സൽമാൻ ഖാന് വധഭീഷണി; Y+ സുരക്ഷ നൽകി പോലീസ്

സൽമാൻ ഖാന് വധഭീഷണി; Y+ സുരക്ഷ നൽകി പോലീസ്

ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയുടെ പേരിലാണ് ഇ മെയിൽ ഭീഷണി
Updated on
1 min read

വധഭീഷണിയെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കി പോലീസ് . ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയുടെ പേരിലുള്ള ഇ മെയിൽ സന്ദേശത്തിലാണ് വധഭീഷണി. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിന് നൽകിയിരിക്കുന്നത്. ബാന്ദ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു

സൽമാൻ ഖാന്റെ ഓഫീസിലേക്ക് അയച്ച സന്ദേശത്തിൽ താരത്തെ നേരിട്ട് കാണണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട് . ഹിന്ദിയിലുളള ഇ മെയിൽ സന്ദേശം സൽമാൻ ഖാന്റെ ഓഫീസ് പോലീസിന് കൈമാറി. കൃഷ്‌ണമൃഗങ്ങളെ കൊന്നതിന് നടൻ മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാകണമെന്നും കഴിഞ്ഞ ദിവസവും ലോറൻസ് ഭീഷണി മുഴക്കിയിരുന്നു

സൽമാൻ ഖാന് വധഭീഷണി; Y+ സുരക്ഷ നൽകി പോലീസ്
രണ്ടാമത്തെ ചിത്രത്തിലും നായകൻ നിവിൻ പോളി ; കാരണം തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

പഞ്ചാബി ഗായകൻ സിദ്ധു മൂസേവാല കൊലക്കേസില്‍ ബട്ടിൻഡ ജയിലിൽ കഴിയുകയാണ് നിലവിൽ ലോറൻസ് ബിഷ്ണോയ് കഴിഞ്ഞ ദിവസം ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലെ ഭീഷണിക്ക് പിന്നാലെയാണ ഇ മെയിൽ സന്ദേശവും അയച്ചിരിക്കുന്നത്. ജയിൽ നിന്ന് കിടക്കുന്ന ആളുടെ അഭിമുഖം ചിത്രീകരിച്ചതും വിവാദമായിരുന്നു. എന്നാൽ ജയിലിൽ നിന്നുള്ള അഭിമുഖമല്ല പുറത്തുവന്നതെന്നാണ് പോലീസിന്റെ വിശദീകരണം

സൽമാൻ ഖാന് വധഭീഷണി; Y+ സുരക്ഷ നൽകി പോലീസ്
'സൽമാൻ ഖാനെ കൊലപ്പെടുത്തുകയാണ് ജീവിതലക്ഷ്യം'; ജയിലില്‍ നിന്ന് ഭീഷണി മുഴക്കി ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്
logo
The Fourth
www.thefourthnews.in