എട്ടിടങ്ങളിൽ 5 ജി തുടങ്ങിയെന്ന് എയര്‍ടെല്‍; എല്ലാ നഗരങ്ങളിലും അടുത്ത ഡിസംബറിലെന്ന് ജിയോ; ഉടന്‍ ആരംഭിക്കുമെന്ന് വിഐ

എട്ടിടങ്ങളിൽ 5 ജി തുടങ്ങിയെന്ന് എയര്‍ടെല്‍; എല്ലാ നഗരങ്ങളിലും അടുത്ത ഡിസംബറിലെന്ന് ജിയോ; ഉടന്‍ ആരംഭിക്കുമെന്ന് വിഐ

അടുത്ത വര്‍ഷം ഡിസംബറിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജിയെന്ന് മുകേഷ് അംബാനി
Updated on
1 min read

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം രാജ്യത്ത് 5 ജി സേവനം ലഭ്യമായിരിക്കുകയാണ്. എട്ട് നഗരങ്ങളിൽ ഉദ്ഘാടന ദിനം തന്നെ മൊബൈൽ സേവനം 5ജിയിലേക്ക് മാറിയെന്ന് എയർട്ടെൽ വ്യക്തമാക്കി. 13നഗരങ്ങളിൽ ദീപാവലിയോടെ വിവിധ സേവനദാതാക്കൾ 5ജിഎത്തിക്കും. രാജ്യത്തെ എല്ലാ ഭാഗങ്ങളിലും രണ്ട് വർഷത്തിനകം 5ജി സേവനം എത്തിക്കുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ലക്ഷ്യം. 5 ജി ലോഞ്ചിന് പിന്നാലെ വിവിധ സേവനദാതാക്കളുടെ പ്രഖ്യാപനം നോക്കാം.

എട്ടിടങ്ങളിൽ 5 ജി തുടങ്ങിയെന്ന് എയര്‍ടെല്‍; എല്ലാ നഗരങ്ങളിലും അടുത്ത ഡിസംബറിലെന്ന് ജിയോ; ഉടന്‍ ആരംഭിക്കുമെന്ന് വിഐ
രാജ്യം ഇനി 5ജി സ്പീഡില്‍; ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി, കേരളത്തില്‍ സേവനം അടുത്ത വര്‍ഷം

5 ജി ഉടന്‍ നിലവില്‍ വരുമെന്ന് ജിയോ

5 ജി മൊബൈല്‍ സര്‍വീസ് ഉടന്‍ ലഭ്യമാക്കുമെന്ന് ജിയോ. ദീപാവലിക്ക് ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളില്‍ സേവനം ലഭ്യമാക്കുമെന്ന് അവകാശവാദം. അടുത്ത വര്‍ഷം ഡിസംബറിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലും സേവനം എത്തിക്കുമെന്ന് മുകേഷ് അംബാനി. രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജിയോ ഈ രംഗത്ത് നടത്തുകയെന്നും മുകേഷ് അംബാനി പറഞ്ഞു.

2024 മാര്‍ച്ചോടെ രാജ്യം മുഴുവന്‍ 5 ജി എത്തുമെന്ന് എയര്‍ടെല്‍

നാല് മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള എട്ട് നഗരങ്ങളില്‍ 5 ജി സേവനം ഇന്ന് ആരംഭിക്കുകയാണെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍. 2024 മാര്‍ച്ചോടെ രാജ്യം മുഴുവന്‍ 5 ജി വ്യാപിപ്പിക്കുമെന്നും സുനില്‍ ഭാരതി മിത്തല്‍. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75-ാം വര്‍ഷത്തിലാണ് ഒരു പുതിയ യുഗം ആരംഭിക്കാന്‍ പോകുന്നത്. ഇത് രാജ്യത്തിന് പുതിയ അവബോധം സൃഷ്ടിക്കുന്നതിനും നിരവധി ആളുകള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നതിനും കാരണമാകുമെന്നും സുനില്‍ ഭാരതി മിത്തല്‍ കൂട്ടിച്ചേര്‍ത്തു.

5 ജി സേവനം ഉടന്‍ ആരംഭിക്കുമെന്ന് വോഡഫോണ്‍-ഐഡിയ

രാജ്യത്ത് വോഡഫോണ്‍-ഐഡിയയുടെ 5 ജി സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് മേധാവി കുമാര്‍ മംഗളം ബിര്‍ല.240 ദശലക്ഷം പൗരന്‍മാര്‍ ഞങ്ങളുടെ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നവരാണ്. അതില്‍ 50 ശതമാനം പേരും ഗ്രാമീണ മേഖലയിലാണ്. ഞങ്ങളുടെ സേവനം ഉടന്‍ തന്നെ 5 ജിയിലേക്ക് മാറ്റുമെന്നും കുമാര്‍ മംഗളം ബിര്‍ല.എന്നാല്‍ 5 ജി സേവനം എന്നു മുതല്‍ നിലവില്‍ വരാന്‍ കഴിയുമെന്ന് കുമാര്‍ മംഗളം ബിര്‍ല വ്യക്തമാക്കിയിട്ടില്ല.

logo
The Fourth
www.thefourthnews.in