പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകം; രാജസ്ഥാന്‍ പോലീസിന്റെ റെയ്ഡിനെതിരെ പ്രതിയുടെ കുടുംബം, കേസെടുത്ത് ഹരിയാന പോലീസ്

പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകം; രാജസ്ഥാന്‍ പോലീസിന്റെ റെയ്ഡിനെതിരെ പ്രതിയുടെ കുടുംബം, കേസെടുത്ത് ഹരിയാന പോലീസ്

കൊലപാതകത്തില്‍ ആരോപണവിധേയനായ ശ്രീകാന്ത് പണ്ഡിറ്റിന്റെ അമ്മ ദുലാരി ദേവിയുടെ പരാതിയിലാണ് ഹരിയാന പോലീസിന്റെ ഇടപെടല്‍
Updated on
1 min read

രാജസ്ഥാനില്‍ പശുക്കടത്താരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍ പോലീസ് സേനയിലെ 40 പേര്‍ക്കെതിരെ കേസ്. കൊലപാതകത്തില്‍ ആരോപണവിധേയനായ ശ്രീകാന്ത് പണ്ഡിറ്റിന്റെ അമ്മ ദുലാരി ദേവിയുടെ പരാതിയിലാണ് ഹരിയാന പോലീസിന്റെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കിടെ ഗര്‍ഭിണിയായ മരുമകളെ പോലീസുകാര്‍ ആക്രമിച്ചുവെന്നാണ് പരാതി. മരുമകളുടെ വയറ്റില്‍ പോലീസുകാര്‍ ചവിട്ടിയെന്നും ഗര്‍ഭം അലസിപ്പോയെന്നുമാണ് പരാതി. അതിക്രമിച്ചുകയറല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, ബലപ്രയോഗം, ദേഹോപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തന്റെ മറ്റ് രണ്ട് ആണ്‍കുട്ടികളെ രാജസ്ഥാന്‍ പോലീസ് സംഘം കൊണ്ടുപോയതായും ദുലാരി ദേവി ആരോപിച്ചു.

ആരോപണം രാജസ്ഥാന്‍ പോലീസ് നിഷേധിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതോടെ പരാതി സംബന്ധിച്ച യാഥാര്‍ഥ്യം പുറത്തുവരുമെന്നാണ് അവരുടെ നിലപാട്.

പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകം; രാജസ്ഥാന്‍ പോലീസിന്റെ റെയ്ഡിനെതിരെ പ്രതിയുടെ കുടുംബം, കേസെടുത്ത് ഹരിയാന പോലീസ്
പശുക്കടത്ത് ആരോപിച്ച് കൊല: നാസിലിനേയും ജുനൈദിനേയും ജീവനോടെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നെന്ന് പ്രതിയുടെ മൊഴി

ഫെബ്രുവരി 17നാണ് ഹരിയാനയിലെ ഭിവാനിയില്‍ തീപിടിച്ച കാറില്‍ രണ്ടുപേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് . പിന്നീടുള്ള അന്വേഷണത്തിലാണ് രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ നാസില്‍, ജുനൈദ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇവരെ പശുക്കടത്താരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രാജസ്ഥാനിലെ ഭരത്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളായ റിങ്കു സെയ്നി എന്ന ടാക്‌സി ഡ്രൈവര്‍ പിടിയിലായത് .

പശുക്കടത്ത് ആരോപിച്ചുള്ള കൊലപാതകം; രാജസ്ഥാന്‍ പോലീസിന്റെ റെയ്ഡിനെതിരെ പ്രതിയുടെ കുടുംബം, കേസെടുത്ത് ഹരിയാന പോലീസ്
രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നെന്ന് പരാതി; ബജ്റംഗ്ദളിനെതിരെ കുടുംബം

പശുക്കളെ കടത്തിക്കൊണ്ടു പോയ കേസില്‍ നാസിലിനേയും ജുനൈദിനേയും അറസ്റ്റ് ചെയ്യണം എന്നാവാശ്യപ്പെട്ട് നാലംഗ ബജ്‌റംഗ്ദള്‍ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നെന്ന് പിന്നീട് റിങ്കു സെയ്നി വെളിപ്പെടുത്തി . ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനിൽ എത്തിക്കുമ്പോള്‍ ഇരുവരും അവശ നിലയിലായിരുന്നു. ഇത് കണ്ട് പരിഭ്രാന്തരായ ഹരിയാന പോലീസ് എല്ലാവരെയും തിരികെ പറഞ്ഞയയ്ക്കുകയായിരുന്നുവെന്ന് റിങ്കു സെയ്‌നി വ്യക്തമാക്കി. ഗുരുതര പരുക്കുകൾ കാരണം അധികം താമസിയാതെ തന്നെ നാസിലും ജുനൈദും മരിച്ചു.തുടർന്ന് ഇവരുടെ മൃതദേഹം ബൊലേറോ എസ് യു വി യിലാക്കി സംഭവ സ്ഥലത്ത് നിന്ന് 200 കിലോമീറ്റർ മാറി ഭിവാനി എന്ന സ്ഥലത്തെത്തിച്ചാണ് പ്രതികൾ കത്തിച്ചത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ മോനു മനേസര്‍, ലോകേഷ് സിന്‍ഹിയ, റിങ്കു സൈനി, അനില്‍, ശ്രീകാന്ത് പണ്ഡിറ്റ് എന്നിവരാണ് ആരോപണവിധേയര്‍.

logo
The Fourth
www.thefourthnews.in