട്രീം ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധക്കാർ മമതയ്ക്ക് കത്തയച്ചു. ഈ ആവശ്യം കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സർക്കാർ നിരസിക്കുകയായിരുന്നു.

മമത ബാനർജി
പ്രിയസഖാവ് സീതാറാം

അക്രമണത്തിനിരയായി മരണപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാണ് തനിക്കും ആഗ്രഹമെന്നും ജനങ്ങൾക്ക് വേണ്ടി താൻ രാജിവയ്ക്കാൻ തയ്യാറാണെന്നും മമത പറഞ്ഞു. സമരം ഇന്ന് 34 ാം ദിവസത്തിലാണ്. ഒരുമാസം കഴിയുന്ന ഡോക്ടർമാരുടെ സമരത്തിന്റെ ഭാഗമായി ചികിത്സ കിട്ടാതെ 27 പേർ മരിച്ചെന്നും ഏഴു ലക്ഷം പേർ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ഡോക്ടർമാരോട് തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അവരതിന് തയ്യാറായില്ല എന്നുമാണ് മമതയുടെ പരാതി.

മമത ബാനർജി
ലാൽ സലാം ഡിയർ കോമ്രേഡ്

എന്നാൽ ലൈവ് സ്ട്രീമിങ് എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിന് എന്താണ് ഇത്രയും ബുദ്ധിമുട്ട് എന്ന് സമരത്തിലുള്ള ഡോക്ടർമാർ തിരിച്ചു ചോദിക്കുന്നു. സുപ്രീംകോടതി പോലും ലൈവ് സ്ട്രീമിങ്ങിൽ വാദം കേൾക്കുമ്പോൾ എന്തുകൊണ്ട് സംസ്ഥാന സർക്കാരിന് അത് സാധ്യമാകുന്നില്ല എന്നാണ് അവരുടെ മറുചോദ്യം.

ലൈവ് സ്ട്രീമിങ് എന്ന ആവശ്യം നിരസിച്ച സർക്കാർ പതിനഞ്ചുപേരുമായി കൂടിക്കാഴ്ച നടത്തുമെന്നും ആ കൂടിക്കാഴ്ചയുടെ വീഡിയോ പകർത്തി പിന്നീട് പുറത്തുവിടാമെന്നും അറിയിക്കുകയായിരുന്നു. എന്നാൽ ആ നിർദേശം അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറായിരുന്നില്ല.

logo
The Fourth
www.thefourthnews.in