ക്യാഷ് ഓണ്‍ ഡെലിവറിയായി ഐ ഫോണ്‍ 16 ഓര്‍ഡര്‍ ചെയ്തു; ഫോണ്‍ കൈക്കലാക്കി ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി

ക്യാഷ് ഓണ്‍ ഡെലിവറിയായി ഐ ഫോണ്‍ 16 ഓര്‍ഡര്‍ ചെയ്തു; ഫോണ്‍ കൈക്കലാക്കി ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി

സെപ്റ്റംബര്‍ 23ന് ഐഫോണ്‍ ഡെലിവറി ചെയ്യാന്‍ എത്തിയ നിഷാത്ഗഞ്ചിലെ ഭരത് സാഹു ആണ് കൊല്ലപ്പെട്ടത്.
Updated on
1 min read

പണം നല്‍കാതെ ഐഫോണ്‍ കൈക്കലാക്കാന്‍ ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി. യുപിയിലെ ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം. ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ഫിപ്കാര്‍ട്ടില്‍ നിന്ന് ഏകദേശം ഒന്നരലക്ഷം വിലയുള്ള ഐഫോണ്‍ 16 സീരിസില്‍പ്പെട്ട മോഡലാണ് ഗജാനന്‍ എന്ന വ്യക്തി ക്യാഷ് ഓണ്‍ ഡെലിവറിയായി ബുക്ക് ചെയ്തത്.

സെപ്റ്റംബര്‍ 23ന് ഐഫോണ്‍ ഡെലിവറി ചെയ്യാന്‍ എത്തിയ നിഷാത്ഗഞ്ചിലെ ഭരത് സാഹു ആണ് കൊല്ലപ്പെട്ടത്. ഫോണ്‍ നല്‍കും മുന്‍പ് പണം ആവശ്യപ്പെട്ടപ്പോള്‍ ഗജാനനും സുഹൃത്തുക്കളും ചേര്‍ന്ന് സാഹുവിനെ ആക്രമിക്കുകയും കഴുത്തുഞെരിച്ചു കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് മൃതദേഹം സമീപത്തെ ഇന്ദിര കനാലില്‍ തള്ളുകയായിരുന്നു. സാഹുവിന്റെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശാങ്ക് സിംഗ് പറഞ്ഞു.

ക്യാഷ് ഓണ്‍ ഡെലിവറിയായി ഐ ഫോണ്‍ 16 ഓര്‍ഡര്‍ ചെയ്തു; ഫോണ്‍ കൈക്കലാക്കി ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി
'ക്രിമിനൽ കേസുകളുടെ വിവരങ്ങൾ നൽകണം;' സ്വയം പ്രഖ്യാപിത ആത്മീയ ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരെ മദ്രാസ് ഹൈക്കോടതി, പോലീസ് പരിശോധന

സാഹുവിനെ കാണാതായി രണ്ടുദിവസം കഴിഞ്ഞ് സെപ്റ്റംബര്‍ 25നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് സാഹുവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഗജാനന്റെ സുഹൃത്ത് ആകാശിലേക്ക് എത്തിയത്. ആകാശിനെ വിശദമായ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടര്‍ന്ന് മുഖ്യപ്രതി ഗജാനനെയും കൂട്ടാളികളേയും പോലീസ് പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കൂടി ലഭ്യമായതോടെ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെന്നും പോലീസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in