മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള അംഗം പ്രസിഡന്റായി വേണ്ട; ഗ്രാമപഞ്ചായത്തില്‍ കൂട്ടരാജി

മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള അംഗം പ്രസിഡന്റായി വേണ്ട; ഗ്രാമപഞ്ചായത്തില്‍ കൂട്ടരാജി

കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ആര്‍ എച്ച് ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് രാജി സമര്‍പ്പിച്ചത്
Updated on
1 min read

മുസ്ലിം വിഭാഗത്തില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങളുടെ കൂട്ടരാജി. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ ആര്‍ എച്ച് ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ 19 പേരാണ് തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനെ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി രാജി പ്രഖ്യാപനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ പൊതു സംവരണമാണെന്നും ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള ആളെ അധ്യക്ഷനാക്കാന്‍ സാധിക്കില്ലെന്നുമാണ് രാജി പ്രഖ്യാപിച്ചവരുടെ വാദം. പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് പ്രതിനിധിയുമായ റഹ്‌മാന്‍ പാഷാക്കെതിരെയാണ് ബിജെപി, ജെഡിഎസ് അംഗങ്ങള്‍ കൂട്ടമായി രംഗത്തു വന്നത്.

മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള അംഗം പ്രസിഡന്റായി വേണ്ട; ഗ്രാമപഞ്ചായത്തില്‍ കൂട്ടരാജി
ഇന്‍സിയെ തിരിച്ചുവിളിച്ചു പാകിസ്താന്‍; ചീഫ് സെലക്ടറായി പുനര്‍നിയമനം

പൊതു സംവരണത്തില്‍ വരുന്ന ഈ സമുദായത്തിന്റെ പ്രതിനിധികളില്‍ ആര്‍ക്കെങ്കിലുമാണ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ പദം നല്‍കേണ്ടതെന്ന് രാജി സമര്‍പ്പിച്ച അംഗങ്ങള്‍

''ഒ ബി സി വിഭാഗത്തിന് പ്രസിഡന്റ് പദവി സംവരണം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ റഹ്‌മാന്‍ പാഷയെ പരിഗണിക്കാനാവൂ. 38 അംഗ ഗ്രാമ പഞ്ചായത്തില്‍ ഭൂരിപക്ഷവും പ്രദേശത്തെ ബംഗാളി എന്ന സമുദായത്തെ പ്രതിനിധീകരിക്കുന്നവരാണ്. പൊതു സംവരണത്തില്‍ വരുന്ന ഈ സമുദായത്തിന്റെ പ്രതിനിധികളില്‍ ആര്‍ക്കെങ്കിലുമാണ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ പദം നല്‍കേണ്ടത്''. രാജി സമര്‍പ്പിച്ച അംഗങ്ങള്‍ വിശദീകരിച്ചു.

മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള അംഗം പ്രസിഡന്റായി വേണ്ട; ഗ്രാമപഞ്ചായത്തില്‍ കൂട്ടരാജി
ആഭ്യന്തര വിമാനക്കമ്പനികള്‍ ഈ വര്‍ഷം നേരിട്ടത് 338 സാങ്കേതിക തകരാറുകള്‍; കൂടുതല്‍ ഇന്‍ഡിഗോയിലെന്ന് കേന്ദ്രസര്‍ക്കാര്‍

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ബിജെപി വർഗീയ കാർഡിറക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു

എന്നാല്‍ വിഷയം ഇതൊന്നുമല്ലെന്നും കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപി ഒരുക്കിയ കെണിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.'ഹിന്ദു-മുസ്ലിം വര്‍ഗീയത പറഞ്ഞ് ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ടീയ ലാഭമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അവരുടെ ലക്ഷ്യം മനസിലാക്കാതെ ജെഡിഎസ് കൂടെ നില്‍ക്കുകയാണ്. വരാനിരിക്കുന്ന താലൂക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രാദേശിക ബിജെപി നേതൃത്വം വര്‍ഗീയ കാര്‍ഡിറക്കുന്നതെന്നും ഗ്രാമ പഞ്ചായത്ത് അധ്യക്ഷന്‍ റഹ്‌മാന്‍ പാഷ ആരോപിച്ചു.

മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള അംഗം പ്രസിഡന്റായി വേണ്ട; ഗ്രാമപഞ്ചായത്തില്‍ കൂട്ടരാജി
ചീറ്റകള്‍ ചത്ത സംഭവത്തിൽ സുപ്രീംകോടതിയുടെ യുടേൺ; കേന്ദ്രസര്‍ക്കാർ വാദങ്ങൾ ശരിവച്ച് പരാമർശം

അംഗങ്ങളുടെ രാജി ഇതുവരെ ഗ്രാമ പഞ്ചായത് പ്രസിഡന്റ് റഹ്‌മാന്‍ പാഷ അംഗീകരിച്ചിട്ടില്ല. 15 ദിവസത്തിനുള്ളില്‍ രാജി അംഗീകരിക്കണം എന്ന ചട്ടം ചൂണ്ടിക്കാട്ടി രാജി വെച്ച അംഗങ്ങള്‍ ഗ്രാമ പഞ്ചായത്തിന് മുന്നില്‍ രാജിക്കത്ത് ഉയര്‍ത്തിക്കാട്ടി കുത്തിയിരിപ്പു സമരം നടത്തി.

logo
The Fourth
www.thefourthnews.in