സീതാറാം യെച്ചൂരി:  ഇടതുമൂല്യബോധം കൈവിടാത്ത 'പ്രായോഗിക മാര്‍ക്‌സിസ്റ്റ്'

സീതാറാം യെച്ചൂരി: ഇടതുമൂല്യബോധം കൈവിടാത്ത 'പ്രായോഗിക മാര്‍ക്‌സിസ്റ്റ്'

ഫാസിസത്തിനെതിരായ പ്രതിരോധത്തില്‍, മുഖ്യധാര ഇടതുപക്ഷത്തെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ച ഒരു പോരാളിയാണ് വിട പറയുന്നത്
Updated on
3 min read

സീതാറാം യെച്ചൂരിയ്ക്ക് ശേഷം 40-ാം വയസ്സില്‍ ആരും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ എത്തിയിട്ടില്ല!. 1992 ല്‍ 40-ാമത്തെ വയസ്സില്‍ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ എത്തുമ്പോള്‍ സീതാറാം യെച്ചൂരിക്ക് പാര്‍ട്ടിയുടെ ഏതെങ്കിലും ജില്ലാ ഘടകത്തെയോ, സംസ്ഥാന ഘടകത്തെയോ നയിച്ചതിന്റെ പരിചയമുണ്ടായിരുന്നില്ല. പക്ഷേ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ തലസ്ഥാനത്തെ അറിയപ്പെടുന്ന മുഖങ്ങളില്‍ ഒന്നായി അദ്ദേഹം അതിനകം മാറിക്കഴിഞ്ഞിരുന്നു.

സിബിഎസ്ഇ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി, പിന്നീട് സെന്റ് സ്റ്റീഫന്‍സ് പിന്നിട്ട് ജെഎന്‍യുവിലെത്തിയത്തിയതോടെ മുഴുവൻസമയ രാഷ്ട്രീയത്തിലെത്തി. അടിയന്തരാവസ്ഥ കഴിഞ്ഞ് അധികാരം നഷ്ടമായിട്ടും ജെഎൻയു ചാൻസലർ സ്ഥാനത്ത് തുടർന്ന ഇന്ദിരാഗാന്ധിയെ തടഞ്ഞുനിർത്തി കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന സഖാവായി മാറി. അങ്ങനെ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലും പിന്നീട് പിബിയിലുമെത്തി. സി രാജേശ്വര റാവുവിന്റെയും (സിപിഐ ജനറല്‍ സെക്രട്ടറി), പി സുന്ദരയ്യ, എം ബസവപുന്നയ്യ എന്നിവരുടെയും നാട്ടില്‍നിന്ന് മുഖ്യധാര കമ്മ്യൂണിസറ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ എത്തിപ്പെടുന്ന സഖാവായി മാറി സീതാറാം.

സീതാറാം യെച്ചൂരി:  ഇടതുമൂല്യബോധം കൈവിടാത്ത 'പ്രായോഗിക മാര്‍ക്‌സിസ്റ്റ്'
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ആര്‍ എസ് എസ് ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഉണ്ടാക്കുന്ന ഭീഷണി, സുന്ദരയ്യ തിരിച്ചറിഞ്ഞ അതേ അളവില്‍ മനസ്സിലാക്കിയെന്നതാണ് യെച്ചൂരിയെ പ്രസക്തനാക്കുന്നത്. ജര്‍മനിയുടെയും ഇറ്റലിയുടെയും അതേ ചരിത്രാനുഭവമില്ലാത്തതിനാല്‍ ഇന്ത്യയില്‍ ഫാസിസത്തിന്റെ ഏത് സ്റ്റേജ് എന്ന യാന്ത്രിക യുക്തി ബോധം അദ്ദേഹത്തനുണ്ടായില്ല

