രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്ന്‌
രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്ന്‌

'വീടുകള്‍ കത്തുന്നു, നിരപരാധികളുടെ ജീവന്‍ ഇപ്പോഴും അപകടത്തില്‍'; മണിപ്പൂരിലെ വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ഒരു വര്‍ഷം മുന്‍പ് രാഹുല്‍ നടത്തിയ മണിപ്പൂര്‍ സന്ദര്‍ശനം മുതല്‍ പുതിയ സാഹചര്യം വരെ പരാമര്‍ശിക്കുന്നതാണ് കോണ്‍ഗ്രസ് നേതാവ് പങ്കുവച്ച വീഡിയോ
Updated on
1 min read

മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ക്ലിപ്പിന് ഒപ്പമാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനോട് ഇടപെടല്‍ ആവശ്യപ്പെടുന്നത്. ഒരു വര്‍ഷം മുന്‍പ് രാഹുല്‍ നടത്തിയ മണിപ്പൂര്‍ സന്ദര്‍ശനം മുതല്‍ പുതിയ സാഹചര്യം വരെ പരാമര്‍ശിക്കുന്നതാണ് കോണ്‍ഗ്രസ് നേതാവ് പങ്കുവച്ച വീഡിയോ.

മണിപ്പൂര്‍ എന്ന സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. വീടുകള്‍ കത്തുന്നു, നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്, ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നു

രാഹുല്‍ ഗാന്ധി

''അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് മൂന്നാം തവണയാണ് മണിപ്പൂരില്‍ വരുന്നത്. പക്ഷേ സംസ്ഥാനത്തെ സ്ഥിതിയില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. മണിപ്പൂര്‍ എന്ന സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. വീടുകള്‍ കത്തുന്നു, നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്, ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നു. പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാകണം. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സമാധാനം കൈവരിക്കാന്‍ ഇടപെടുകയും വേണം. മണിപ്പൂരിലെ ഇപ്പോഴത്തെ സ്ഥിതി അവസാനിപ്പിക്കാന്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും എല്ലാ ശ്രമങ്ങളും നടത്തും.'' മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടുമെന്നും വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ വ്യക്തമാക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്ന്‌
തലസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; ജാഗ്രത, സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു

മണിപ്പൂരിലെ അഭയാര്‍ഥികള്‍ താമസിക്കുന്ന അസമിലെ ദുരിതാശ്വാസ ക്യാംപില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഉണ്ടായ അനുഭവങ്ങളും രാഹുല്‍ ഗാന്ധി പങ്കുവയ്ക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയെ കുറിച്ചാണ് അന്തേവാസികള്‍ തന്നോട് പങ്കുവച്ച വിവരങ്ങളും രാഹുല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ സൂചിപ്പിച്ചിരുന്നു. മതിയായ വൈദ്യ സഹായം ലഭിക്കാതെ തന്റെ സഹോദരന്‍ മരിച്ചെന്ന് ഒരു സ്ത്രീ തന്നോട് വെളിപ്പെടുത്തി എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. ക്യാംപില്‍ മതിയായ വൈദ്യ സഹായം എത്തിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തില്‍ നിന്ന്‌
'മണിപ്പൂര്‍... മണിപ്പൂര്‍...'; പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷം, തോറ്റതിന്റെ വിഷമം മനസിലാകുമെന്ന് മോദി

അസമിലെ കച്ചാര്‍ ജില്ലയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷമായിരുന്നു രാഹുല്‍ ഗാന്ധി മണിപ്പുര്‍ കലാപത്തിലെ ഇരകള്‍ താമസിക്കുന്ന ജിരിബാാം ചുരാചന്ദ്പുര്‍, ബിഷ്ണുപുര്‍, മൊയ്റാങ് എന്നിവിടങ്ങളിലെ ക്യാംപുകള്‍ സന്ദര്‍ശിച്ചത്. ചുരാചന്ദ്പുരിലെ കുക്കി ക്യാംപുകള്‍ സന്ദര്‍ശിച്ച രാഹുലിനെ ഔട്ടര്‍ മണിപ്പുര്‍ എംപി ആല്‍ഫ്രഡ് ആര്‍തര്‍ അനുഗമിച്ചു. മെയ്‌തെയ് മേഖലകളിലെ സന്ദര്‍ശനത്തില്‍ ഇന്നര്‍ മണിപ്പുര്‍ എംപി ഡോ. ബിമല്‍ അക്കോയിജാം, മുന്‍ മുഖ്യമന്ത്രി ഇബോബി സിങ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഒപ്പമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in