പ്രമുഖരും പുതുമുഖങ്ങളും, ഇടം നഷ്ടപ്പെട്ട് സ്മൃതിയും ഠാക്കൂറും;  മോദിയുടെ മൂന്നാം സംഘം ഇങ്ങനെ

പ്രമുഖരും പുതുമുഖങ്ങളും, ഇടം നഷ്ടപ്പെട്ട് സ്മൃതിയും ഠാക്കൂറും; മോദിയുടെ മൂന്നാം സംഘം ഇങ്ങനെ

30 കാബിനറ്റ് മന്ത്രിമാരാണ് മൂന്നാം മോദി മന്ത്രിസഭിയിലുള്ളത്
Updated on
2 min read

നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തില്‍ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം. 72 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. 30 കാബിനറ്റ് മന്ത്രിമാരാണ് മൂന്നാം മോദി മന്ത്രിസഭിയിലുള്ളത്. 6 പേര്‍ക്ക് സ്വതന്ത്ര ചുമതല. 36 പേര്‍ സഹമന്ത്രിമാര്‍. 12 മന്ത്രിപദങ്ങള്‍ ഘടകകക്ഷികള്‍ക്ക് നീക്കിവച്ചു.

മുതിര്‍ന്ന ബിജെപി നേതാവ് രാജ്‌നാഥ് സിങ് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. അമിത് ഷാ , നിതിന്‍ ഗഡ്കരി, ശിവരാജ് സിങ് ചൗഹാന്‍, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍, മനോഹര്‍ ലാല്‍ ഖട്ടാര്‍, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി , പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, എച്ച്എഎം നേതാവ് ജിതന്‍ റാം മാഞ്ചി, രാജീവ് രഞ്ജന്‍ സിങ് (ലാലന്‍ സിങ്), സര്‍ബാനന്ദ സോനോവാള്‍, വീരേന്ദ്ര കുമാര്‍, ടിഡിപിയുടെ കിഞ്ജരാപ്പു രാം മോഹന്‍ നായിഡു, പ്രല്‍ഹാദ് ജോഷി, ജുവല്‍ ഓറം എന്നിവരാണ് കാബിനറ്റ് പദവിയോടെ മോദി മന്ത്രിസഭയില്‍ അംഗമാകുന്നത്.

പ്രമുഖരും പുതുമുഖങ്ങളും, ഇടം നഷ്ടപ്പെട്ട് സ്മൃതിയും ഠാക്കൂറും;  മോദിയുടെ മൂന്നാം സംഘം ഇങ്ങനെ
മോദിക്ക് മൂന്നാം ഊഴം, പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, അധികാരമേല്‍ക്കുന്നത് 72 അംഗ മന്ത്രിസഭ

ഇതില്‍ മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, മന്ത്രിമാരായ പിയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍, സര്‍ബാനന്ദ സോനോവാള്‍, പ്രല്‍ഹാദ് ജോഷി, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, അന്നപൂര്‍ണാ ദേവി, കിരണ്‍ റിജിജു, ഹര്‍ദീപ് സിങ് പുരി, മന്‍സുഖ് മാണ്ഡവ്യ, ജി കിഷന്‍ റെഡ്ഡി എന്നിവരാണ് മോദി ടീമില്‍ ഇത്തവണയും ഉള്‍പ്പെട്ട നേതാക്കള്‍.

ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായും രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപി അധ്യക്ഷനുമായ ജെ പി നദ്ദയാണ് മൂന്നാം ഊഴത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടാര്‍, ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി, എച്ച്എഎമ്മിന്റെ ജിതന്‍ റാം മാഞ്ചി, ജെഡിയു നേതാവ് ലാലന്‍ സിങ്, ടിഡിപി നേതാവ് കിഞ്ജരാപ്പു രാം മോഹന്‍ നായിഡു, ആര്‍എല്‍ഡി മേധാവി ജയന്ത് ചൗധരി, ജുവല്‍ ഓറം, ഗജേന്ദ്ര സിങ് ഷെഖാവത്ത്, പ്രതാപറാവു ഗണപതിറാവു ജാദവ് എന്നിവരാണ് ക്യാബിനറ്റ് പദവിയുള്ള പ്രമുഖ പുതുമുഖങ്ങള്‍. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാംഗമായ സിനിമ താരം സുരേഷ്‌ഗോപിയും, ബിജെപി നേതാവും ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗവുമായ ജോര്‍ജ് കുര്യനും മോദി സര്‍ക്കാരില്‍ ഭാഗമാണ്. സഹ മന്ത്രി സ്ഥാനമാണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്.

പ്രമുഖരും പുതുമുഖങ്ങളും, ഇടം നഷ്ടപ്പെട്ട് സ്മൃതിയും ഠാക്കൂറും;  മോദിയുടെ മൂന്നാം സംഘം ഇങ്ങനെ
പെറ്റേണിറ്റി അവധി ചോദിച്ച് വാങ്ങിയ റാം മോഹന്‍ നായിഡു, ധനികനും ഡോക്ടറുമായ പെമ്മസാനി; ടീം മോദിയിലെ ടിഡിപി മന്ത്രിമാര്‍

ഒന്ന് രണ്ട് മോദി മന്ത്രിസഭകളില്‍ സുപ്രധാന ചുമതലകള്‍ വഹിച്ച സ്മൃതി ഇറാനി മൂന്നാം ഊഴത്തില്‍ മോദി ടീമില്‍ ഉള്‍പ്പെട്ടില്ല. 2019 ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി ബിജെപിയുടെ കുന്തമുനയായി മാറിയ സ്മൃതി, വനിതാ ശിശുക്ഷേമ വകുപ്പുള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ ആയിരുന്നു കയ്യാളിയത്. എന്നാല്‍ ഇത്തവണ അമേഠിയില്‍ 1.6 ലക്ഷം വോട്ടിന് കോണ്‍ഗ്രസിലെ കിഷോരി ലാല്‍ ശര്‍മയോട് പരാജയപ്പെട്ടിരുന്നു.

അനുരാഗ് ഠാക്കൂറാണ് ഇത്തവണ പുറത്തുപോയ മറ്റൊരു പ്രമുഖ വ്യക്തിത്വം. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ഠാക്കൂര്‍ തുടര്‍ച്ചയായ അഞ്ചാം തവണയും വിജയിച്ചു. 182,357 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തന്റെ തൊട്ടടുത്ത കോണ്‍ഗ്രസ് എതിരാളി സത്പാല്‍ റൈസാദയെ പരാജയപ്പെടുത്തിയായിരുന്നു ഠാക്കൂറിന്റെ അഞ്ചാം ഊഴം.

തിരുവനന്തപുരത്ത് ശശി തരൂരിനോട് പരാജയപ്പെട്ട രാജീവ് ചന്ദ്രശേഖറിനും ഇത്തവണ മോദി സര്‍ക്കാരില്‍ ഇടം ലഭിച്ചില്ല. രണ്ടാം മോദി മന്ത്രിസഭയില്‍ ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൈപുണ്യ വികസനം, സംരംഭകത്വം എന്നീ മന്ത്രാലയങ്ങളുടെ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. പര്‍ഷോത്തം രൂപാലയ്ക്കും ഇത്തവണ അവസരം ലഭിച്ചില്ല. 2021ലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കുശേഷം ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രിയായിരുന്നു അദ്ദേഹം.

logo
The Fourth
www.thefourthnews.in