മാര്‍ഗരറ്റ് ആല്‍വ
മാര്‍ഗരറ്റ് ആല്‍വ

മുന്‍ കേന്ദ്രമന്ത്രി മാർഗരറ്റ് ആല്‍വ പ്രതിപക്ഷതിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

മുൻ കോൺഗ്രസ് നേതാവായിരുന്ന മാർഗരറ്റ് ആല്‍വ കർണാടക സ്വദേശിയാണ്
Updated on
1 min read

മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണ്ണറുമായിരുന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. എന്‍സിപി നേതാവ് ശരത് പവാറിന്റെ വസതിയില്‍ വച്ച നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജഗ്ദീപ് ധര്‍ഖറെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാര്‍ഗററ്റ് ആല്‍വയെ സംയുക്ത സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചിരിക്കുന്നത്. 17 പാര്‍ട്ടികളുടെ പിന്തുണ സ്ഥാനാര്‍ത്ഥിക്ക് ഉണ്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കൊണ്ട് പവാര്‍ പറഞ്ഞു.

1974 ഇല്‍ കര്‍ണാടകയില്‍ നിന്ന് ആദ്യമായി രാജ്യസഭയിലെത്തിയ മാര്‍ഗരറ്റ് 24 വര്‍ഷം രാജ്യസഭാംഗമായിരിന്നു.

1974 ഇല്‍ കര്‍ണാടകയില്‍ നിന്ന് ആദ്യമായി രാജ്യസഭയിലെത്തിയ മാര്‍ഗരറ്റ് 24 വര്‍ഷം രാജ്യസഭാംഗമായിരിന്നു. ഇന്ദിരാ ഗാന്ധി രാജീവ് ഗാന്ധി സര്‍ക്കാരുകളില്‍ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ലമെന്ററി കാര്യം, യുവജന ക്ഷേമം സ്‌പോര്‍ട്‌സ്, പൊതുജന ക്ഷേമ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 2009 ല്‍ ഉത്തരാഖണ്ഡ് ഗവര്‍ണ്ണര്‍ ആയി നിയമിതയായി. രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ, എന്നീ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്.

മാര്‍ഗരറ്റ് ആല്‍വ
മാര്‍ഗരറ്റ് ആല്‍വ
ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ബഹുമതിയായി കാണുന്നു
മാര്‍ഗരറ്റ് ആല്‍വ

ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത് ബഹുമതിയായി കാണുന്നു എന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ മാര്‍ഗരറ്റ് ആല്‍വ നടത്തിയ പ്രതികരണം. നാമനിര്‍ദ്ദേശം വളരെ വിനയത്തോടെ സ്വീകരിക്കുകയും പ്രതിപക്ഷ നേതാക്കള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ആരംഭിച്ച് ഒന്നരമണിക്കൂര്‍ നീണ്ട യോഗത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രതിനിധിയായി പങ്കെടുത്തു. ഡിഎംകെ പ്രതിനിധിയായി ടി ആര്‍ ബാലു, ശിവസേന നേതാവ് എംപി സഞ്ജയ് റാവത്ത്, സിപിഐയെ പ്രതിനിധീകരിച്ച് നേതാവ് ഡി രാജ ബിനോയ് വിശ്വം, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) നേതാവ് വൈകോ. ടിആര്‍എസ് അംഗം കേശവ് റാവു, സമാജ്വാദി പാര്‍ട്ടി നേതാവ് പ്രൊഫ. രാം ഗോപാല്‍ യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, മുസ്ലീം ലീഗ് അംഗം ഇ ടി മുഹമ്മദ് ബഷീര്‍, ആര്‍ജെഡിയുടെ അമരേന്ദ്ര ധാരി സിങ് എന്നിവരും പങ്കെടുത്തു.

ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 19 ആണ് നാമനിർദ്ദേശം കൊടുക്കാനുള്ള അവസാന തിയതി.

logo
The Fourth
www.thefourthnews.in