മംഗളൂരു ഓട്ടോറിക്ഷയിലെ പൊട്ടിത്തെറി; തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് ഡിജിപി

മംഗളൂരു ഓട്ടോറിക്ഷയിലെ പൊട്ടിത്തെറി; തീവ്രവാദ ബന്ധം സ്ഥിരീകരിച്ച് ഡിജിപി

സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി 
Updated on
1 min read

മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം തീവ്രവാദ ആക്രമണമാണെന്നു കർണാടക പോലീസിന്റെ സ്ഥിരീകരണം. കർണാടക ഡിജിപി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നഗരത്തിൽ വൻ ആക്രമണ പദ്ധതി ലക്ഷ്യമിട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര

നഗരത്തിൽ വൻ ആക്രമണ പദ്ധതി ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനമാണെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. അതേസമയം, കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് മംഗളുരു പോലീസ് മാധ്യമങ്ങളോട് നിര്‍ദേശിച്ചു.

കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം

ശനിയാഴ്ച വൈകിട്ട് 5:11 ആയിരുന്നു കങ്കനാഢിയിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ ഓട്ടോറിക്ഷയുടെ ഉൾവശം തീപിടിച്ച നിലയിൽ കണ്ടെത്തിയത് . ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും സ്‌ഫോടനത്തിൽ പരുക്കേറ്റിരുന്നു . യാത്രക്കാരൻ കയ്യിൽ സൂക്ഷിച്ചിരുന്ന ബാഗ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് ഡ്രൈവർ നൽകിയ വിവരം.

തുടർന്ന് മംഗളൂരു പോലീസ് എത്തി ഓട്ടോറിക്ഷ പരിശോധിക്കുകയും ഫോറൻസിക് വിഭാഗം തെളിവുകൾ ശേഖരിക്കുകയും ചെയ്തു .  തീ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ഡ്രൈവറിൽ നിന്നും യാത്രക്കാരനിൽ നിന്നും പോലീസ് വിശദമായ മൊഴി എടുക്കും. ഇരുവരും മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

logo
The Fourth
www.thefourthnews.in