മനീഷ് സിസോദിയ
മനീഷ് സിസോദിയ

ഡൽഹി മദ്യനയ കേസ്: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ലക്ഷ്യമിട്ട് സിബിഐ, ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്നത്
Updated on
1 min read

ഡൽഹി മദ്യനയ കേസിൽ കുറ്റാരോപിതനായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. മദ്യനയ അഴിമതി കേസിൽ കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുന്നത്. എക്സൈസ് വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്ന ആം ആദ്മി പാർട്ടി സർക്കാരിലെ ഉപമുഖ്യമന്ത്രിയായ സിസോദിയയെ, കഴിഞ്ഞ വർഷം ഒക്ടോബർ 17 ന് ചോദ്യം ചെയ്തിരുന്നു. തുടർന്ന്, കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലും ബാങ്ക് ലോക്കറുകളിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ, കുറ്റപത്രത്തിൽ സിസോദിയയെ പ്രതി ചേർത്തിട്ടില്ല.

2021-22 ലെ ഡൽഹി മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും പണമിടപാടും ഗൂഢാലോചനയും സംബന്ധിച്ച കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സിബിഐയുടെ സ്വാധീനം മുഴുവൻ ഉപയോഗിച്ചാണ് തനിക്കെതിരെ റെയ്ഡ് നടത്തിയതെന്ന് സിസോദിയ ട്വിറ്ററിൽ കുറിച്ചു.

"അന്വേഷണത്തിൽ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും തുടർന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ സിസോദിയ നടത്തിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് അകത്തും പുറത്തും ശ്രദ്ധപിടിച്ചു പറ്റിയ സാഹചര്യത്തില്‍ അദ്ദേഹത്തെ കരിവാരിത്തേക്കാന്‍ കേന്ദ്രം നടത്തുന്ന ഹീനമായ നീക്കമാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇടനിലക്കാർ, മദ്യക്കച്ചവടക്കാർ, പൊതുപ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് ഡൽഹി മദ്യനയത്തിൽ തെക്കൻ ലോബിയുടെ സ്വാധീനമുണ്ടെന്ന് തെളിയിക്കാനാണ് അവർ ഇപ്പോൾ ശ്രമിക്കുന്നത്" സിസോദിയ പറഞ്ഞു.

മനീഷ് സിസോദിയ
ഡല്‍ഹി മദ്യനയം; മനീഷ് സിസോദിയ ഒന്നാം പ്രതി, 15 പേര്‍ക്കെതിരേ എഫ്ഐആര്‍

ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ എക്‌സ്‌സൈസ് നയം രൂപീകരിക്കുന്നതില്‍ സിസോദിയ ഉള്‍പ്പടെയുള്ള പ്രതികള്‍ നേരിട്ട് ഇടപെട്ടതിനു വ്യക്തമായ തെളിവുകളുണ്ടെന്നും മദ്യ ഷോപ്പ് ഉടമകള്‍ക്ക് അനുകൂലമായ തരത്തില്‍ നയത്തില്‍ ഭേദഗതികള്‍ വരുത്താന്‍ ശ്രമിച്ചുവെന്നുമായിരുന്നു എഫ്ഐആറില്‍ പറഞ്ഞിരുന്നത്. മദ്യവ്യാപാരികൾക്ക് ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്റെ നയം കൈക്കൂലികാരായ ചില ഡീലർമാർക്ക് അനുകൂലമാണെന്നും ആരോപണമുണ്ട്. 11 പേജുള്ള കുറ്റപത്രത്തില്‍ ഇവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഡാലോചന, കൃത്രിമ രേഖ ചമയ്ക്കല്‍ എന്നിവയും ചാര്‍ജ് ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in