ഹരിയാനയിൽ വർഗീയ സംഘർഷം വ്യാപിക്കുന്നു; ഗുരുഗ്രാമിൽ മുസ്ലിം പള്ളിക്ക് 
ആൾക്കൂട്ടം തീയിട്ടു, ഇമാം കൊല്ലപ്പെട്ടു

ഹരിയാനയിൽ വർഗീയ സംഘർഷം വ്യാപിക്കുന്നു; ഗുരുഗ്രാമിൽ മുസ്ലിം പള്ളിക്ക് ആൾക്കൂട്ടം തീയിട്ടു, ഇമാം കൊല്ലപ്പെട്ടു

വിഎച്ച്‌പിയുടെയും ബജ്‌റംഗ്ദളിന്റെയും ഘോഷയാത്രയ്ക്കിടെ നൂഹിൽ നടന്ന സംഘർഷങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് സംഭവം
Updated on
1 min read

വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിൽ അക്രമസംഭവങ്ങൾ വ്യാപിക്കുന്നു. അക്രമികൾ ഗുരുഗ്രാമിലെ മുസ്ലിം പള്ളിക്ക് തീയിട്ട ശേഷം ഇമാമിനെ കൊലപ്പെടുത്തിയതാണ് ഏറ്റവും പുതിയ സംഭവം. ചൊവ്വാഴ്ച പുലർച്ചെയാണ് 70-80 പേരടങ്ങുന്ന ജനക്കൂട്ടം ഗുഡ്ഗാവിലെ അഞ്ജുമാൻ ജമാ മസ്ജിദ് അക്രമിച്ചത്. അസിസ്റ്റന്റ് ഇമാം സഅദ് ആണ് കൊല്ലപ്പെട്ടത്.

പ്രതികളിൽ കുറച്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ നടപടിയെടുക്കുമെന്നും എസിപി നിതീഷ് അഗർവാൾ പറഞ്ഞു. വിഎച്ച്‌പിയുടെയും ബജ്‌റംഗ്ദളിന്റെയും ഘോഷയാത്രയ്ക്കിടെ നൂഹിൽ നടന്ന സംഘർഷങ്ങളിൽ നാലുപേർ കൊല്ലപ്പെട്ട് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് സംഭവം.

ആൾക്കൂട്ടം ആദ്യം ഇമാമിനും പള്ളിയിലുണ്ടായിരുന്ന മറ്റൊരാൾക്കും നേരെ വെടിയുതിർത്തിരുന്നു. ഇമാമിന് കുത്തേറ്റതായും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 12:10നാണ് സെക്ടർ 57ലെ അഞ്ജുമാൻ മസ്ജിദിന് നേരെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് എത്തിയ അഗ്നിശമന സേനാംഗങ്ങൾ ഉടൻതന്നെ തീയണച്ചു. രാത്രി മുഴുവൻ നടത്തിയ റെയ്ഡിൽ അക്രമികളിൽ പലരെയും പിടികൂടി. സംസ്ഥാനത്തെ ആരാധനാലയങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

ഗുരുഗ്രാമിലെ സോഹ്‌ന, പട്ടൗഡി, മനേസർ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. ചൊവ്വാഴ്ച ജില്ലയിൽ കർഫ്യു ഏർപ്പെടുത്തിയിരുന്നതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നൂഹിലെ സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുകയാണ്.

ഹരിയാനയിൽ വർഗീയ സംഘർഷം വ്യാപിക്കുന്നു; ഗുരുഗ്രാമിൽ മുസ്ലിം പള്ളിക്ക് 
ആൾക്കൂട്ടം തീയിട്ടു, ഇമാം കൊല്ലപ്പെട്ടു
ഹരിയാന വർഗീയ സംഘർഷത്തിൽ മരണം മൂന്നായി; ഇരുന്നൂറിലേറെ പേർക്ക് പരുക്ക്, ഇന്റർനെറ്റ് സേവനം റദ്ദാക്കി

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച 'ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര'യാണ് സംഘർഷത്തിൽ കലാശിച്ചത്. പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയിൽ പങ്കാളികളായതാണ് സംഘർഷത്തിന് വഴിവച്ചത്. ഘോഷയാത്രയുടെ ഭാഗമായി വിഎച്ച്‌പി പ്രവർത്തകർ സമൂഹമാധ്യമത്തിൽ എതിർസമുദായത്തെ വെല്ലുവിളിക്കുന്നതും പ്രകോപനപരവുമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന്‌ വഴിയൊരുക്കി.

മുൻകരുതൽ നടപടിയായി, ഗുരുഗ്രാമിലെയും ഫരീദാബാദിലെയും എല്ലാ സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച രാത്രി ഹരിയാന സർക്കാർ അടച്ചു. സംഘ‍ർഷം പൊട്ടിപ്പുറപ്പെട്ടതോടെ ഗുരുഗ്രാമിന് സമീപമുള്ള ക്ഷേത്രത്തിൽ അഭയംപ്രാപിച്ച കുട്ടികളടക്കം 4,000ത്തോളം പേരെ ഒഴിപ്പിച്ചു. ഇതിനായി സംസ്ഥാന ആഭ്യന്തരമന്ത്രാലയം കേന്ദ്രത്തിൽ നിന്ന് കൂടുതൽ സേനയെ തേടിയിരുന്നതായും സംസ്ഥാനം അറിയിച്ചു.

logo
The Fourth
www.thefourthnews.in