ജാർഖണ്ഡിലെ ധൻബാദിൽ വൻ തീപിടിത്തം; 14 പേര്‍ മരിച്ചു

ജാർഖണ്ഡിലെ ധൻബാദിൽ വൻ തീപിടിത്തം; 14 പേര്‍ മരിച്ചു

സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. വിവാഹ ചടങ്ങിനെത്തിയവരാണ് അപകടത്തില്‍പെട്ടത്
Updated on
1 min read

ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം 14 പേർ മരിച്ചതായി റിപ്പോർട്ട്. ഒട്ടേറെ പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ധൻബാദിലെ ആശിർവാദ് ടവർ എന്ന അപ്പാർട്മെന്റിനാണ് തീപിടിച്ചത്. വിവാഹ ചടങ്ങിനെത്തിയവരാണ് അപകടത്തില്‍പെട്ടത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

''തീപിടിത്തത്തിൽ 14 പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ അപ്പാർട്ട്മെന്റിൽ എത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി''- ധൻബാദ് എസ്എസ്പി സഞ്ജീവ് കുമാർ പറഞ്ഞു.

 ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

logo
The Fourth
www.thefourthnews.in