'രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് രാജ്യം ഭരിച്ചാൽ ഒറ്റപ്പെടും'; മോദിക്ക് സ്റ്റാലിന്റെ താക്കീത്

'രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് രാജ്യം ഭരിച്ചാൽ ഒറ്റപ്പെടും'; മോദിക്ക് സ്റ്റാലിന്റെ താക്കീത്

തന്റെ സഖ്യകക്ഷികളെ പ്രീതിപ്പെടുത്തുന്ന മോദിക്ക് രാജ്യത്തെ രക്ഷിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു
Updated on
1 min read

രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് രാജ്യം ഭരിക്കാനാണ് കരുതുന്നതെങ്കിൽ നരേന്ദ്രമോദി രാഷ്ട്രീയമായി ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേന്ദ്ര ബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പരിഗണന നൽകിയതിലുള്ള പ്രതിഷേധം അദ്ദേഹം എക്‌സിൽ കുറിച്ചു.

തന്റെ സഖ്യകക്ഷികളെ പ്രീതിപ്പെടുത്തുന്ന മോദിക്ക് രാജ്യത്തെ രക്ഷിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിന് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയവർക്കെതിരെ മോദി വൈരാഗ്യം തീർക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.

'രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് രാജ്യം ഭരിച്ചാൽ ഒറ്റപ്പെടും'; മോദിക്ക് സ്റ്റാലിന്റെ താക്കീത്
സര്‍ക്കാര്‍ നിലനില്‍ക്കണം, സഖ്യകക്ഷികളെ പിണക്കാന്‍ വയ്യ; ബജറ്റില്‍ ബിഹാറിന് വാരിക്കോരി, ആന്ധ്രയ്ക്കും തലോടല്‍

"തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി നമുക്ക് രാജ്യത്തെ കുറിച്ച് ചിന്തിക്കണം എന്നാണ് താങ്കൾ പറഞ്ഞത്. എന്നാൽ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നിങ്ങളുടെ അധികാരത്തെ മാത്രമേ രക്ഷിക്കുകയുള്ളു, രാജ്യത്തെ രക്ഷിക്കില്ല" സ്റ്റാലിൻ എക്സിൽ കുറിച്ചു. മോദി ഇത്തരത്തിൽ വിവേചനത്തോടെ ഭരണം തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അദ്ദേഹം രാഷ്ട്രീയമായ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

ബിജെപി തമിഴ്‌നാടിനെ ചതിച്ചു (#BJPBetraysTamilnadu) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് സ്റ്റാലിൻ തന്റെ എക്‌സിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

'രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് രാജ്യം ഭരിച്ചാൽ ഒറ്റപ്പെടും'; മോദിക്ക് സ്റ്റാലിന്റെ താക്കീത്
രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും കാര്യമില്ല; ബജറ്റിൽ കേരളത്തിന് അവഗണന മാത്രം

കേന്ദ്ര ബജറ്റിൽ തങ്ങളുടെ സംസ്ഥാനങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സ്റ്റാലിൻ ഉൾപ്പെടെ നാല് മുഖ്യമന്ത്രിമാർ ഈ മാസമാണ് 27ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരാനിരുന്ന നീതി ആയോഗിന്റെ യോഗം ബഹിഷ്കരിക്കുന്നതായി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

തങ്ങൾക്കു വേണ്ടപ്പെട്ട സംസ്ഥാനങ്ങളെ മാത്രം ബജറ്റിൽ പരിഗണിച്ച ബിജെപി നിലപാടിൽ നിശിത വിമർശനവുമായി സ്റ്റാലിൻ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് കാര്യമായ സംഭാവന നൽകുന്ന തമിഴ്‌നാട് പോലൊരു സംസ്ഥാനത്തെ തഴഞ്ഞാണ് നരേന്ദ്രമോദി സർക്കാർ ബിഹാറിനും ആന്ധ്രപ്രദേശിനും രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി പ്രത്യേക പദ്ധതികൾ നൽകിയതെന്ന വിമർശനവുമായി സ്റ്റാലിൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന കാര്യംകൂടിയെണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തമിഴ്‌നാടിന്റെ അവകാശങ്ങൾക്കു വേണ്ടി പോരാടുമെന്നും, ബിജെപി തങ്ങളെ അവഗണിക്കുന്നത് തമിഴ്‌നാട്ടിൽ ഡിഎംകെയും സഖ്യകക്ഷികളും ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ ഭാഗമായാണെന്നുമാണ് സ്റ്റാലിന്റെ മറ്റൊരു വിമർശനം.

സാധാരണഗതിയിൽ രാജ്യത്തിന്റെ പൊതുവിലുള്ള വികസനമാണ് കേന്ദ്ര ബഡ്ജറ്റിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ ഇത്തവണത്തെ ബജറ്റ് ഈ കാഴ്ചപ്പാടിൽ ഉള്ളതല്ലെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടിരുന്നു. തമിഴ്നാട് ദുരന്തനിവാരണത്തിനായി 37000കോടി രൂപയാണ് ആവശ്യപ്പെട്ടത്, എന്നാൽ 276 കോടി രൂപമാത്രമാണ് ലഭിച്ചതെന്നും, അതേസമയം ബിഹാറിന് ദുരന്തനിവാരണത്തിനു മാത്രമായി 11,500കോടി രൂപ ലഭിച്ചെന്നും ചൂണ്ടിക്കാണിച്ച സ്റ്റാലിൻ ഇത് തമിഴ്നാടിനോടുള്ള അനീതിയാണെന്നും പറഞ്ഞു.

തമിഴ്‌നാട് നടപ്പിലാക്കിയ നിരവധി പദ്ധതികൾ അടിച്ചുമാറ്റിയ ധനകാര്യമന്ത്രി അതിനുള്ള നന്ദിയായിപോലും ഒരു പദ്ധതി തമിഴ്‌നാടിന് വേണ്ടി പ്രഖ്യാപിച്ചില്ല എന്നും എംകെ സ്റ്റാലിൻ വിമർശിക്കുന്നു.

logo
The Fourth
www.thefourthnews.in