വനിതാ സംവരണ ബിൽ വിവേചനപരം : പ്രതിഷേധിക്കാനൊരുങ്ങി പുരുഷാവകാശ സംഘടന

വനിതാ സംവരണ ബിൽ വിവേചനപരം : പ്രതിഷേധിക്കാനൊരുങ്ങി പുരുഷാവകാശ സംഘടന

സ്ത്രീകൾക്ക് വേണ്ടിയുള്ള എല്ലാ അനുകൂല നടപടികൾക്കും എതിരാണെന്ന് സംഘടന
Updated on
1 min read

വനിതാ സംവരണ ബില്ലിനെതിരെ പ്രതിഷേധിക്കാനൊരുങ്ങി പുരുഷ സംഘടന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി 250 ഓളം പുരുഷന്മാരുടെ സംഘമാണ് ഈ മാസം അവസാനം പൂനയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്.

വനിതാ സംവരണ ബിൽ വിവേചനപരം : പ്രതിഷേധിക്കാനൊരുങ്ങി പുരുഷാവകാശ സംഘടന
വനിതാ സംവരണ ബില്‍ മാത്രം മതിയോ; രാജ്യത്തെ സുപ്രധാന മേഖലകളിലെ സ്ത്രീപങ്കാളിത്തക്കുറവ്‌ പരിഹരിക്കേണ്ടേ?

"ഞങ്ങൾ സ്ത്രീകൾക്ക് വേണ്ടിയുള്ള എല്ലാ അനുകൂല നടപടികൾക്കും എതിരാണ്, കാരണം ഇത് ലിംഗ വിവേചനമായി ഞങ്ങൾ കാണുന്നു," പ്രതിഷേധം സംഘടിപ്പിക്കുന്ന പുരുഷാവകാശ സംഘത്തിന്റെ സഹസ്ഥാപകൻ അനിൽ മൂർത്തി പറഞ്ഞു."പുരുഷന്മാർക്കെതിരായ യുദ്ധമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ജീവനാംശം, വൈവാഹിക ബലാത്സംഗം, ഗാർഹിക പീഡനം, സ്ത്രീധനം, ലൈംഗികാതിക്രമം, ബലാത്സംഗം എന്നിവയെപ്പോലെ തന്നെ ഞങ്ങൾ വനിതാ സംവരണ ബില്ലിനെയും എതിർക്കുന്നു. കാരണം അത് വിവേചനപരമാണ്. സ്ത്രീകൾക്ക് സൗജന്യ ബസ്, മെട്രോ ടിക്കറ്റുകൾ, വനിതാ കോളേജുകൾ, ബാറുകളിലെ ലേഡീസ് നൈറ്റ് എന്നിവയ്ക്കും ഞങ്ങൾ എതിരാണ്, കാരണം അവരെല്ലാം പുരുഷന്മാരോട് വിവേചനം കാണിക്കുന്നു." ഐഐടിയിൽ നിന്നും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ മൂർത്തി പറഞ്ഞു.

2005-ൽ സ്ഥാപിതമായ സംഘത്തിൽ ഭൂരിഭാഗവും മൾട്ടിനാഷണലുകളിലും എൻആർഐകളിലും ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായിരുന്നുവെന്ന് മൂർത്തി പറയുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഐഐടി-ഐഐഎം ബിരുദധാരിയും ഒരു മൾട്ടിനാഷണൽ കോർപ്പറേഷനിൽ ടെക് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നയാളുമാണ് സംഘടനയുടെ മറ്റൊരു സഹസ്ഥാപകൻ.

വനിതാ സംവരണ ബിൽ വിവേചനപരം : പ്രതിഷേധിക്കാനൊരുങ്ങി പുരുഷാവകാശ സംഘടന
നിയമം 2029 ല്‍ നടപ്പിലാവട്ടെ, 2024ൽ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതകളെ നിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാണോ?

"ഇലോൺ മസ്‌ക് ഏറ്റെടുത്തതുമുതൽ എക്‌സ് വഴി ആശയങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നു. ഉദാഹരണത്തിന്, ജീവനാംശത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഞങ്ങൾ ഭാര്യമാരെയോ സ്ത്രീകളെയോ സാമ്പത്തിക ബാധ്യതയെന്ന് വിളിച്ചാൽ, അവർ ഉടൻ തന്നെ ആ ട്വീറ്റുകൾ നീക്കം ചെയ്യുകയും അക്കൗണ്ടുകൾ ഷാഡോ ബാൻ ചെയ്യുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ അത് സംഭവിക്കുന്നില്ല, പകരം ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. അതിനാൽ ഇലോൺ മസ്‌കിനെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ദൈവമായി ആഘോഷിച്ച് ഞങ്ങൾ 'പൂജ' ചെയ്യും. "അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിൽ നിന്നും അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രവർത്തകരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുക എന്ന് സംഘാടകർ അറിയിച്ചു.

logo
The Fourth
www.thefourthnews.in