നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണം; മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍

നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണം; മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍

കേസിന്റെ വിചാരണ സംസ്ഥാനത്ത് നിന്ന് മാറ്റണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിജീവിതമാർ ഹർജി നൽകിയത്
Updated on
1 min read

മണിപ്പൂരില്‍ ആൾക്കൂട്ടം നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കുകി സ്ത്രീകൾ സുപ്രീംകോടതിയെ സമീപിച്ചു. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ഇടപെടലുകൾ നടത്താതിരുന്ന മണിപ്പൂർ സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ ഹർജിയിൽ പരാമർശമുണ്ട്. വ്യക്തിവിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അതിജീവിതമാർ ഹർജിയിൽ ആവശ്യപ്പെടുന്നു.

നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണം; മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍
'പ്രധാനമന്ത്രിയുടേത് ലജ്ജിപ്പിക്കുന്ന നിസ്സംഗത'; മണിപ്പൂരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ഗവർണറോട് 'ഇന്ത്യ'

കേസിന്റെ വിചാരണ മണിപ്പൂരിൽനിന്ന് മാറ്റണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിജീവിതമാർ കോടതിയെ സമീപിച്ചത്. കലാപവുമായി ബന്ധപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ ജൂലൈ 28ന് സുപ്രീംകോടതി പരിഗണിക്കാനിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ മാറ്റിവച്ച ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിക്കുക.

കുകി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അവരിൽ ഒരാളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത് മെയ്തി വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് ഗ്രാമത്തലവൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു

ബി ഫൈനോം ഗ്രാമത്തിലെ നോങ്പോക് സെക്മായ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് അതിജീവിതമാരുടെ ഹർജി. മൂന്ന് കുകി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും അവരിൽ ഒരാളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത് മെയ്തി വിഭാഗത്തിൽ നിന്നുള്ളവരാണെന്ന് ഗ്രാമത്തലവൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു. മാത്രമല്ല, ഈ സ്ത്രീയുടെ പിതാവിനെയും സഹോദരനെയും ആൾക്കൂട്ടം കൊലപ്പെടുത്തിയതായും എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്.

നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണം; മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍
മണിപ്പൂരിൽ കുകി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: കേസ് എറ്റെടുത്ത് സിബിഐ, ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു

മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും ഭരണഘടനാ അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 27ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല മുഖേന കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കുകയും കേസ് സിബിഐക്ക് കൈമാറിയതായി കോടതിയെ അറിയിക്കുകയും ചെയ്തു.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് സഹിഷ്ണുതയില്ലെന്ന് പറഞ്ഞ കേന്ദ്രം, വിചാരണ സമയബന്ധിതമായിരിക്കണമെന്നും മണിപ്പൂരിന് പുറത്ത് നടക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ സ്ത്രീ അതിക്രമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും റിപ്പോർട്ട് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെയാണ് മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച ക്യാമറയും പിടിച്ചെടുത്തു. ഐപിസി 153എ, 398, 427, 436, 448, 302, 354, 364, 326,376,34 എന്നീ വകുപ്പുകള്‍ ചുമത്തി സിബിഐ എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുണ്ട്

നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണം; മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍ സുപ്രീംകോടതിയില്‍
മണിപ്പൂരിൽ കുകി സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം: കേസ് എറ്റെടുത്ത് സിബിഐ, ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തു
logo
The Fourth
www.thefourthnews.in