മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ

മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ

ഇന്ന് പരിഗണിക്കാനിരുന്ന സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 21ലേക്ക് മാറ്റി. സമയക്കുറവ് മൂലം ഇന്ന് പരിഗണിക്കാനാകില്ലെന്ന് പ്രത്യേക ജഡ്ജി എംകെ നാഗ്പാല്‍
Updated on
1 min read

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയയെ ഡൽഹി കോടതി ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. മാർച്ച് 17 വരെയാണ് കസ്റ്റഡി. ഉച്ചയ്ക്ക് രണ്ട് മണിയോടെ കേസ് പരിഗണിച്ച കോടതി, സിസോദിയയെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്ന ഇ ഡിയുടെ അപേക്ഷയിലാണ് വാദം കേട്ടത്. കൂടാതെ, ഇന്ന് പരിഗണിക്കാനിരുന്ന സിസോദിയയുടെ ജാമ്യാപേക്ഷ മാർച്ച് 21ലേക്ക് മാറ്റി. സമയക്കുറവ് മൂലം ഇന്ന് പരിഗണിക്കാനാകില്ലെന്ന് പ്രത്യേക ജഡ്ജി എംകെ നാഗ്പാല്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിക്കുന്ന സിസോദിയയെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇ ഡി അറസ്റ്റ് ചെയ്തത്.

കൂടുതൽ ചോദ്യം ചെയ്യലിനായി പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം

ചില സ്വകാര്യ കമ്പനികൾക്ക് മദ്യവില്പനയുടെ മൊത്തവ്യാപാരം നൽകാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് നയം നടപ്പാക്കിയതെന്നാണ് ഇ ഡിയുടെ ആരോപണം. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർ ഉൾപ്പെടുന്ന സൗത്ത് ഗ്രൂപ്പുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയത്. മനീഷ് സിസോദിയ മറ്റ് ആളുകളുടെ പേരിൽ സിം കാർഡുകളും മൊബൈൽ ഫോണുകളും വാങ്ങിയിരുന്നു. എന്നാൽ തെളിവുകളും ഫോണുകളുമെല്ലാം സിസോദിയ നശിപ്പിച്ചു. കൂടാതെ ലാഭവിഹിതം 12 ശതമാനമായി നിശ്ചയിച്ചത് മൊത്തക്കച്ചവടക്കാർക്ക് കൂടുതൽ ലാഭം ഉണ്ടാക്കുന്നതിനാണ്. ഇതിൽ 292 കോടി രൂപയുടെ അഴിമതി നടന്നതായാണ് ഇ ഡിയുടെ ആരോപണം. സംഭവത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിനായി പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം.

മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ
മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ഇ ഡി; നടപടി സിബിഐ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

ജാമ്യാപേക്ഷ പരിഗണിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് സിസോദിയയുടെ അഭിഭാഷകൻ വാദിച്ചു. കൂടാതെ തെളിവായി പണമൊന്നും സിസോദിയയുടെ പക്കൽ നിന്ന് കണ്ടെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

logo
The Fourth
www.thefourthnews.in