ഇൻസ്റ്റാ വീഡിയോ വിനയായി;
ഡൽഹിയിലെ വീട്ടിൽ മോഷണം നടത്തിയ ട്രാവൽ വ്ളോഗർ അറസ്റ്റിൽ

ഇൻസ്റ്റാ വീഡിയോ വിനയായി; ഡൽഹിയിലെ വീട്ടിൽ മോഷണം നടത്തിയ ട്രാവൽ വ്ളോഗർ അറസ്റ്റിൽ

ബിന്ദാപൂർ സ്വദേശിയായ സഞ്ജീവ് ന്യൂഡൽഹിയിലെ ഉത്തംനഗറിലെ വീട്ടിൽ ജൂലൈ 11 നാണ് കവർച്ച നടത്തിയത്
Updated on
1 min read

ഡൽഹിയിൽ മോഷണം നടത്തിയ പ്രതി ട്രാവൽ വ്ളോഗിലൂടെ അറസ്റ്റിൽ. മോഷണം നടത്തി ഒരു മാസത്തിന് ശേഷമാണ് ബിന്ദാപൂർ സ്വദേശിയും ട്രാവൽ വ്ളോഗറുമായ സഞ്ജീവ് പിടിയിലായത്. ട്രാവൽ വ്ളോഗുകളുടെ ലൊക്കേഷൻ പിന്തുടർന്നാണ് സഞ്ജീവിനെ പോലീസ് പിടികൂടിയത്.

ബിന്ദാപൂർ സ്വദേശിയായ സഞ്ജീവ് ന്യൂഡൽഹിയിലെ ഉത്തം നഗറിലെ വീട്ടിൽ ജൂലൈ 11 നാണ് കവർച്ച നടത്തിയത്. മോഷണം നടന്ന വീട്ടിൽനിന്ന് പ്രതി സഞ്ജീവ് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. മോഷണത്തിൽ സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള വിലകൂടിയ വസ്തുക്കൾ വീട്ടിൽ നിന്ന് നഷ്ടമായിരുന്നു. അന്വേഷണത്തിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് പ്രതിയുടെ അവസാന ലൊക്കേഷൻ കാണിച്ചത്. പിന്നീട് മണിക്കൂറുകളോളം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വച്ചു.

ഇൻസ്റ്റാ വീഡിയോ വിനയായി;
ഡൽഹിയിലെ വീട്ടിൽ മോഷണം നടത്തിയ ട്രാവൽ വ്ളോഗർ അറസ്റ്റിൽ
'അവിശ്വാസപ്രമേയ ചർച്ചയിൽ സംസാരിക്കേണ്ടെന്ന് ബിജെപി പറഞ്ഞു'; മണിപ്പൂരിൽനിന്നുള്ള എൻഡിഎ സഖ്യകക്ഷി എംപിയുടെ തുറന്നുപറച്ചിൽ

എന്നാൽ സഞ്ജീവ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ യാത്രാ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് തുടർന്നു. കേരളത്തിലെത്തിയ സഞ്ജീവ് ഇൻസ്റ്റാ അക്കൗണ്ടിൽ വ്ളോഗും പോസ്റ്റ് ചെയ്തു. പിന്നീട് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി ജോലിക്കായി ദുബായിലേക്ക് പോകുകയാണെന്ന് പറയുന്ന ഒരു വീഡിയോ പ്രതി പോസ്റ്റ് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ ഉത്തർപ്രദേശിലെ ആഗ്രയിലാണെന്ന് സൂചിപ്പിക്കുന്ന മറ്റൊരു വ്ളോഗും പ്രതി പോസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി ഇ-റിക്ഷയിൽ ആഗ്രയിലെ ഈദ്ഗാഹ് റോഡിലേക്ക് പോയതായി പോലീസ് കണ്ടെത്തി. ഉടൻ തന്നെ ആഗ്രയിൽ എത്തിയ പോലീസ് ഈദ്ഗാഹ് റോഡിലെ എല്ലാ ഹോട്ടലുകളിലും തിരച്ചിൽ നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇൻസ്റ്റാ വീഡിയോ വിനയായി;
ഡൽഹിയിലെ വീട്ടിൽ മോഷണം നടത്തിയ ട്രാവൽ വ്ളോഗർ അറസ്റ്റിൽ
രാഹുലോ? മോദിയോ? സാമൂഹിക മാധ്യമങ്ങളിൽ കെങ്കേമനാര്? സൈബർ ലോകത്ത് പുതിയ പോർമുഖം

കൃത്യത്തിന് ശേഷം മോഷ്ടിച്ച സ്വർണവുമായി ജീവൻ പാർക്കിലുള്ള സ്വർണപ്പണയ കടയിൽ പോയതായി പ്രതി വെളിപ്പെടുത്തി. രണ്ട് സ്വർണമോതിരങ്ങൾ പണയംവച്ച് പ്രതി 20,000 രൂപ വായ്പ വാങ്ങിയതായി ദ്വാരകയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം ഹർഷവർധൻ പറഞ്ഞു. പ്രതിയുടെ പക്കൽനിന്ന് 16,000 രൂപയും കണ്ടെടുത്തു. ബാക്കിയുള്ള സ്വർണം പ്രതി അബ്ദുൾ മാലിക് എന്നയാൾക്ക് വിറ്റതായി പ്രതി മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് മുഴുവൻ ആഭരണങ്ങളും പിടിച്ചെടുത്തു.

logo
The Fourth
www.thefourthnews.in