'ചോദ്യങ്ങളോട് സഹകരിച്ചില്ല എന്നത് അറസ്റ്റിനുള്ള കാരണമല്ല'; ഇ ഡിയോട് സുപ്രീംകോടതി

'ചോദ്യങ്ങളോട് സഹകരിച്ചില്ല എന്നത് അറസ്റ്റിനുള്ള കാരണമല്ല'; ഇ ഡിയോട് സുപ്രീംകോടതി

റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ എം3എമ്മിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കജ് ബൻസാൽ, ബസന്ത് ബൻസാൽ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു നിരീക്ഷണം
Updated on
1 min read

ചോദ്യം ചെയ്യല്‍ വേളയില്‍ ഒരു വ്യക്തി ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയോ കുറ്റസമ്മതം നടത്തുകയോ ചെയ്തില്ലെന്നത് അറസ്റ്റിനുള്ള കാരണമല്ലെന്ന് എൻഫോഴ്‌സ്മെന്റ് ഡയരക്ടററേറ്റി(ഇ ഡി)നോട് സുപ്രീംകോടതി. ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണയും സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസിന്റെ 50-ാം വകുപ്പനുസരിച്ച്‌ നൽകുന്ന സമൻസിനോട് സഹകരിച്ചില്ലെന്നതുകൊണ്ട് മാത്രം ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ എം3എമ്മിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ പങ്കജ് ബൻസാൽ, ബസന്ത് ബൻസാൽ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു നിരീക്ഷണം.

പിഎംഎൽഎയിലെ 19-ാം വകുപ്പ് പ്രകാരം, ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യണമെങ്കിൽ അയാൾ കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥന് ബോധ്യപ്പെടണം. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങളോട് നിസ്സഹകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇ ഡി പലരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രവണതക്കെതിരെയാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

'ചോദ്യങ്ങളോട് സഹകരിച്ചില്ല എന്നത് അറസ്റ്റിനുള്ള കാരണമല്ല'; ഇ ഡിയോട് സുപ്രീംകോടതി
സുതാര്യത പാലിക്കണം, പ്രതികാര നടപടി പാടില്ല; ഇ ഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി

ഇ ഡി ഉന്നയിക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കുന്നതിൽ വീഴ്ചവരുത്തുന്നത് പി എം എൽ എയിലെ 19-ാം പ്രകാരം അറസ്റ്റിനുള്ള കാരണമാകില്ലെന്ന് കോടതി പറഞ്ഞു. തങ്ങളുടെ ചോദ്യങ്ങളോട് പങ്കജ് ബൻസാൽ 'ഒഴിഞ്ഞുമാറുന്ന' സമീപനം സ്വീകരിച്ചുവെന്ന് ഇ ഡി പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ മറുപടി. "ചോദ്യം ചെയ്യലിനായി വിളിപ്പിച്ച വ്യക്തിയിൽനിന്ന് കുറ്റസമ്മതം പ്രതീക്ഷിക്കാനും അങ്ങനെയുണ്ടായില്ലെന്നത് 'ഒഴിഞ്ഞുമാറലായി' വ്യഖ്യാനിക്കാനും ഇ ഡിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

അറസ്റ്റ് ഉൾപ്പെടെയുള്ള കേസ് നടപടികളിൽ സുതാര്യത പാലിക്കണമെന്ന് ഇ ഡിയോട് കോടതി പറഞ്ഞിരുന്നു. പ്രതികാര നടപടിപടികൾ സ്വീകരിക്കരുതെന്നും കോടതി പറഞ്ഞിരുന്നു. അറസ്റ്റിന്റെ കാരണം ഇഡി രേഖാമൂലം നൽകാതെ വാക്കാൽ പറഞ്ഞത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കാൻ ചുമതലപ്പെടുത്തിയ ഏജൻസിയുടെ പ്രവർത്തന രീതിയെ ഇത് മോശമായി പ്രതിഫലിപ്പിക്കുകയാണെന്നും നിരീക്ഷിച്ചിരുന്നു.

logo
The Fourth
www.thefourthnews.in