ഡല്‍ഹിയില്‍ ഇന്ന് മേയര്‍ തിരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് എഎപി, അവസാന നിമിഷ ചരടുവലി ശ്രമങ്ങളുമായി ബിജെപി

ഡല്‍ഹിയില്‍ ഇന്ന് മേയര്‍ തിരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് എഎപി, അവസാന നിമിഷ ചരടുവലി ശ്രമങ്ങളുമായി ബിജെപി

ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
Updated on
2 min read

മൂന്ന് തവണ തടസപ്പെട്ട ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. സുപ്രീം കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ, ആം ആദ്മി പാർട്ടിയുടെ നിർണായക വിജയത്തിന് ശേഷമാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദേശം അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്ന നിര്‍ണായക ഉത്തരവാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ അവസാനനിമിഷത്തിലെ ചരടുവലികളിലൂടെ എന്തെങ്കിലും അട്ടിമറി ശ്രമം സാധ്യമാകുമോ എന്നാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഡല്‍ഹിയില്‍ ഇന്ന് മേയര്‍ തിരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് എഎപി, അവസാന നിമിഷ ചരടുവലി ശ്രമങ്ങളുമായി ബിജെപി
വാക്കേറ്റം, ബഹളം; ഡൽഹി മേയർ തിരഞ്ഞെടുപ്പ് മൂന്നാം തവണയും തടസപ്പെട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഎപി

മേയർ, ഡെപ്യൂട്ടി മേയർ, ആറ് സ്റ്റാൻഡിങ് കമ്മിറ്റി അം​ഗങ്ങൾ അടക്കമുള്ളവരെ ഇന്ന് തിരഞ്ഞെടുക്കും.സ്ഥിരം സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എഎപി മൂന്നും ബിജെപി രണ്ടും സീറ്റുകള്‍ നേടാനാണ് സാധ്യത. ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിർദേശം ചെയ്ത 10 അംഗങ്ങളെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നെങ്കിൽ, ബിജെപി അംഗബലം 113ൽ നിന്ന് 123 ആയി ഉയരുമായിരുന്നു. നിലവിൽ 274 അംഗ സഭയിൽ ആം ആദ്മി പാർട്ടിക്ക് 150 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 138 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.

ഡല്‍ഹിയില്‍ ഇന്ന് മേയര്‍ തിരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് എഎപി, അവസാന നിമിഷ ചരടുവലി ശ്രമങ്ങളുമായി ബിജെപി
15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം; ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷനില്‍ ആംആദ്മി പാര്‍ട്ടിക്ക് ചരിത്ര വിജയം

നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് അനുമതി ലഭിച്ചിരുന്നെങ്കില്‍ പോലും ബിജെപിയ്ക്ക് കാര്യങ്ങള്‍ അനുകൂലമാകുമായിരുന്നില്ല. പക്ഷെ, സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ നിര്‍ണായക സ്ഥാനങ്ങള്‍ സ്വന്തമാക്കാനാകുമായിരുന്നു. എഎപി കൗൺസിലർമാരുമായി ബിജെപി കുതിര കച്ചവടത്തിന് ശ്രമിക്കുന്നുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനില്‍ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഡല്‍ഹിയില്‍ ഇന്ന് മേയര്‍ തിരഞ്ഞെടുപ്പ്: വിജയം ഉറപ്പിച്ച് എഎപി, അവസാന നിമിഷ ചരടുവലി ശ്രമങ്ങളുമായി ബിജെപി
എഎപിക്ക് ആശ്വാസം; നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ലെന്ന് സുപ്രീംകോടതി

ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന നാമനിർദേശം ചെയ്ത 10 അംഗങ്ങൾക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതിയുണ്ടെന്ന ബിജെപിയുടെ വാദത്തെ ചോദ്യം ചെയ്ത് എഎപി സ്ഥാനാർഥി ഷെല്ലി ഒബ്‌റോയിയാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ വോട്ടിങ് അവകാശത്തെ ചൊല്ലിയാണ് മൂന്ന് തവണയും തിരഞ്ഞെടുപ്പ് തടസപ്പെട്ടത്. മൂന്നാം തവണയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ ലഫ്റ്റനന്റ് ഗവർണറോട് സുപ്രീംകോടതി പ്രതികരണവും തേടി. തുടര്‍ന്നായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്.

തിരഞ്ഞെടുക്കപ്പെട്ട 250 കൗൺസിലർമാരും ഡൽഹിയിൽ നിന്നുള്ള ഏഴ് ലോക്‌സഭാ, മൂന്ന് രാജ്യസഭാ എംപിമാരും 14 എംഎൽഎമാരും ഉൾപ്പെടുന്നതാണ് മേയർ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളജ്. ഡല്‍ഹി നിയമസഭാ സ്പീക്കര്‍ നാമനിര്‍ദേശം ചെയ്ത 13 എഎപി എംഎല്‍എമാര്‍ക്കും ഒരു ബിജെപി അംഗത്തിനും വോട്ടുണ്ട്.

ഡിസംബർ ഏഴിന് നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ആംആദ്മി പാർട്ടി നൽകിയത്. തിരഞ്ഞെടുപ്പ് നടന്ന ആകെയുളള 250 സീറ്റുകളിൽ 134ലും എഎപി വിജയിച്ച് വന്നപ്പോൾ, ബിജെപിയ്ക്ക് 104 സീറ്റുകളിലെ വിജയിക്കാൻ സാധിച്ചിരുന്നുളളൂ. ഇതോടെ 15 വർഷത്തെ ബിജെപി ഭരണത്തിനാണ് തിരശ്ശീല വീണത്.

logo
The Fourth
www.thefourthnews.in