സദാചാര പൊലീസിങ്‌:
ബെംഗളൂരുവിൽ പോലീസുകാരൻ അറസ്റ്റിൽ

സദാചാര പൊലീസിങ്‌: ബെംഗളൂരുവിൽ പോലീസുകാരൻ അറസ്റ്റിൽ

പോലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു
Updated on
1 min read

തടാകക്കരയിൽ വിശ്രമിക്കുകയായിരുന്ന യുവതിയോടും യുവാവിനോടും മോശമായി പെരുമാറി സദാചാര പോലീസ് ചമഞ്ഞ പോലീസുകാരൻ അറസ്റ്റിൽ . മഞ്ജുനാഥ് റെഡ്ഡി എന്ന പൊലീസുകാരനാണ് അറസ്റ്റിലായത്. ബെംഗളൂരു മാർത്തഹള്ളിയിൽ കുന്ദനഹള്ളി തടാകത്തിന് സമീപത്തെ പാർക്കിൽ എത്തിയവർക്കായിരുന്നു ദുരനുഭവം നേരിടേണ്ടി വന്നത്.

ഇവരുടെ സമീപത്തെത്തിയ പോലീസുകാരൻ അനുവാദമില്ലാതെ ഇവരുടെ ഫോട്ടോ എടുക്കുകയും ഇവിടെ നിന്ന് മാറണം എന്നാവശ്യപ്പെടുകയും ചെയ്തു . അതിക്രമിച്ചു കയറിയതിനു 1000 രൂപ പിഴയും ഈടാക്കി. തുടർന്ന് സംഭവം വിവരിച്ച യുവതി പോലീസുകാരന്റെ വണ്ടി നമ്പർ ഉൾപ്പടെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടു. പോലീസുകാരന് പണം നൽകിയതിന്റെ രേഖകൾ ഉൾപ്പെടുത്തി മാർത്തഹള്ളി പോലീസിന് ഇവർ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഞ്ജുനാഥ് റെഡ്ഡിയെ അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in