മേഘാലയയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആൾക്കൂട്ട ആക്രമണം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് സർക്കാർ

മേഘാലയയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആൾക്കൂട്ട ആക്രമണം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് സർക്കാർ

ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. മുഖ്യമന്ത്രി സാങ്മയ്ക്ക് പരുക്കില്ല
Updated on
1 min read

മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫീസിന് നേരെ ആൾക്കൂട്ട ആക്രമണം. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സാങ്മക്ക് പരുക്കില്ല. എന്നാൽ ഓഫീസും പരിസരപ്രദേശവും ആൾക്കൂട്ടം വളഞ്ഞിരിക്കുന്നതിനാൽ അദ്ദേഹം ഓഫീസിനുള്ളിൽ തന്നെ തുടരുകയാണ്.

മേഘാലയയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആൾക്കൂട്ട ആക്രമണം; സ്ഥിതി നിയന്ത്രണ വിധേയമെന്ന് സർക്കാർ
മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഗാരോ ഹിൽസ് ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിൽ. ടുറയെ സംസ്ഥാനത്തിന്റെ ശീതകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രൂപ്പുകൾ നിരാഹാര സമരത്തിലായിരുന്നു. വിഷയം സംഘടനകളുമായി ചർച്ച നടത്താനാണ് സാങ്മ ഇന്ന് ടുറയിൽ എത്തിയത്.

വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് മുൻപിൽ തടിച്ചു കൂടിയ നൂറു കണക്കിന് ആളുകൾ കല്ലെറിയാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പരുക്കേറ്റ ഉദ്യോഗസ്ഥർക്ക് സാങ്മയുടെ ഓഫീസിൽ പ്രാഥമിക ചികിത്സ നൽകി. മുഖ്യമന്ത്രി സുരക്ഷിതനാണെങ്കിലും പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനാൽ അദ്ദേഹത്തിന് പുറത്തിറങ്ങാൻ സാധിച്ചില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിഷേധക്കാരല്ല ആക്രമണം നടത്തിയതെന്നും നടക്കാൻ പാടില്ലാത്ത് സംഭവമെന്നും മുഖ്യമന്ത്ര സാങ്മ പ്രതികരിച്ചു.

പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ സാങ്മയ്ക്ക് നേരെ കല്ലെറിഞ്ഞത്. ടുറയെ ശീതകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന സിവിൽ സൊസൈറ്റി ഗ്രൂപ്പുകളായ ACHIK, GHSMC എന്നിവയും ആക്രമണം നടത്തിയവയിൽ ഉൾപ്പെടുന്നു. ശീതകാല തലസ്ഥാന ആവശ്യവും തൊഴിൽ സംവരണവും സംബന്ധിച്ച് ചർച്ച നടത്താമെന്ന് സാങ്മ സമരക്കാരെ അറിയിച്ചിട്ടുണ്ട്. ക്യാബിനറ്റ് മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും. അടുത്ത മാസം തലസ്ഥാനത്ത് ചർച്ചകൾ ആരംഭിക്കുമെന്നതിനാൽ പ്രതിഷേധം അവസാനിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

ഗാരോ ഹിൽസ് ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ ദീർഘകാല ആവശ്യമായിരുന്നു. ഈ വർഷം ഏപ്രിലിൽ ഗാരോ ഹിൽസ് മേഖലയിലെ എൻജിഒയായ ACHIK , പശ്ചിമ ഗാരോ ഹിൽസിന്റെ ആസ്ഥാനമായ ടുറയെ മേഘാലയയുടെ “ശീതകാല തലസ്ഥാനം” ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കോൺ‌റാഡ് കോങ്കൽ സാങ്മയ്ക്ക് നിവേദനം നൽകിയിരുന്നു. ഈ നീക്കത്തോടെ സംസ്ഥാനത്തുടനീളം വികസനവും ഭരണവും തുല്യമായ രീതിയിൽ എത്തിച്ചേരുമെന്നും ഒരു പ്രത്യേക പ്രദേശം മാത്രമല്ല മേഘാലയയിലെ ജനങ്ങളുടെ മൊത്തത്തിലുള്ള ഉന്നമനത്തിന് ഇത് കാരണമാകുമെന്നും ACHIK നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ട് മാസം മുൻപാണ് മേഘാലയ മുഖ്യമന്ത്രിയായി നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡൻ്റ് കോൺറാഡ് സാങ്മ അധികാരമേറ്റത്.

logo
The Fourth
www.thefourthnews.in