‘മോക്ക’ ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും; ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

‘മോക്ക’ ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും; ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു
Updated on
1 min read

തെക്കുകിഴക്കന്‍ ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് വെള്ളിയാഴ്ച അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ബംഗ്ലാദേശ്-മ്യാൻമർ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. മോക്ക ചുഴലിക്കാറ്റ് വെള്ളിയാഴ്ച അർധരാത്രിയോടെ പോർട്ട് ബ്ലെയറിൽ നിന്നും 520 കിലോമീറ്റർ മാറി ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തുവച്ച് ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് ട്വിറ്ററിൽ കുറിച്ചത്.

‘മോക്ക’ ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും; ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
തീവ്ര ചുഴലിയായി മോക്ക; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

പോര്‍ട്ട്ബ്ലെയറിന് 520 കിലോമീറ്റര്‍ പടിഞ്ഞാറും ബംഗ്ലാദേശിലെ കോക്സ് ബസാറിന് 1100 കിലോമീറ്റര്‍ തെക്ക് - പടിഞ്ഞാറുമായാണ് ചുഴലിക്കാറ്റ് തീവ്ര സ്വഭാവം കൈവരിച്ചിരിക്കുന്നത്. കൂടുതൽ തീവ്രതയോടെ വടക്ക്-വടക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നത് തുടരാനാണ് സാധ്യത. തുടർന്ന് മെയ് 14 ന് ഉച്ചയോടെ സിറ്റ്‌വെയ്ക്ക് (മ്യാൻമർ) സമീപമുള്ള കോക്‌സ് ബസാറിനും (ബംഗ്ലാദേശ്), ക്യുക്‌പ്യു (മ്യാൻമർ) നും ഇടയിൽ തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമർ തീരത്തിനും ഇടയിൽ അതിതീവ്രമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മത്സ്യത്തൊഴിലാളികൾ, കപ്പലുകൾ, ബോട്ടുകൾ, ട്രോളറുകൾ എന്നിവ ഞായറാഴ്ച വരെ മധ്യ, വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും വടക്കൻ ആൻഡമാൻ കടലിലേക്കും പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോക്‌സ് ബസാറിനു സമീപമുള്ള ബംഗ്ലാദേശിലെ താഴ്ന്ന തീരപ്രദേശങ്ങളിൽ 1.5-2 മീറ്റർ ചുഴലിക്കാറ്റ് ഉയരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലും മാഹിയിലും വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

logo
The Fourth
www.thefourthnews.in