മണിപ്പൂരില്‍ സംഘർഷത്തിന് അയവില്ല; മന്ത്രിയുടെ സ്വകാര്യ ഗോഡൗണിന് തീയിട്ടു

മണിപ്പൂരില്‍ സംഘർഷത്തിന് അയവില്ല; മന്ത്രിയുടെ സ്വകാര്യ ഗോഡൗണിന് തീയിട്ടു

മന്ത്രിയുടെ വസതിയില്‍ നിന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ അർധരാത്രിവരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്പറഞ്ഞു
Updated on
1 min read

മണിപ്പൂരിൽ സുരക്ഷാ സേനയും കലാപകാരികളും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് മന്ത്രിയുടെ സ്വകാര്യ ഗോഡൗണിന് അക്രമി സംഘം തീയിട്ടു. ഉപഭോക്തൃ, ഭക്ഷ്യകാര്യ മന്ത്രി എല്‍ സുശീന്ദ്രോയുടെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ചിങ്ഗാരെലിലുള്ള ഗോഡൗണിനാണ് തീവച്ചത്.

ഗോഡൗൺ മുഴുവന്‍ കത്തിനശിച്ചതായി പോലീസ് പിടിഐയോട് പറഞ്ഞു. വെള്ളിയാഴ്ച രാത്രി, മന്ത്രിയുടെ ഖുറായിയിലെ വസതിയും കത്തിക്കാനുള്ള ശ്രമം നടന്നതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മന്ത്രിയുടെ വസതിയില്‍ നിന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ അർധരാത്രിവരെ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ സർവകക്ഷിയോഗം ചേരും

സംസ്ഥാനത്തെ അക്രമസംഭവങ്ങളിൽ പെട്ട് വീടുകളിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നവർക്കായി വീടുകൾ നിർമിക്കാനുള്ള സ്ഥലത്ത് മണിപ്പൂർ മുഖ്യമന്ത്രി സന്ദർശനം നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ വീടിനുനേരെ ആക്രമണം ഉണ്ടായത്. ദുരിതബാധിത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ബീരേന്‍ സിങ് പറഞ്ഞിരുന്നു.

മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ സർവകക്ഷിയോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം. കലാപം നിയന്ത്രണവിധേയമാകാത്തതിനാൽ കഴിഞ്ഞ അൻപതിലധികം ദിവസങ്ങളായി മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. ജൂൺ 25 വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

മണിപ്പൂരില്‍ സംഘർഷത്തിന് അയവില്ല; മന്ത്രിയുടെ സ്വകാര്യ ഗോഡൗണിന് തീയിട്ടു
തുടർച്ചയായ മൂന്നാം ദിവസവും സൈന്യവും അക്രമികളും ഏറ്റുമുട്ടി; കലാപത്തിന് ശമനമില്ലാതെ മണിപ്പൂർ

കിഴക്കൻ ഇംഫാൽ, കാങ്‌പോക്പി ജില്ലകളിൽ കഴിഞ്ഞ ദിവസവും ഏറ്റുമുട്ടലുണ്ടായി. ബിഎസ്എഫിന്റെയും സൈന്യത്തിന്റെയും സംയുക്ത പട്രോളിങ് ടീമും തിരിച്ചറിഞ്ഞിട്ടില്ലാത്ത കലാപകാരികളുടെ സംഘവും തമ്മിലാണ് സംഘർഷമുണ്ടായത്. കിഴക്കൻ ഇംഫാലിലെ ഉറങ്പട്, കാങ്‌പോക്പിയിലെ യായിൻഗാങ്പൊക്പി ജില്ലകളിലായിരുന്നു വെള്ളിയാഴ്ച ഏറ്റുമുട്ടൽ. ഒരു കൂട്ടം ആയുധധാരികള്‍ ഉറങ്പട്, ഗ്വാൽടാബി ഗ്രാമങ്ങൾ ലക്ഷ്യമാക്കി നുഴഞ്ഞ് കയറുകയായിരുന്നു. ഇവർ ഗ്രാമീണ മേഖലകളിൽ വിന്യസിച്ചിരുന്ന സൈനികർക്ക് നേരെ വെടിയുതിർത്തു. തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള താമസക്കാർ ദിവസങ്ങൾ മുൻപ് തന്നെ മറ്റിടങ്ങളിലേക്ക് മാറിയിരുന്നതിനാൽ ആളപായങ്ങളൊന്നും ഉണ്ടായില്ല.

logo
The Fourth
www.thefourthnews.in