ബെംഗളൂരു മെട്രോയുടെ തൂൺ തകർന്നുവീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

ബെംഗളൂരു മെട്രോയുടെ തൂൺ തകർന്നുവീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കൂടെയുണ്ടായിരുന്ന ഭർത്താവും മകളും പരിക്കുകളോടെ ചികിത്സയില്‍
Updated on
1 min read

ബെംഗളൂരു മെട്രോയുടെ നിർമാണത്തിലിരുന്ന തൂണുകളിലൊന്ന് തകർന്നു വീണ് അമ്മയും കുഞ്ഞും മരിച്ചു . നാഗവാര - ഗോട്ടിഗെരെയിലുള്ള റൂട്ടിലിനുള്ള തൂണാണ് മുകളിലേക്ക് വലിച്ചു കയറ്റുന്നതിനിടയിൽ റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ മേൽ പതിച്ചത്. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന തേജസ്വനി(25) മകൻ വിഹാൻ (രണ്ടര) എന്നിവരാണ് മരിച്ചത് . തേജസ്വിനിയുടെ ഭർത്താവ് ലോഹിത് കുമാറും മൂത്ത മകളും ഗുരുതര പരിക്കുകളോടെ ബംഗളുരുവിൽ ചികിത്സയിലാണ് .

ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലിസ്ഥലത്തും മക്കളെ ഡേ കെയർ സെന്ററിലും കൊണ്ടുവിടാൻ ഇറങ്ങിയതായിരുന്നു ലോഹിത്. മെട്രോയുടെ ജോലി പുരോഗമിക്കുന്ന ഭാഗത്ത് കൂടി ആയിരുന്നു യാത്ര . മെട്രോ തൂണിനായി കോൺക്രീറ്റ് നിറക്കാൻ കെട്ടിയുണ്ടാക്കിയ ഇരുമ്പു തൂണുകളിൽ ഒന്നാണ് ഇവരുടെ മേൽ പതിച്ചത് . തൂണുകൾ മുകളിലേക്ക് വലിച്ചുയർത്താൻ ഉപയോഗിച്ച കയറുകൾ പൊട്ടിയതോടെ കനമുള്ള ഇരുമ്പു തൂൺ നിലത്തേക്ക് പതിക്കുകയായിരുന്നു.

തേജസ്വിനിയും കുഞ്ഞും സംഭവ സ്ഥലത്തു തന്നെ മരിച്ചു. തലക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണമായത് . ലോഹിത് കുമാറിനെയും കൂടെയുണ്ടായിരുന്ന മകളെയും നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇരുവരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് . ബെംഗളൂരു മാന്യതാ ടെക് പാർക്കിലെ ജീവനക്കാരിയാണ് മരിച്ച തേജസ്വിനി

logo
The Fourth
www.thefourthnews.in