മധ്യപ്രദേശിൽ സൗജന്യ റേഷൻ മോദിയുടെ തുറുപ്പു ചീട്ട്; സാമ്പത്തിക അസമത്വം ബിജെപി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ്

മധ്യപ്രദേശിൽ സൗജന്യ റേഷൻ മോദിയുടെ തുറുപ്പു ചീട്ട്; സാമ്പത്തിക അസമത്വം ബിജെപി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ്

80 കോടിയോളം പേർക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന ഈ പദ്ധതി 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യ പ്രചാരണ വിഷയമാക്കാനാണ് സാധ്യത
Updated on
2 min read

രാജ്യത്തെ ദരിദ്രരായവർക്ക് സൗജന്യറേഷൻ നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പി എം ജി കെ എ വൈ) അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടുമെന്ന് നരേന്ദ്രമോദി. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പ്രഖ്യാപനം. രണ്ടുമാസത്തിനകം അവസാനിക്കാനിരുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ കാലാവധി നീട്ടുന്നതിലൂടെ, വലിയ സാമ്പത്തിക ബുദ്ധിമുട്ടും അസമത്വവും രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്ന് ബിജെപി അംഗീകരിക്കുകയാണെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. 80 കോടിയോളം പേർക്ക് ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന ഈ പദ്ധതി 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യ പ്രചാരണ വിഷയമാക്കാനാണ് സാധ്യത. 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമാണ് ഈ പദ്ധതി രൂപീകരിച്ചത്.

മധ്യപ്രദേശിൽ സൗജന്യ റേഷൻ മോദിയുടെ തുറുപ്പു ചീട്ട്; സാമ്പത്തിക അസമത്വം ബിജെപി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ്
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയായി; ഛത്തിസ്ഗഡില്‍ മാത്രം രണ്ടു ഘട്ടം, വോട്ടെണ്ണൽ ഡിസംബർ മൂന്നിന്

81.35 കോടി ജനങ്ങളെയാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമാകുന്നത്. 2 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ചെലവ്

ഈ ഡിസംബറിൽ അവസാനിക്കേണ്ട പദ്ധതിയായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. എന്നാൽ മധ്യപ്രദേശ് തിരഞ്ഞെടുപ്പ് റാലിയിൽ അപ്രതീക്ഷിതമായി പദ്ധതി അഞ്ചു വർഷത്തേക്ക് കൂടി നീട്ടുന്നുവെന്ന് നരേന്ദ്രമോദി പ്രഖ്യാപിക്കുകയായിരുന്നു. നടക്കാനിരിക്കുന്ന മധ്യപ്രദേശ് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ബിജെപിക്കും കോൺഗ്രസിനും ജീവൻ മരണ പോരാട്ടമാണെന്നതുകൊണ്ടുതന്നെ സൗജന്യങ്ങൾ നൽകുന്നത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. സമൂഹത്തിൽ സാമ്പത്തികമായ അസമത്വം നിലനിൽക്കുന്നുണ്ടെന്ന്, വർഷങ്ങളായി സംസ്ഥാന ഭരണവും കേന്ദ്രഭരണവും കയ്യാളുന്ന ബിജെപി അംഗീകരിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു.

"ഞാൻ പട്ടിണി കണ്ട ആളാണ്, നമ്മൾ ഈ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടും, ഇത് മോദിയുടെ തീരുമാനമാണ്. പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ ലഭിക്കുന്നത് ഇല്ലാതാകില്ല. മോദി ഒരു തീരുമാനം പറഞ്ഞാൽ അത് നടപ്പിലാക്കുമെന്ന് പാവപ്പെട്ടവരായ എല്ലാ അമ്മമാർക്കും പെങ്ങന്മാർക്കും അറിയാം." മോദി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

മധ്യപ്രദേശിൽ സൗജന്യ റേഷൻ മോദിയുടെ തുറുപ്പു ചീട്ട്; സാമ്പത്തിക അസമത്വം ബിജെപി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ്
മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: ശിവ്‌രാജ് സിങ് ചൗഹാന് സീറ്റ് ലഭിച്ചേക്കും, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കില്ല

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്ന പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത് 2020 ഏപ്രിൽ മാസത്തിലാണ്. ദരിദ്രരായവർക്ക് അഞ്ച് കിലോഗ്രാം വച്ച് ഭക്ഷ്യധാന്യങ്ങൾ സബ്സിഡിയോടുകൂടി നൽകുന്നതാണ് പദ്ധതി. ദേശീയ ഭക്ഷ്യ സംരക്ഷണ നിയമം അനുസരിച്ച് അരി കിലോ 3 രൂപയ്ക്കും, ഗോതമ്പ് 2 രൂപയ്ക്കും നൽകുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമവും, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും സർക്കാർ ഒന്നിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ പദ്ധതി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടുന്നു എന്ന പ്രഖ്യാപനം വരുന്നത്. 81.35 കോടി ജനങ്ങളാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമാകുന്നത്. 2 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ചെലവ് എന്നാണ് ബിജെപി അറിയിക്കുന്നത്.

പദ്ധതിയുടെ ഉപഭോക്താക്കളിൽ നഗരവാസികളിൽ നിന്ന് 50 ശതമാനവും, ഗ്രാമപ്രദേശങ്ങളിൽ നിന്ന് 75 ശതമാനവും ആളുകളാണുള്ളത്. അന്ത്യോദയ്‌ അന്ന യോജന എന്ന ഒരു മുൻഗണനാ വിഭാഗമുണ്ട് ഈ പദ്ധതിയിൽ. ഈ മുൻഗണനാ വിഭാഗത്തിൽ പെടുന്ന വീട്ടുകാർക്ക് ഒരു മാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. മോദി സർക്കാർ നടപ്പിലാക്കിയ ഏറ്റവും വലിയ ജനക്ഷേമ പദ്ധതിയാണിത് എന്ന രീതിയിൽ വരും തിരഞ്ഞെടുപ്പുകളിൽ ബ ജെപി പദ്ധതിയെ അവതരിപ്പിക്കുമോ എന്നതാണ് കാണേണ്ടത്.

മധ്യപ്രദേശിൽ സൗജന്യ റേഷൻ മോദിയുടെ തുറുപ്പു ചീട്ട്; സാമ്പത്തിക അസമത്വം ബിജെപി അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ്
'രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്ക്, ലോക്ക് തുറന്നത് രാജീവ്'; ഹിന്ദുത്വം കടുപ്പിച്ച് മധ്യപ്രദേശിൽ കമൽ നാഥ്
logo
The Fourth
www.thefourthnews.in