എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റില്‍

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റില്‍

സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചത് വഴിയാണ് പോലീസ് പ്രതിയെ കണ്ടെത്തിയതെന്നാണ് വിവരം
Updated on
1 min read

എയർ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന കേസില്‍ പ്രതി ശങ്കർ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. ശങ്കർ മിശ്ര എവിടെയാണെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഡൽഹി പോലീസ് ബെംഗളൂരുവിൽ ഒരു സംഘത്തെ വിന്യസിച്ചിരുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും സുഹൃത്തുക്കളുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചത് വഴിയാണ് പോലീസ് പ്രതിയെ കണ്ടെത്തിയതെന്നാണ് വിവരം. ഒളിവിലായിരുന്ന ഇയാളെ കണ്ടെത്താൻ നേരത്തെ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അതേസമയം, ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഇന്നലെ ശങ്കർ മിശ്രയെ പിരിച്ചുവിട്ടിരുന്നു. യുഎസ് ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ വെൽസ് ഫാർഗോയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് നവംബർ 26ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ യാത്രികൻ സഹയാത്രികയുടെ ശരീരത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ ഭാഗത്ത് നിന്ന് സംഭവത്തിൽ യാതൊരു നടപടിയും അപ്പോൾ ഉണ്ടായില്ല എന്നതാണ് വിഷയം കൂടുതൽ ഗൗരവതരമാക്കിയത്. പ്രതിയെ പോകാൻ അനുവദിക്കുകയും ചെയ്തു. പിന്നീട് യുവതി എയർ ഇന്ത്യയുടെ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തയച്ചതിന് ശേഷമാണ് എയർ ഇന്ത്യ പോലീസിൽ പരാതി നൽകാൻ തയാറായത്.

ശങ്കർ മിശ്രയെ പിരിച്ചുവിട്ട് വെല്‍സ് ഫാർഗോയുടെ ഉത്തരവ്
ശങ്കർ മിശ്രയെ പിരിച്ചുവിട്ട് വെല്‍സ് ഫാർഗോയുടെ ഉത്തരവ്

സംഭവത്തിന് ശേഷം മിശ്ര വയോധികയുടെ വസ്ത്രങ്ങളും ബാഗുകളും വൃത്തിയാക്കിയതായും അതിനു ശേഷം അവർ തന്റെ സാധനങ്ങൾ തിരികെ സ്വീകരിച്ചതായും മിശ്രയും യാത്രക്കാരിയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ വ്യക്തമാണെന്ന് മിശ്രയുടെ അഭിഭാഷകൻ പറഞ്ഞു. നഷ്ടപരിഹാരമായി 15,000 രൂപ സ്വീകരിച്ച സമയത്ത് അവർ അത് വേണ്ടെന്ന് പറഞ്ഞില്ലെന്നും പണം തിരികെ നൽകിയതിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. വിമാനത്തിൽ പ്രശ്നം സൃഷ്‌ടിച്ച യാത്രക്കാരനെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഒന്നും എയർ ഇന്ത്യ പാലിച്ചിട്ടില്ലെന്നതാണ് ഒറ്റനോട്ടത്തിൽ മനസിലാകുന്നതെന്ന് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു.

എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കർ മിശ്ര അറസ്റ്റില്‍
എയര്‍ ഇന്ത്യയില്‍ വയോധികയുടെ മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും
logo
The Fourth
www.thefourthnews.in