മുസ്ലിങ്ങൾക്ക് ഇന്ത്യയേക്കാൾ സുരക്ഷിതമായ ഇടമില്ല, വിദേശബന്ധങ്ങൾ ഉപേക്ഷിക്കണം: മോഹൻ ഭാഗവത്

മുസ്ലിങ്ങൾക്ക് ഇന്ത്യയേക്കാൾ സുരക്ഷിതമായ ഇടമില്ല, വിദേശബന്ധങ്ങൾ ഉപേക്ഷിക്കണം: മോഹൻ ഭാഗവത്

രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാൻ എല്ലാവരും പരമാവധി ശ്രമിക്കണമെന്നും ആർഎസ്എസ് തലവൻ
Updated on
1 min read

മുസ്ലിം സമൂഹത്തിന് ഇന്ത്യയേക്കാൾ സുരക്ഷിതമായ ഇടമില്ലെന്നും വിദേശബന്ധങ്ങൾ ഉപേക്ഷിക്കണമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. നൂറ്റാണ്ടുകളായി നമ്മുടെ നാട്ടിൽ ഇസ്‍ലാം മതം പ്രചാരത്തിലുണ്ട്. വ്യത്യസ്ത വിശ്വാസങ്ങള്‍ പിന്തുടരുന്നവരാണെങ്കിലും നമ്മളെല്ലാം ഒരു രാജ്യത്തുള്ളവരാണ്. അതിനാല്‍, രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാൻ എല്ലാവരും പരമാവധി ശ്രമിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ആർഎസ്‌എസിന്റെ ഓഫിസേഴ്‌സ് ട്രെയിനിങ് കോഴ്‌സിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂർവ്വികർ ഹിന്ദുക്കളായിരുന്നതിനാൽ തന്നെ ഇന്ത്യയിൽ താമസിക്കുന്നവരെല്ലാം ഇന്ത്യക്കാരാണ്

ഇന്ത്യയില്‍ മുസ്ലിം സമൂഹം സുരക്ഷിതരാണ്. ഇസ്ലാം മതത്തിന് അവർക്ക് ഇന്ത്യയേക്കാൾ സുരക്ഷിതമായ മറ്റൊരിടം ഏതാണ്? രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില വിദേശ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവരെ സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. മുസ്ലിം സമൂഹം വിദേശബന്ധങ്ങൾ ഉപേക്ഷിക്കണം.

പൂർവികർ ഹിന്ദുക്കളായിരുന്നതിനാൽ ഇന്ത്യയിൽ താമസിക്കുന്ന ആളുകൾക്ക് 'ഹിന്ദു വേരുകൾ' ഉണ്ടെന്നു പറഞ്ഞ മോഹന്‍ ഭാഗവത്, ഏതു മതം പിന്തുടര്‍ന്നാലും ഇന്ത്യയിലുള്ളവരെല്ലാം ഇന്ത്യക്കാരാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ജാതി വിവേചനം അധിനിവേശകാര്‍ക്ക് വലിയ നേട്ടമുണ്ടാക്കിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു

രാജ്യത്തുള്ള ചില മതങ്ങള്‍ പുറത്തുനിന്ന് വന്നതാണ്. അവര്‍ നമ്മളോട് പോരാടി. അങ്ങനെ പുറത്തുപോകാന്‍ ആഗ്രഹിച്ചവര്‍ പോയി. ഇവിടെയുള്ളവരെല്ലാം ഇന്ത്യക്കാരാണ്. എന്നാല്‍ പുറത്തുപോയവരുടെ സ്വാധീനത്തില്‍പെട്ടവർ ഇപ്പോഴും ഇവിടെയുണ്ട്. എന്നിരുന്നാലും അവര്‍ നമ്മുടെ ആളുകളാണ്. അവരെ ബോധ വത്ക്കരിക്കേണ്ടത് അനിവാര്യമാണ്.

ഇന്ത്യയില്‍ മുന്‍കാലങ്ങളില്‍ ജാതിവിവേചനം നിലനിന്നിരുന്നു. ഇത് വലിയ ഭിന്നതയ്ക്ക് വഴിവച്ചു, അത് അധിനിവേശ ശക്തികൾക്ക് വലിയ നേട്ടമുണ്ടാക്കി. എന്നാല്‍, പണ്ട് ജാതി വിവേചനം ഇല്ലായിരുന്നുവെന്നു വാദിക്കുന്നവരും ഇന്ത്യയിലുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.

നാനാത്വത്തിൽ ഏകത്വത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഭഗവത് വിവാദങ്ങൾക്ക് പകരം ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

നാനാത്വത്തിൽ ഏകത്വത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഭഗവത് വിവാദങ്ങൾക്ക് പകരം ചര്‍ച്ചകള്‍ നടത്തണമെന്നും അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിച്ചു.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോവിഡ് മഹാമാരി നേരിടുന്നതിലും ഈ വർഷം ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കാനും ഇന്ത്യക്ക് സാധിച്ചു. ഇത് അങ്ങേയറ്റം അഭിമാനാർഹമായ കാര്യമാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in