അസമിൽ ബിജെപി എംപിയുടെ വസതിയിൽ ജോലിക്കാരിയുടെ 
മകന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
unknown

അസമിൽ ബിജെപി എംപിയുടെ വസതിയിൽ ജോലിക്കാരിയുടെ മകന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

എംപി രജ്ദീപ് റോയിയുടെ സിൽച്ചാറിലുള്ള വസതിയിലാണ് കുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്
Updated on
1 min read

അസമിൽ ബിജെപി എംപിയുടെ വസതിയിൽ വീട്ടുജോലിക്കാരിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി എംപി രജ്ദീപ് റോയിയുടെ സിൽച്ചാറിലുള്ള വസതിയിലാണ് 10 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ രജ്ദീപ് റോയ്, അമ്മയ്ക്കും സഹോദരിക്കുമൊപ്പം കഴിഞ്ഞ കുറച്ചു വർഷങ്ങളായി എംപിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അസമിൽ ബിജെപി എംപിയുടെ വസതിയിൽ ജോലിക്കാരിയുടെ 
മകന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
വിദേശത്തുള്ള പൗരന്മാർക്ക് തിരിച്ചെത്താം; കോവിഡ് മാനദണ്ഡങ്ങളിൽ ഇളവുമായി ഉത്തരകൊറിയ

മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ അമ്മയുമായി രജ്ദീപ് റോയി വഴക്കിട്ടിരുന്നതായി കുടുംബം പറഞ്ഞു. കുട്ടിയുടെ അമ്മ പച്ചക്കറി വാങ്ങാന്‍ കടയില്‍ പോകാനിറങ്ങിയപ്പോഴും മൊബൈല്‍ ഫോണ്‍ കൊടുക്കാതിരുന്നതിനെച്ചൊല്ലി വഴക്കിട്ടിരുന്നു

കച്ചാർ ജില്ലയിലെ പാലോംഗ് ഘട്ട് പ്രദേശവാസിയാണ് കുട്ടിയുടെ അമ്മ. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി രണ്ട് കുട്ടികളെയും സിൽചാറിലേക്ക് കൊണ്ടുവരുകയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധു പറയുന്നു. വിവരമറിഞ്ഞ് വീട്ടിലെത്തിയ എംപി, മൃതദേഹം കണ്ടെത്തിയ മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വാതില്‍ തകർത്ത് അകത്ത് കയറിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

അസമിൽ ബിജെപി എംപിയുടെ വസതിയിൽ ജോലിക്കാരിയുടെ 
മകന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം
നൂഹില്‍ തിങ്കളാഴ്ച ബ്രജ് മണ്ഡല്‍ ജലാഭിഷേക് ജാഥ നടത്തുമെന്ന് വിഎച്ച്പി; ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു

മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ അമ്മയുമായി രജ്ദീപ് റോയി വഴക്കിട്ടിരുന്നതായി കുടുംബം പറഞ്ഞു. 'കുട്ടിയുടെ അമ്മ പച്ചക്കറി വാങ്ങാന്‍ കടയില്‍ പോകാനിറങ്ങിയപ്പോഴും മൊബൈല്‍ ഫോണ്‍ കൊടുക്കാതിരുന്നതിനെച്ചൊല്ലി രജ്ദീപ് വഴക്കിട്ടിരുന്നു. തിരിച്ചെത്തിയപ്പോൾ, മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു' എംപി വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് പോലീസ് കണ്ടെത്തിയെങ്കിലും, മരണകാരണത്തിൽ സംശയമുണ്ടെന്ന് എംപി പറഞ്ഞു. ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംപിയുടെ വീട് സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in