എന്നാല്‍ സുന്ദരയ്യ, ബസവ പുന്നയ്യ എന്നിവരെപ്പോലെ, സൈദ്ധാന്തിക കാര്‍ക്കാശ്യവും വിശുദ്ധിയുമായിരുന്നില്ല, യെച്ചൂരിയെ ഇടതുപക്ഷത്തിന്റെ കൊടിയിറക്കത്തിന്റെ കാലത്തും ദേശീയ രാഷ്ട്രീയത്തില്‍ പ്രധാനിയാക്കിയത്. മറിച്ച് സൈദ്ധാന്തിക കാര്‍ക്കശ്യങ്ങള്‍ക്കുപകരം പ്രായോഗിക രാഷ്ട്രീയത്തെ ഉള്‍കൊള്ളുമ്പോഴും ഇടതു മൂല്യ ബോധം കൈവിടാത്തതായിരിക്കാം. പക്ഷേ അതുകൊണ്ടും അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്നത് മറ്റൊരു കാര്യം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സീതാറാം യെച്ചൂരി സജീവമായ കാലത്ത് പി സുന്ദരയ്യ രാജിക്കത്ത് സഖാക്കള്‍ക്ക് എഴുതിവെച്ചിട്ട് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പിന്‍വാങ്ങിയിരുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ നേരിടാന്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുമായി സഹകരിക്കുന്നതിന്റെ അപകടമായിരുന്നു പി സുന്ദരയ്യ 'Why I resigned' എന്ന പേരില്‍ എഴുതിയ രാജിയ്ക്ക് കാരണമായത്. ആര്‍ എസ് എസ് ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഉണ്ടാക്കുന്ന ഭീഷണി, സുന്ദരയ്യ തിരിച്ചറിഞ്ഞ അതേ അളവില്‍ മനസ്സിലാക്കിയെന്നതാണ് യെച്ചൂരിയെ പ്രസക്തനാക്കുന്നത്. ജര്‍മ്മനിയുടെയും ഇറ്റലിയുടെയും അതേ ചരിത്രാനുഭവമില്ലാത്തതിനാല്‍ ഇന്ത്യയില്‍ ഫാസിസത്തിന്റെ ഏത് സ്റ്റേജ് എന്ന യാന്ത്രിക യുക്തി ബോധം അദ്ദേഹത്തിനുണ്ടായില്ല. ആര്‍എസ്എസ് പ്രത്യയാശാസ്ത്രം എങ്ങനെയാണ് അപകടകരമാകുന്നതെന്ന് അദ്ദേഹം 80 കളില്‍ തന്നെ വിശദീകരിച്ചു. അതേക്കുറിച്ച് എഴുതി.

ഈ രാഷ്ട്രീയ ബോധമാവണം, യെച്ചൂരിയെ കോണ്‍ഗ്രസ് അനുകൂലിയെന്ന് ചിലപ്പോഴെങ്കിലും അധിക്ഷേപകരമായി വിളിക്കാന്‍ കാരണമായിട്ടുണ്ടാവുക.

പി സുന്ദരയ്യ
പി സുന്ദരയ്യ
സീതാറാം യെച്ചൂരി:  ഇടതുമൂല്യബോധം കൈവിടാത്ത 'പ്രായോഗിക മാര്‍ക്‌സിസ്റ്റ്'
സീതാറാം: ധിഷണയും സമരവും

2004 ല്‍ അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ തളര്‍ച്ചയ്ക്കു തീവ്രത കൈവന്നത്. നന്ദിഗ്രാം, സിംഗൂർ എന്നി സംഭവങ്ങളും തളര്‍ച്ചയുടെ ആഘാതം വര്‍ധിപ്പിച്ചു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ മീഡിയ സെക്രട്ടറിയായിരുന്നു സഞ്ജയ് ബാരു പറഞ്ഞ കാര്യം ശ്രദ്ധേയമായിരുന്നു. സീതാറാമിനായിരുന്നു സിപിഎമ്മില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടായിരുന്നതെങ്കില്‍ ഒരിക്കലും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലായിരുന്നുവെന്നാണ് പഴയ സഹപാഠികൂടിയായ സഞ്ജയ് ബാരു പറഞ്ഞത്.

