അമേരിക്കന്‍ എയര്‍ലൈന്‍സ് ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തിലും 'മൂത്രമൊഴി' വിവാദം;  യാത്രക്കാരനെ പോലീസിന് കൈമാറി

അമേരിക്കന്‍ എയര്‍ലൈന്‍സ് ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തിലും 'മൂത്രമൊഴി' വിവാദം; യാത്രക്കാരനെ പോലീസിന് കൈമാറി

സഹയാത്രികരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ പോലീസിന് കൈമാറിയതായി ഡിജിസിഎ
Updated on
1 min read

ന്യൂയോര്‍ക്ക് - ഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സില്‍ വീണ്ടും 'മൂത്രമൊഴി' വിവാദം. വിമാനത്തിൽ സഹയാത്രികനുമേൽ മൂത്രമൊഴിച്ച ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ഞായറാഴ്ച അമേരിക്കൻ എയർലൈൻസിന്റെ എഎ 292 വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരനാണ് സഹയാത്രികനുമേൽ മൂത്രമൊഴിച്ചത്. ഇരുവർക്കുമിടയിലുണ്ടായ തര്‍ക്കമാണ് പ്രകോപനമെന്നാണ് ഡിജിസിഎയുടെ കണ്ടെത്തൽ. സഹയാത്രികരുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ പോലീസിന് കൈമാറുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു.

ലാന്റിങ്ങിന് മുൻപ് എയർലൈൻസ് ഇക്കാര്യം ഡൽഹി വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുകയും പ്രതിയെ ഡൽഹി പോലീസിന് കൈമാറുകയും ചെയ്തു

ഞായറാഴ്ച രാത്രി 9 മണിയോടെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം അച്ചടക്ക ലംഘനം നടത്തിയ യാത്രക്കാരനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലാന്റിങ്ങിന് മുൻപ് എയർലൈൻസ് അധികൃതര്‍ വിവരം ഡൽഹി വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിയെ ഡൽഹി പോലീസിന് കൈമാറി.

അമേരിക്കന്‍ എയര്‍ലൈന്‍സ് ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തിലും 'മൂത്രമൊഴി' വിവാദം;  യാത്രക്കാരനെ പോലീസിന് കൈമാറി
ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തില്‍ വീണ്ടും 'മൂത്രമൊഴി' വിവാദം; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനെതിരെ പരാതി

യാത്രക്കാരനെക്കുറിച്ച് എയർലൈൻസ് ജീവനക്കാർ നൽകിയ പരാതിയെ തുടർന്ന് സിവിൽ ഏവിയേഷൻ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സഹയാത്രികൻ ഔദ്യോഗികമായി പരാതി നൽകിയതായി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

സമീപകാലത്തായി നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. കഴിഞ്ഞ വർഷം നവംബർ 26ന് എയർ ഇന്ത്യ ന്യൂയോർക്ക് - ഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിൽ, മദ്യലഹരിയിലായിരുന്ന യുവാവ് സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത് വാൻ വിവാദമായിരുന്നു. ഡിസംബർ ആറിന് എയർ ഇന്ത്യ പാരീസ്-ന്യൂഡൽഹി വിമാനത്തിൽ ശുചിമുറിയിലേക്ക് പോയ സഹയാത്രികയുടെ സീറ്റിലും ഒരാൾ മൂത്രമൊഴിച്ചിരുന്നു. ഇത്തരം സംഭവങ്ങൾക്ക് ശേഷം വിമാനത്തിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും അന്തസിനും സുരക്ഷയ്ക്കുമായി കർശന നിയമങ്ങളും ഡിജിസിഎ കൊണ്ടുവന്നിരുന്നു.

logo
The Fourth
www.thefourthnews.in