ജി20 ഉച്ചകോടി: മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകുന്നത് എന്തൊക്കെ?

ജി20 ഉച്ചകോടി: മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകുന്നത് എന്തൊക്കെ?

2020 ഫെബ്രുവരിയിൽ ഡൊണാൾഡ് ട്രംപ് എത്തിയശേഷം രാജ്യം സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റാണ് ജോ ബൈഡൻ
Updated on
2 min read

ഈയാഴ്ച ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തും. ജോ ബൈഡന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകകഷി ചർച്ചകൾക്ക് കൂടി വേദിയാകുകയാണ്. 2020 ഫെബ്രുവരിയിൽ ഡൊണാൾഡ് ട്രംപ് എത്തിയശേഷം രാജ്യം സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റാണ് ജോ ബൈഡൻ.

ജി20 ഉച്ചകോടി: മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകുന്നത് എന്തൊക്കെ?
"അദ്ദേഹത്തെ ഉടൻ കാണാൻ സാധിക്കും"; ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ബൈഡന് നിരാശ

ചെറിയ മോഡുലാർ ന്യൂക്ലിയർ റിയാക്ടറുകളിൽ സാധ്യമാകുന്ന ആണവ ഉടമ്പടികൾ, ഇന്ത്യൻ വിദ്യാർഥികൾക്കായി പ്രത്യേക അക്കാദമിക് പരിപാടികൾ, ഡ്രോൺ ഇടപാടുകൾ, ജെറ്റ് എൻജിനുകളുടെ കൈമാറ്റം സംബന്ധിച്ച പ്രതിരോധ കരാറിന് യുഎസ് കോൺഗ്രസിന്റെ അംഗീകാരം, യുക്രെയ്‌നിന് വേണ്ടിയുള്ള മാനുഷിക സഹായം, ഇന്ത്യക്കാർക്കായി ഉദാരമായ വിസ ചട്ടം, ഇരുരാജ്യങ്ങളിലും പുതിയ കോൺസുലേറ്റുകൾ എന്നിവ പ്രധാനമായും ചർച്ച ചെയ്യുമെന്നാണ് സൂചന. ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ യുഎസ് കോൺസുലേറ്റുകളുടെയും സിയാറ്റിലിൽ ഒരു ഇന്ത്യൻ കോൺസുലേറ്റിന്റെയും പ്രവർത്തനം ആരംഭിക്കുന്നതിന് കുറിച്ചാണ് ഇരുപക്ഷവും ചർച്ച ചെയ്യുക.

ജി20 ഉച്ചകോടി: മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകുന്നത് എന്തൊക്കെ?
'എന്റെ തലയ്ക്ക് 10 രൂപയുടെ ചീര്‍പ്പ് മതി'; തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍

സിവിൽ ആണവ ബാധ്യതാ നിയമത്തിനുശേഷം ഉടലെടുത്ത ആണവക്കരാറിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഇന്ത്യയും യുഎസും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജി 20 ഉച്ചകോടിയിൽ സാധാരണ ഉഭയകക്ഷി സന്ദർശനങ്ങൾ ഉൾപ്പെടുത്താറില്ല.

കൂടുതൽ ചെലവേറിയ വലിയ റിയാക്ടറുകൾ എന്നതിനുപരിയായി ചെറിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിൽ ഇരു രാജ്യങ്ങളും ധാരണയാകാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ ആറ് ആണവ റിയാക്ടറുകൾ നിർമിക്കാൻ പദ്ധതിയിട്ട് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (എൻപിസിഐഎൽ) വെസ്റ്റിംഗ്ഹൗസ് ഇലക്ട്രിക് കമ്പനിയും (ഡബ്ല്യുഇസി) തമ്മിലുള്ള ചർച്ചകൾ ജൂണിൽ നടത്തിയിരുന്നു.

ജി20 ഉച്ചകോടി: മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകുന്നത് എന്തൊക്കെ?
'മുന്നിലിരിക്കുന്ന കൊച്ചുപുഴു ഒരിക്കൽ ചിത്രശലഭമായി പറക്കും'; അധ്യാപക ദിനത്തിലെ ഒരു ഓർമപ്പെടുത്തൽ

ഇന്ത്യയിൽ ജിഇ എഫ്-414 ജെറ്റ് എൻജിനുകൾ നിർമിക്കുന്നതിനായി ജനറൽ ഇലക്ട്രിക്കും ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും തമ്മിൽ ധാരണയായതോടെ കരാർ എത്രയും വേഗം സാധ്യമാക്കാനുള്ള ശ്രമത്തിൽ കൂടിയാണ് ഇരുപക്ഷവും. ജിഇ ജെറ്റ് എൻജിൻ ഇടപാടുകൾക്ക് പുറമെ സെക്യൂരിറ്റി ഓഫ് സപ്ലൈ അറേഞ്ച്മെന്റും റെസിപ്രോക്കൽ ഡിഫൻസ് പ്രൊക്യുർമെന്റ് എഗ്രിമെന്റ് എന്നിവയും ഇരു രാജ്യങ്ങളുടെയും ചർച്ചകളിൽ ഉൾപ്പെടുന്നു.

തീവ്ര ശക്തിയുള്ള ഡ്രോണുകളായ ജനറൽ ആറ്റോമിക്സ് എംക്യു-9B HALE UAV കൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിട്ടതിന് ശേഷം ജനറൽ ആറ്റോമിക്സ് സമഗ്രമായ ഒരു ആഗോള എംആർഒ സൗകര്യം സ്ഥാപിക്കുന്ന പദ്ധതിയെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്യുന്നുണ്ട്. ഈ തവണത്തെ സന്ദർശനത്തോടെ ഈ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

ജി20 ഉച്ചകോടി: മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകുന്നത് എന്തൊക്കെ?
സൗര രഹസ്യങ്ങള്‍ തേടിയുള്ള യാത്രയിൽ ഒരുപടി കൂടി മുന്നേറി ആദിത്യ എൽ 1; രണ്ടാം ഭ്രമണപഥമുയർത്തൽ വിജയം

ഏതെങ്കിലും ഒരു പ്രത്യേക വ്യവസായത്തിൽ സ്പെഷ്യലൈസേഷൻ ചെയ്യുന്ന തരത്തിലുള്ള ഒരു വർഷത്തെ ബിരുദാനന്തര ബിരുദത്തിനായിട്ടുള്ള എസ്ടിഇഎം കോഴ്സുകളും പ്രോഗ്രാമിന് ശേഷം വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം വരെ യുഎസിൽ താമസിച്ച് അവിടെ ജോലി ചെയ്യാനുള്ള സാധ്യതയും ഇരുപക്ഷവും ചർച്ച ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in