അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം

കെജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് അതിഷി മന്ത്രിസഭയിലും സ്ഥാനം നിലനിര്‍ത്തുക
Updated on
1 min read

ഡല്‍ഹി സുല്‍ത്താന്‍പുര്‍ മജ്‌റ മണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എ മുകേഷ് അഹ്ലാവത് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന അതിഷി മന്ത്രിസഭയില്‍ പുതുമുഖമാകും. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നുള്ള നാലു മന്ത്രിമാര്‍ തുടരുമെന്നും മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാരാകും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയെന്നും ആം ആദ്മി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏഴാമത്തെ മന്ത്രിസ്ഥാനം ആര്‍ക്കാണെന്നു പക്ഷേ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കെജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന കൈലാഷ് ഗെഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് അതിഷി മന്ത്രിസഭയിലും സ്ഥാനം നിലനിര്‍ത്തുക. മറ്റു മന്ത്രിമാരെ പിന്നീട് തീരുമാനിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം
അതിഷി: അതിഥിയായി എത്തി മുഖ്യമന്ത്രിയിലേക്ക്, ഇന്ദ്രപ്രസ്ഥം ഭരിക്കാനിറങ്ങുന്നത് ആക്ടിവിസത്തിൽ രാഷ്ട്രീയം തുടങ്ങിയ വനിതാ നേതാവ്

2020-ല്‍ നടന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പുര്‍ മജ്‌റയില്‍ നിന്ന് 48,042 വോട്ടുകള്‍ക്ക് ജയിച്ച അഹ്ലാവത് ആദ്യമായാണ് എംഎല്‍എയാകുന്നത്. ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയിലേക്കു പോയ മുന്‍ മന്ത്രി സന്ദീപ്കുമാര്‍ വഹിച്ചിരുന്ന പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പാണ് അഹ്ലാവതിന് നല്‍കുക.

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം
ഡൽഹി ഇനി അതിഷി ഭരിക്കും; പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് എഎപി എംഎല്‍എമാരുടെ യോഗം

ഉത്തര-പശ്ചിമ ഡല്‍ഹി മേഖലയിലെ പാര്‍ട്ടിയുടെ പ്രധാന ദളിത് മുഖം കൂടിയായ അഹ്ലാവതിന് സാമൂഹികക്ഷേമ വകുപ്പിന്റെ അധികചുമതലയും നല്‍കുമെന്നാണ് സൂചന. നേരത്തെ രാജ്കുമാര്‍ ആനന്ദാണ് ഈ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ മന്ത്രിസ്ഥാനം രാജിവച്ച് രാജ്കുമാര്‍ ആനന്ദ് പാര്‍ട്ടി വിട്ടതോടെ ഇത് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഈ മാസം 26-27 തീയതികളില്‍ നടക്കുന്ന ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ അതിഷിയും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേനയുടെ നിര്‍ദേശപ്രകാരം പിന്നീട് സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ചയിലേക്കു മാറ്റുകയായിരുന്നു.

logo
The Fourth
www.thefourthnews.in