സുപ്രീം കോടതി
സുപ്രീം കോടതി

വിവാഹ മോചനം നേടുന്നവരില്‍ അധികവും പ്രണയിച്ച് വിവാഹിതരായവര്‍; വിവാദ പരാമര്‍ശവുമായി സുപ്രീം കോടതി ജഡ്ജി

വിവാഹമോചനകേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പരാമർശം
Updated on
1 min read

പ്രണയിച്ച് വിവാഹിതരാകുന്നവരിലാണ് വിവാഹ മോചന കേസുകള്‍ കൂടുതലെന്ന വിവാദ പരാമര്‍ശവുമായി സുപ്രീം കോടതി ജഡ്ജി . വിവാഹമോചന കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പരാമർശം. ജസ്റ്റിസ് ഗവായിയും ജ. സഞ്ജയ് കരോളും അടങ്ങിയ ബെഞ്ചാണ് ട്രാന്‍സ്ഫർ ഹർജി പരിഗണിച്ചത്. വാദത്തിനിടെ ദമ്പതികളുടേത് പ്രണയ വിവാഹമാണെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോഴായിരുന്നു ജസ്റ്റിസ് ഗവായിയുടെ പരാമര്‍ശം

വിവാഹമോചനവുമായി ബന്ധപ്പെട്ട് മധ്യസ്ഥ ശ്രമം നടത്താനും കോടതി നിര്‍ദേശിച്ചു. എന്നാല്‍ മധ്യസ്ഥ ചർച്ചകള്‍ക്ക് ഭര്‍ത്താവ് തയ്യാറാകാതെ വന്നതോടെ വിവാഹ മോചനം അനുവദിക്കാമെന്ന് കോടതി പറഞ്ഞു. അടുത്തിടെ പുറത്തുവന്ന വിധിയുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം.

അതേ സമയം ലിവ് ഇന്‍ ബന്ധത്തില്‍ തുടരുന്ന ദമ്പതികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് മുന്നില്‍ വന്ന പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം.

logo
The Fourth
www.thefourthnews.in