ഇന്ത്യന്‍ രാഷ്ട്രീയം വിശാലമായ അര്‍ത്ഥത്തില്‍ ഹിന്ദുത്വവാദികളും അവരെ എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷ ഭൂമിയാണെന്ന് ഹര്‍കിഷന്‍ സിങ് സൂര്‍ജിത്തിനെ പോലെ സീതാറാമും മനസ്സിലാക്കി. കോണ്‍ഗ്രസിന്റെ വര്‍ഗ ഘടനയെക്കുറിച്ചും യാന്ത്രികവും സങ്കുചിതവുമായ പ്രത്യയശാസ്ത്ര ഇഴകീറലുകള്‍ക്ക് തല്‍ക്കാലം പ്രസക്തിയില്ലെന്ന് അദ്ദേഹം ധരിച്ചിട്ടുണ്ടാവാം. ഇന്ത്യയില്‍ ആര്‍എസ്എസിനെതിരായ ചെറുത്തുനില്‍പ്പിനപ്പുറം ഇക്കാലത്ത് വലിയ വിപ്ലവപ്രവര്‍ത്തനമില്ലെന്ന് കരുതുന്ന ഇടതുപക്ഷക്കാരുടെ കൂട്ടത്തിലായിരിക്കണം യെച്ചൂരി.

സീതാറാം യെച്ചൂരി:  ഇടതുമൂല്യബോധം കൈവിടാത്ത 'പ്രായോഗിക മാര്‍ക്‌സിസ്റ്റ്'
ലാൽ സലാം ഡിയർ കോമ്രേഡ്

പ്രകാശ് കാരാട്ടിന് ശേഷം സീതാറാം യെച്ചൂരി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറിയാകുമെന്ന് പൊതുവെ കരുതിയപ്പോഴും, അത്രയെളുപ്പമായിരുന്നില്ല പാര്‍ട്ടിയിലെ ഒന്നാം സ്ഥാനക്കാരനായുള്ള അദ്ദേഹത്തിന്റെ മാറ്റം. കേരളത്തിലെ വിഭാഗീയതയില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം വേണ്ട രീതിയില്‍ നില്‍ക്കാത്തതുകൊണ്ടോ എന്തോ, ഇവിടുത്തെ ഘടകം അദ്ദേഹത്തെ എതിര്‍ത്തുവെന്നായിരുന്നു വാര്‍ത്ത. പാര്‍ലമെന്റില്‍ മതേതരത്തിന്റെയും ഇടതുപക്ഷത്തിന്റെയും മുഖ്യ ശബ്ദവും മുഖവുമായിരുന്ന യെച്ചൂരിയെ വീണ്ടും സഭയിലെത്തിക്കുന്നതിനും പാര്‍ട്ടി തടസം നിന്നു. സിപിഎമ്മിന്റെ രീതികള്‍ അങ്ങനെയാണ്. സംഘടനാപരമായ കാര്‍ക്കശ്യത്തെ ഇടതുരാഷ്ട്രീയ മൂല്യബോധത്തിനും പ്രയോഗികതയ്ക്കും അപ്പുറം പ്രതിഷ്ഠിക്കുന്നതിലാണ് അതിന്റെ കൗതുകം.

നേപ്പാളിലെ മാവോയിസ്റ്റുകളെ മുഖ്യധാരയില്‍ എത്തിക്കാന്‍ ബാബുറാം ഭട്ട്‌റായി എന്ന തന്റെ പഴയ ജെഎന്‍യു സഹപാഠിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയ ആളാണ് സീതാറാം യെച്ചൂരി. പക്ഷെ ആ നയതന്ത്ര ചാതുരി തന്റെ തന്നെ പാര്‍ട്ടിയിലെ ഒരേസമയം കടുംപിടുത്തക്കാരും പ്രയോജനവാദികളുമായവരെ അനുനയിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

