INDIA
കേരളത്തില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കണം; മുഖ്യമന്ത്രിയെ കണ്ട് അഭ്യര്‍ഥിച്ച് മണിപ്പൂരിലെ കുകി വിദ്യാര്‍ഥികള്‍
മെയ്തി- കുകി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തെ തുടർന്ന് നിരവധി കുട്ടികൾക്കാണ് തുടർപഠനം നഷ്ടമായത്
കേരളത്തില്‍ തുടര്‍ പഠനത്തിന് അവസരം ഒരുക്കണമെന്ന് അഭ്യര്‍ഥിച്ച് മണിപ്പൂരിലെ കലാപത്തില്‍ പഠനം നിര്‍ത്തേണ്ടി വന്ന കുകി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.
മണിപ്പൂര്‍ ആഭ്യന്തര കലാപത്തില്‍ ബാധിതരായ കുകി വിഭാഗത്തിലെ 67 കുട്ടികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സിപിഐ ദേശീയ നേതാവ് ആനി രാജയുടെ നേതൃത്വത്തിലാണ് കേരള ഹൗസിലെത്തി വിദ്യാര്‍ഥി പ്രതിനിധികള്‍ നിവേദനം കൈമാറിയത്.
കേരളത്തില്‍ തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ഗൗരവകരമായി പരിഗണിക്കാമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പി ബി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു അദ്ദേഹം.