മഹാരാഷ്ട്ര ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം; ഒരു ദിവസം മരിച്ചത് 12 നവജാതശിശുക്കള്‍ ഉള്‍പ്പടെ 24 രോഗികള്‍

മഹാരാഷ്ട്ര ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം; ഒരു ദിവസം മരിച്ചത് 12 നവജാതശിശുക്കള്‍ ഉള്‍പ്പടെ 24 രോഗികള്‍

നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
Updated on
1 min read

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. മരുന്നുകളുടേയും ആശുപത്രി ജീവനക്കാരുടേയും അഭാവമാണ് മരണകാരണമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 12 മുതിര്‍ന്ന രോഗികളും (അഞ്ച് പുരുഷന്മാരും ഏഴ് സ്ത്രീകളും) 12 കുട്ടികളുമാണ് (ആറ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളും) മരിച്ചത്. മുതിര്‍ന്നവരില്‍ നാല് പേര്‍ക്ക് ഹൃദ്രോഗം, ഒരാള്‍ വിഷബാധ, ഒരാള്‍ ഉദരരോഗം, രണ്ട് വൃക്കരോഗികള്‍, ഒരാള്‍ പ്രസവസംബന്ധമായും,അപകടത്തില്‍പ്പെട്ട മൂന്ന് പേരേയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഹാരാഷ്ട്ര ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം; ഒരു ദിവസം മരിച്ചത് 12 നവജാതശിശുക്കള്‍ ഉള്‍പ്പടെ 24 രോഗികള്‍
'രാഷ്ട്രീയം' ജാതി പറയുമ്പോൾ; ബിഹാറിലെ ജാതി സെൻസസിന് പിന്നിലെന്ത് ?

മഹാരാഷ്ട്രയില്‍ രണ്ട് മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ കൂട്ടമരണമാണ് നടക്കുന്നത്. താനെ കല്‍വയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ ഓഗസ്റ്റില്‍ 24 മണിക്കൂറിനുള്ളില്‍ 18 രോഗികള്‍ മരിച്ചിരുന്നു. അതില്‍ 12 പേര്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ആശുപത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ജീവനക്കാരുടെ കുറവുണ്ടെന്നാണ് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയത്. ''70 മുതല്‍ 80 കിലോമീറ്റര്‍ ചുറ്റളവിലെ ഏക ആശുപത്രിയാണ് ഇത്. വളരെ ദൂരെ നിന്നും രോഗികള്‍ എത്താറുണ്ട്. ചില ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാറുണ്ട്. അത്രയും ആളുകളെ പരിചരിക്കാനുള്ള ശേഷി ആശുപത്രിക്കില്ല'' -സൂപ്രണ്ട് വ്യക്തമാക്കി.

എന്നാല്‍ മരുന്നിനും ഫണ്ടിനും ക്ഷാമമില്ലെന്നാണ് ആശുപത്രിയിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. ആശുപത്രിയില്‍ അവശ്യ മരുന്നുകള്‍ ലഭ്യമാണ്, 12 കോടി ഫണ്ടുണ്ട്, ഈ സാമ്പത്തിക വര്‍ഷത്തേക്ക് 4 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. മറ്റ് രോഗികളെ ആവശ്യാനുസരണം ചികിത്സിക്കുന്നുവെന്നാണ് പത്രക്കുറിപ്പില്‍ ഉള്ളത്.

മഹാരാഷ്ട്ര ആശുപത്രിയില്‍ വീണ്ടും കൂട്ടമരണം; ഒരു ദിവസം മരിച്ചത് 12 നവജാതശിശുക്കള്‍ ഉള്‍പ്പടെ 24 രോഗികള്‍
ഹിന്ദുത്വത്തെ വീഴ്ത്താന്‍ ജാതി സെന്‍സസ്, മതേതര രാഷ്ട്രീയം ഒബിസിയെ 'തേടുമ്പോള്‍'

സംഭവത്തില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ നടുക്കം രേഖപ്പെടുത്തി. '' രോഗികളായ 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 70 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സ്ഥലംമാറ്റ നടപടി ക്രമങ്ങള്‍ നടന്നതിനാല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ കുറവുണ്ട്. പകരക്കാരെ നിയമിച്ചിട്ടുമില്ല. 500 രോഗികളെ ചികിത്സിക്കാനുള്ള ശേഷിയാണ് ആശുപത്രിക്കുള്ളതെങ്കിലും 1,200 രോഗികള്‍ ചികിത്സയിലുണ്ട്. ഇക്കാര്യം അജിത് പവാറുമായി സംസാരിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും''- ആശുപത്രി സന്ദര്‍ശിച്ച ശേഷം ചവാന്‍ വ്യക്തമാക്കി. നിരപരാധികളായ 24 പേരുടെയും മരണത്തിന് ഉത്തരവാദി ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാറാണ്, അവര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെ പറഞ്ഞു.

logo
The Fourth
www.thefourthnews.in