പണ്ട് ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ മറ്റ് പാര്‍ട്ടികള്‍ തയ്യാറായപ്പോള്‍, തങ്ങള്‍ക്ക് പുര്‍ണ സ്വാധീനമില്ലാത്ത ഒരു അവസ്ഥയിലും ഭരണാധികാരം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന് നിലപാടെടുത്ത കാര്‍ക്കശ്യമായിരുന്നു സിപിഎം കാണിച്ചത്. ആ കാര്‍ക്കശ്യത്തെ പിന്നീട് ജ്യോതിബസു തന്നെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ചു. സമാനമെന്ന് പറയാവുന്നതായിരുന്നു യെച്ചൂരിയോട് ഇനി പാര്‍ലമെന്റിലേക്ക് പോകേണ്ടെന്ന് പറഞ്ഞ നിലപാടും. നേപ്പാളിലെ മാവോയിസ്റ്റുകളെ മുഖ്യധാരയില്‍ എത്തിക്കാന്‍ ബാബുറാം ഭട്ട്‌റായി എന്ന തന്റെ പഴയ ജെഎന്‍യു സഹപാഠിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയ ആളാണ് സീതാറാം യെച്ചൂരി. പക്ഷെ ആ നയതന്ത്ര ചാതുരി തന്റെ തന്നെ പാര്‍ട്ടിയിലെ ഒരേസമയം കടുംപിടുത്തക്കാരും പ്രയോജനവാദികളുമായവരെ അനുനയിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

സീതാറാം യെച്ചൂരി:  ഇടതുമൂല്യബോധം കൈവിടാത്ത 'പ്രായോഗിക മാര്‍ക്‌സിസ്റ്റ്'
'ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ, എന്റെ സുഹൃത്ത്'; യെച്ചൂരിയെ ഓർത്ത് രാഹുല്‍

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന് ഒന്നും ചെയ്യാന്‍ യെച്ചൂരിയ്ക്ക് കഴിഞ്ഞില്ലെന്ന് പറയാം. അതുശരിയുമാണ്. അതിന്റെ ബാധ്യത ആര്‍ക്കാണെന്ന അന്വേഷണം, പതിറ്റാണ്ടുകള്‍ക്ക് മുമ്പേ, ഉറച്ചുപോയ, പ്രത്യയശാസ്ത്രപരവും സംഘടനപരവുമായ യാന്ത്രികത നിലപാടുകളിലേക്കാണ് എത്തിക്കുക. അത് മറ്റൊരു വിഷയമാണ്.

പാര്‍ലമെന്റിലോ നിയമസഭകളിലോ കിട്ടുന്ന സീറ്റുകളുടെ എണ്ണത്തിലല്ല ഇടതുപക്ഷത്തിന്റെ പ്രസക്തി നിലനില്‍ക്കുന്നതെന്ന് പറയാറുണ്ട്. രാഷ്ട്രീയ തിരിച്ചടികള്‍ ഏല്‍ക്കുമ്പോള്‍ പറയുന്ന 'കനല്‍ ഒരു തരിമതിയെന്ന' തരത്തില്‍ വിധേയ കൂട്ടത്തെ ആവേശിപ്പിക്കാന്‍ പറയുന്ന കാപ്‌സ്യൂള്‍ അല്ല അത്. അധികാരത്തിനായുള്ള കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് പ്രത്യയശാസ്ത്ര ദിശാബോധം നല്‍കുന്ന ചിന്തയാണെന്ന് പറയാം.

ഫാസിസത്തിനെതിരായ പ്രതിരോധത്തില്‍, മുഖ്യധാര ഇടതുപക്ഷത്തെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ച ഒരു പോരാളിയാണ് വിടപറയുന്നത്. അതായിരിക്കാം സഖാവ് സീതാറാം യെച്ചൂരിയുടെ കമ്യൂണിസ്റ്റ് ജീവിതത്തെ സാര്‍ത്ഥകമാക്കുന്നത്.

logo
The Fourth
www.thefourthnews.in