ഭക്ഷണം പാകം ചെയ്യാന്‍ രണ്ട് തക്കാളി എടുത്തു; ഭർത്താവുമായി വഴക്കിട്ട് ഭാര്യ വീട് വിട്ടിറങ്ങി

ഭക്ഷണം പാകം ചെയ്യാന്‍ രണ്ട് തക്കാളി എടുത്തു; ഭർത്താവുമായി വഴക്കിട്ട് ഭാര്യ വീട് വിട്ടിറങ്ങി

ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി പാചകം ചെയ്യാനായി ഉപയോഗിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു
Updated on
1 min read

തക്കാളിയുടെ വില കുതിച്ചുയരുന്നത് പലരുടെയും പോക്കറ്റ് കീറിയിരിക്കുകയാണ്. സാധാരണ ജനങ്ങളെ മാത്രമല്ല റെസ്റ്റോറന്റുകള്‍, ഭക്ഷ്യ നിര്‍മാതാക്കള്‍ തുടങ്ങി ബഹുമുഖ കമ്പനികള്‍ക്ക് വരെ വെല്ലുവിളിയായിരിക്കുകയാണ് അടുക്കളയില്‍ സുലഭമായി വിലസിയിരുന്ന തക്കാളിയുടെ വില. എന്നാൽ ദൈന്യം ദിന ജീവിതത്തിന് പുറമെ തക്കാളിവില കുടുംബജീവിതം തന്നെ തകർത്താലോ? തക്കാളി കാരണം ദമ്പതികള്‍ തമ്മില്‍ പ്രശ്നമുണ്ടാകാന്‍ കാരണമായെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഭക്ഷണം പാകം ചെയ്യാന്‍ രണ്ട് തക്കാളി എടുത്തു; ഭർത്താവുമായി വഴക്കിട്ട് ഭാര്യ വീട് വിട്ടിറങ്ങി
തക്കാളി പൊള്ളുന്നു; വിലക്കയറ്റത്തിന്റെ കാരണം ഇതാ ഇവിടെയുണ്ട്

മധ്യപ്രദേശിലെ ഷഹ്‌ദോലിൽ പാകം ചെയ്ത ഭക്ഷണത്തിൽ രണ്ട് തക്കാളി ഉപയോഗിച്ചതിനെത്തുടർന്ന് ഒരു സ്ത്രീ ഭർത്താവിനെ തന്നെ ഉപേക്ഷിച്ചു. ഒരു ഭക്ഷണശാലയുടെ ഉടമയായ സന്ദീപ് ബർമൻ തന്റെ ഭാര്യ ആരതി ബർമനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിരിക്കുകയാണ്. സന്ദീപ് ബർമന് ടിഫിൻ സർവ്വീസ് ആണ് ജോലി. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി പാചകം ചെയ്യാനായി ഉപയോഗിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു.

''അവള്‍ എന്റെ മകളോടൊപ്പം വീട് വിട്ട് ബസില്‍ കയറി പോയി. ഞാന്‍ മൂന്ന് ദിവസമായി അവളെ തിരയുന്നു. അവളുടെ ഫോട്ടോയും പോലീസിന് നല്‍കി, പക്ഷേ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അവളോട് ആലോചിക്കാതെ ഭക്ഷണത്തില്‍ തക്കാളി ഇട്ടതിനെ തുടര്‍ന്ന് അസ്വസ്ഥയാകുകയും അതിനെ ചൊല്ലി വഴക്കിടുകയും ചെയ്തു. ഞാന്‍ തക്കാളി ചേര്‍ക്കുന്നതിനോട് അവള്‍ക്ക് താത്പര്യമില്ലായിരുന്നു,'' - സന്ദീപ് പറഞ്ഞു.

ഭക്ഷണം പാകം ചെയ്യാന്‍ രണ്ട് തക്കാളി എടുത്തു; ഭർത്താവുമായി വഴക്കിട്ട് ഭാര്യ വീട് വിട്ടിറങ്ങി
റെക്കോഡ് വിലയും ഗുണനിലവാരത്തിലെ ആശങ്കയും: ഉത്പന്നങ്ങളിൽ നിന്ന് തക്കാളി ഒഴിവാക്കി മക്‌ഡൊണാൾഡ്‌സ്

സന്ദീപ് പരാതി നൽകിയതായി പോലീസും സ്ഥിരീകരിച്ചു. സന്ദീപുമായുള്ള തർക്കത്തെ തുടർന്ന് ആരതി വീട് വിട്ട് ഉമരിയയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയതായി ധൻപുരി സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജയ് ജയ്‌സ്വാൾ പറഞ്ഞു. ഭാര്യയെ ഉടന്‍ കണ്ടെത്തുമെന്നും തിരിച്ചെത്തിക്കാമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ സന്ദീപിന് ഉറപ്പ് നല്‍കി. 

ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നടീൽ, വിളവെടുപ്പ് സീസണുകളുടെ മാറ്റം, പ്രദേശങ്ങളിലെ കാലാവസ്ഥ വ്യതിയാനം എന്നിവയാണ് തക്കാളിയുടെ വില കാലാനുസൃതമായി കൂടാന്‍ കാരണം. ചിലയിടങ്ങളിൽ കിലോഗ്രാമിന് 200 രൂപയ്ക്ക് മുകളിൽ വില വർധിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ രാജ്യതലസ്ഥാനത്തും മറ്റ് ചില നഗരങ്ങളിലുമുള്ള ചില്ലറ വിപണികളിൽ വെള്ളിയാഴ്ച മുതൽ കുറഞ്ഞ നിരക്കിൽ തക്കാളി വിൽക്കാൻ തുടങ്ങുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in