ബുർഖ ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു; പ്രതിഷേധവുമായി രക്ഷിതാക്കൾ

ബുർഖ ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു; പ്രതിഷേധവുമായി രക്ഷിതാക്കൾ

കോളേജിന് കൃത്യമായ യൂണിഫോം കോഡ് ഉണ്ടെന്നും അത് പാലിക്കാതെ പ്രവേശനം നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സെക്യൂരിറ്റി ഗാർഡുകൾ വിദ്യാർഥിനികളെ ഗേറ്റിന് മുന്നിൽ തടയുകയായിരുന്നു
Updated on
1 min read

ബുർഖ ധരിച്ചെത്തിയ വിദ്യാർഥിനികൾ കോളേജിൽ പ്രവേശിക്കുന്നത് വിലക്കി മുംബൈയിലെ കോളേജ്. എൻജി ആചാര്യ & ഡികെ മറാട്ടെ കോളേജിലാണ് സംഭവം. ഇതിന് പിന്നാലെ വിദ്യാർഥികളുടെ രക്ഷിതാക്കളടക്കം കോളേജിന് മുന്നിൽ പ്രതിഷേധം പ്രകടനം നടത്തി. പോലീസെത്തി രക്ഷിതാക്കളുമായും കോളേജ് അധികൃതരുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് സ്ഥിതി ശാന്തമായത്.

ബുർഖ ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു; പ്രതിഷേധവുമായി രക്ഷിതാക്കൾ
രാജ്യത്ത് 20 വ്യാജ സർവകലാശാലകൾ; യുജിസി പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽ നിന്നുള്ള സർവകലാശാലയും

ഇന്നലെയാണ് ബുര്‍ഖ ധരിച്ച് കോളേജിലെത്തിയ പെണ്‍കുട്ടികളെ യൂണിഫോം നയം ചൂണ്ടിക്കാട്ടി കോളേജ് അധികൃതര്‍ വിലക്കിയത്. കോളേജിന് കൃത്യമായ യൂണിഫോം കോഡ് ഉണ്ടെന്നും അത് പാലിക്കാതെ പ്രവേശനം നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സെക്യൂരിറ്റി ഗാർഡുകൾ വിദ്യാർഥിനികളെ ഗേറ്റിന് മുന്നിൽ തടയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യൂണിഫോം ധരിച്ചെത്തിയ വിദ്യാർഥികൾ കോളേജിലേക്ക് കടക്കുന്നതും ബുർഖ ധരിച്ചെത്തിയ വിദ്യാർഥികളെ ഗേറ്റിന് പുറത്ത് തടയുന്നതുമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബുർഖ ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു; പ്രതിഷേധവുമായി രക്ഷിതാക്കൾ
കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് പഠനം

എന്നാൽ ഈ വർഷം മുതൽ കോളേജിൽ പുതിയ യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ മുൻകൂട്ടി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും കോളേജ് പ്രിൻസിപ്പൽ വിദ്യാ ഗൗരി ലെലെ പറഞ്ഞു. യൂണിഫോം ഡ്രസ് കോഡ് കർശനമാണെന്നും ബുർഖ, ഹിജാബ്, ദുപ്പട്ട, തൊപ്പികൾ, ടൈ, സ്റ്റിക്കറുകൾ എന്നിവ ധരിക്കാൻ അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

''പുതിയ ഡ്രസ് കോഡ് നയം ചർച്ച ചെയ്യാൻ മെയ് 1ന് ഞങ്ങൾ രക്ഷിതാക്കളുമായി യോ​ഗം ചേർന്നിരുന്നു. ബുർഖ, ഹിജാബ്, സ്കാർഫുകൾ, സ്റ്റിക്കറുകൾ എന്നിവയുടെ നിരോധനം ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഞങ്ങൾ അറിയിച്ചിരുന്നു. ആ സമയത്ത് എല്ലാവരും ഡ്രസ് കോഡ് അംഗീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ പ്രതിഷേധിക്കുകയാണ്,”- പ്രിൻസിപ്പൽ വിദ്യാ ഗൗരി ലെലെ പറഞ്ഞു വസ്ത്രധാരണത്തെ എതിർക്കുന്ന ഏതൊരു പെൺകുട്ടിക്കും കോളേജ് വിടാൻ സ്വാതന്ത്ര്യമുണ്ടെന്നും അവർ പറഞ്ഞു.

ബുർഖ ധരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചു; പ്രതിഷേധവുമായി രക്ഷിതാക്കൾ
ഹിജാബ് വിലക്ക് വീണ്ടും സുപ്രീംകോടതിയില്‍; അടിയന്തരമായി പരിഗണിക്കുന്നത് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

അതേസമയം, മതം നിഷ്കര്‍ഷിക്കുന്ന ഹിജാബോ ബുർഖയോ ധരിക്കാതെ വീടിന് പുറത്തിറങ്ങാൻ തങ്ങൾക്ക് പ്രയാസമുണ്ടെന്ന് കോളേജിലെ മുസ്ലീം പെൺകുട്ടികൾ പറഞ്ഞു. ബുർഖ ഒഴിവാക്കാൻ തയ്യാറാണെന്നും പകരം സ്കാർഫ് ധരിക്കാൻ അനുവദിക്കണമെന്നും വിദ്യാർഥിനികൾ അധികൃതരോട് ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ, വിദ്യാർത്ഥികളുടെ സുരക്ഷയും അന്തസ്സും കണക്കിലെടുത്ത് ബുർഖയോ ഹിജാബോ സ്കാർഫോ ധരിച്ച് കോളേജിലേക്ക് വരാൻ അനുവദിക്കുമെന്ന് കോളേജ് പ്രസ്താവനയിറക്കി. എന്നാൽ ക്ലാസ് മുറിയിൽ ഇവ ധരിക്കരുതെന്നും നിർദേശമുണ്ട്. ഇതോടെയാണ് സംഘർഷത്തിന് ശമനം ഉണ്ടായത്. 

സമാനമായ രീതിയിൽ കർണാടകയിലെ കോളേജുകളിൽ ഹിജാബ് നിരോധിച്ചത് വിവാദമായിരുന്നു. പിന്നീട് വിഷയം സുപ്രീം കോടതിയിലെത്തുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in