രാഹുല്‍ ഗാന്ധിയെ തടഞ്ഞ് മണിപ്പൂര്‍ പോലീസ്, ജനങ്ങള്‍ അക്രമാസക്തരെന്ന് മുന്നറിയിപ്പ്

രാഹുല്‍ ഗാന്ധിയെ തടഞ്ഞ് മണിപ്പൂര്‍ പോലീസ്, ജനങ്ങള്‍ അക്രമാസക്തരെന്ന് മുന്നറിയിപ്പ്

വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിൽ വച്ചാണ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞത്.
Updated on
1 min read

വംശീയ കലാപം പിടിമുറുക്കിയ മണിപ്പൂരില്‍ സന്ദര്‍ശനത്തിന് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പോലീസ് തടഞ്ഞു. വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിൽ വച്ചാണ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.

രാവിലെ11 മണിയോടെയാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുരാണ് ആദ്യം സന്ദര്‍ശിക്കുക. റോഡ് മാർഗം യാത്ര തിരിച്ച രാഹുലിന് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ ഇനിയും മുപ്പതോളം കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ കലാപം ഏറ്റവും മോശമായി ബാധിച്ച മേഖലകളില്‍ ഒന്നാണ് ചുരാചന്ദ്പൂരിലേക്കാണ് രാഹുല്‍ സന്ദര്‍ശനം നടത്താനെത്തിയത്. സന്ദര്‍ശനവേളയില്‍ രാഹുല്‍ ഗാന്ധി പ്രതിനിധികളുമായും ചുരാചന്ദ്പൂര്‍.

കലാപ ബാധിത മേഖല സന്ദര്‍ശിക്കുന്നതിന് ഒപ്പം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കാനായിരുന്നു ദ്വിദിന സന്ദര്‍ശനത്തിലൂടെ രാഹുല്‍ ഗാന്ധിയുടെ പദ്ധതി. അക്രമം പൊട്ടിപ്പുറപ്പെട്ട മെയ് മൂന്നിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.

സംസ്ഥാനത്ത് 50000 ത്തിലധികം പേരാണ് 300 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 100 ലധികം ആളുകള്‍ ഈ സമയത്തിനുള്ളില്‍ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

logo
The Fourth
www.thefourthnews.in