ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി;  
മുതിര്‍ന്ന നേതാവ് മോഹന്‍ സിന്‍ഹ് റാഠ്‌വ 
ബിജെപിയില്‍ ചേര്‍ന്നു

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് മോഹന്‍ സിന്‍ഹ് റാഠ്‌വ ബിജെപിയില്‍ ചേര്‍ന്നു

കൂറുമാറ്റം അടുത്ത മാസം ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ
Updated on
1 min read

തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ കല്ലുകടി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ മോഹന്‍ സിന്‍ഹ് റാഠ്‌വ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. 11 തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിട്ടുള്ള റാഠ്‌വ നിലവില്‍ ഗുജറാത്തിലെ ഛോട്ടാ ഉദയ്പുരിന്റെ എംഎല്‍എയാണ്.

78കാരനായ റാഠ്‌വ 11 തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എ ആയിരുന്നു. 1990-95 കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു അദ്ദേഹം. 1972ലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ വിജയിച്ച് റാഠ്‌വ നിയമസഭയിലെത്തുന്നത്. 2012ലും 2017ലും ബിജെപി സ്ഥാനാര്‍ഥികളെ വലിയ ഭൂരിപക്ഷത്തിനാണ് റാഠ്‌വ പരാജയപ്പെടുത്തിയത്. റാഠ്‌വക്കൊപ്പം മക്കളായ രഞ്ജിത്ത് സിന്‍ഹ, രാജു എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി;  
മുതിര്‍ന്ന നേതാവ് മോഹന്‍ സിന്‍ഹ് റാഠ്‌വ 
ബിജെപിയില്‍ ചേര്‍ന്നു
ഗുജറാത്ത് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി; ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ വോട്ടെടുപ്പ്
മോഹന്‍ സിന്‍ഹ് റാഠ്‌വ
മോഹന്‍ സിന്‍ഹ് റാഠ്‌വ

കാൽ നൂറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപി ഇത്തവണ നേരിടുന്ന ഭരണ വിരുദ്ധ വികാരം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മറികടക്കാനുള്ള തുറുപ്പു ചീട്ടുകളിലൊന്നാണ് മോഹന്‍ സിന്‍ഹ് റാഠ്‌വയെന്നാണ് വിലയിരുത്തൽ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു

ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 182 അംഗ സംസ്ഥാന നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് അവസാനിക്കും. ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാകും ഇത്തവണ ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്.

തീയതി പ്രഖ്യാപിക്കും മുന്‍പ് തന്നെ ഗുജറാത്തിൽ ബിജെപി പ്രചാരണം ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ ബഹുജന റാലികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് യോഗങ്ങളുമായി സജീവമാണ്. ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ആം ആദ്മി പാര്‍ട്ടി വിജയസാധ്യത അവകാശപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി;  
മുതിര്‍ന്ന നേതാവ് മോഹന്‍ സിന്‍ഹ് റാഠ്‌വ 
ബിജെപിയില്‍ ചേര്‍ന്നു
ചരിത്രം തിരുത്തുമോ ഗുജറാത്ത്? മൂന്ന് പതിറ്റാണ്ടിനിപ്പുറം ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു

135 പേരുടെ മരണത്തിനിടയാക്കിയ മോർബിയിലെ പാലം തകർന്നത് വൻ വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ ശക്തി കേന്ദ്രമായ ഗുജറാത്തിൽ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വന്നത്.

logo
The Fourth
www.thefourthnews.in