'നല്ല ഇന്ത്യക്കായി അണിചേരും'; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ മെഹ്ബൂബ മുഫ്തിയും

'നല്ല ഇന്ത്യക്കായി അണിചേരും'; ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാൻ മെഹ്ബൂബ മുഫ്തിയും

ഭാരത് ജോഡോ യാത്ര ജനുവരി 20നാണ് ജമ്മു കശ്മീരിലെത്തുന്നത്
Updated on
1 min read

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കെടുക്കും. നല്ല ഇന്ത്യക്കായി യാത്രയില്‍ അണിചേരുമെന്ന് മെഹ്ബൂബ ട്വീറ്റ് ചെയ്തു. ജനുവരിയിലാണ് ജോഡോ യാത്ര ജമ്മു കശ്മീരിലെത്തുന്നത്.

'കശ്മീരിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയുടെ കൂടെ ചേരാൻ എന്നെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടങ്ങാത്ത ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു, ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാൻ ധൈര്യമുള്ള ഒരാളോടൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. മെച്ചപ്പെട്ട ഇന്ത്യയ്ക്കായുള്ള അദ്ദേഹത്തിന്റെ യാത്രയിൽ ഞാനും ചേരും,' മുഫ്തി ട്വിറ്ററിൽ കുറിച്ചു.

നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും യാത്രയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സാമൂഹിക-മത സാഹോദര്യം ശക്തിപ്പെടുത്തുന്നതിന് വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യാത്രയിൽ ചേരാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും യാത്രയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ

ഭാരത് ജോഡോ യാത്ര ജനുവരി 20നാണ് ജമ്മു കശ്മീരിലെത്തുന്നത്. ഡിസംബർ 24ന് ഡൽഹിയിൽ പ്രവേശിച്ച യാത്ര, തലസ്ഥാനം ചുറ്റിയ ശേഷം ഒൻപത് ദിവസത്തെ ഇടവേളയെടുക്കും. തുടർന്ന് ജനുവരി മൂന്നിന് ഉത്തർപ്രദേശിലേക്ക് പ്രവേശിക്കും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച യാത്ര ഇതിനോടകം തമിഴ്നാട്, കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നിട്ടിരുന്നു.

logo
The Fourth
www.thefourthnews.in