വിദ്യാർഥികളുടെ കൊലപാതകം: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ആറ് വരെ നീട്ടി

വിദ്യാർഥികളുടെ കൊലപാതകം: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ആറ് വരെ നീട്ടി

ആറിന് വൈകുന്നേരം 7.45വരെ ഇന്റർനെറ്റ് നിരോധനം തുടരും
Updated on
1 min read

രണ്ടു വിദ്യാർത്ഥികളുടെ മരണത്തിലേക്ക് നയിച്ച പുതിയ സംഭവങ്ങളെത്തുടർന്ന് മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ആറിന് വൈകീട്ട് 7.45 വരെ സമ്പൂർണ ഇന്റർനെറ്റ് നിരോധനം തുടരും.

വിദ്യാർഥികൾ മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെട ആറ് പേരെ ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് വിവരം മുഖ്യമന്ത്രി ബീരേൻ സിങ് പുറത്തുവിട്ടപ്പോൾ തന്നെ, അവരെ അറസ്റ്റ് ചെയ്തതല്ല തട്ടിക്കൊണ്ടുപോയതാണ് എന്നാരോപിച്ച് കുക്കി-സോമി സംഘടനകൾ ശക്തമായ സമരം ആരംഭിച്ചിരുന്നു.

ട്രൈബൽ ലീഡേഴ്‌സ് ഫോറം ഇന്നുരാവിലെ 10 മുതൽ ശക്തമായ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ മലയോര ജില്ലകളിൽ കൂടുതൽ രൂക്ഷമായ സമരത്തിലേക്ക് കുക്കി-സോമി സംഘടനകൾ പോകുമെന്നാണ് സൂചന.

വിദ്യാർഥികളുടെ കൊലപാതകം: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ആറ് വരെ നീട്ടി
'ക്രൈസ്തവർക്ക് നേരെയുള്ള ആസൂത്രിത കലാപം'; മണിപ്പൂർ സന്ദർശിച്ച ശേഷം ഹൈബി ഈഡൻ

ഓഗസ്റ്റ് 23 ന് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി സിബിഐ അറസ്റ്റ് ചെയ്ത ആറ് പേരിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. അറസ്റ്റിലായ പ്രതികളെ ഗുവാഹതിയിലെത്തിച്ചു.

സെപ്റ്റംബർ 26 നാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. "ചിലർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് കൊലചെയ്യപ്പെട്ടവരുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും, വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്യുന്നുണ്ട്. അത് ക്രമാസമാധാനത്തെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിൽ ഇന്റർനെറ്റ് നിരോധനം നീട്ടുന്നു," എന്നാണ് നിരോധനം തുടരുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്.

ക്രമസമാധാനം പുനഃസ്ഥാപിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും അതിനാദ്യം സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വാർത്തകളും വിദ്വേഷപ്രചാരണങ്ങളും നടക്കുന്നത് നിർത്തേണ്ടതുണ്ടെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

വിദ്യാർഥികളുടെ കൊലപാതകം: മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ആറ് വരെ നീട്ടി
ജീവിച്ചിരുന്നെങ്കിൽ ജാതിരഹിത സമൂഹം സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്ന് ഗാന്ധിജി സമ്മതിക്കുമായിരുന്നു: തുഷാർ ഗാന്ധി

മേയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തിന്റെ ഭാഗമായി നിരവധി തവണ സംസ്ഥാനത്ത് ഇന്റർനെറ്റ് വിച്‌ഛേദിക്കപ്പെട്ടിട്ടുണ്ട്. ഒടുവിൽ ചെറിയ തോതിൽ ബ്രോഡ് ബാൻഡുകൾ വഴി ഇന്റർനെറ്റ് പുനഃസ്ഥാപിച്ച് വരുന്നതിനിടയിലാണ്, രണ്ടു വിദ്യാർത്ഥികളുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉടലെടുത്തത്.

logo
The Fourth
www.thefourthnews.in