"ഞാന്‍ ഭർത്താവിനെ ബിസിനസ്സുകാരനാക്കി; എന്റെ മകൾ ഭർത്താവിനെ പ്രധാനമന്ത്രിയും"- സുധാ മൂർത്തി

"ഞാന്‍ ഭർത്താവിനെ ബിസിനസ്സുകാരനാക്കി; എന്റെ മകൾ ഭർത്താവിനെ പ്രധാനമന്ത്രിയും"- സുധാ മൂർത്തി

അക്ഷത ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് സുധാ മൂർത്തി പറയുന്ന വീഡിയോ വൈറല്‍
Updated on
1 min read

ഋഷി സുനക്കിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിന് പിന്നില്‍ തന്റെ മകളെന്ന് ഭാര്യ അക്ഷത മൂർത്തിയുടെ അമ്മ സുധാമൂർത്തി. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഋഷി സുനക്കിന്റെ അധികാരത്തിലേക്കുള്ള പെട്ടെന്നുള്ള ഉയർച്ച എപ്പോഴും വലിയ ചർച്ചാവിഷയമാണ്, ഇതിനിടയിലാണ് ഋഷിയുടെ വിജയത്തിന് പിന്നില്‍ തന്റെ മകളാണെന്നാണ് സുധാമൂർത്തി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്

ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിന് ശേഷം പലപ്പോഴും അക്ഷത മൂർത്തിയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അതിസമ്പന്നയായ അക്ഷതക്ക് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെക്കാൾ സമ്പത്തുണ്ടെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു.

"ഞാൻ എന്റെ ഭർത്താവിനെ ഒരു ബിസിനസുകാരനാക്കി. എന്റെ മകൾ അവളുടെ ഭർത്താവിനെ യുകെയുടെ പ്രധാനമന്ത്രിയാക്കി. ഭാര്യക്ക് എങ്ങനെ ഭർത്താവിനെ മാറ്റാൻ കഴിയുമെന്ന് നോക്കൂ. പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ മാറ്റാൻ കഴിഞ്ഞില്ല. ഞാൻ എന്റെ ഭർത്താവിനെ ഒരു ബിസിനസുകാരനും എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയുമാക്കി,” സുധാ മൂർത്തി വീഡിയോയിൽ പറയുന്നു.

"ഞാന്‍ ഭർത്താവിനെ ബിസിനസ്സുകാരനാക്കി; എന്റെ മകൾ ഭർത്താവിനെ പ്രധാനമന്ത്രിയും"- സുധാ മൂർത്തി
രാജകുടുംബത്തോളം സമ്പത്ത്; ആരാണ് ഋഷിയുടെ ഭാര്യ അക്ഷത ?

അക്ഷത ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നതെന്നും സുധാമൂർത്തി വീഡിയോയിൽ പറയുന്നു. തങ്ങളുടെ കുടുംബം എല്ലാ വ്യാഴാഴ്ചയും വ്രതം അനുഷ്ഠിക്കുന്ന ഒരു പാരമ്പര്യം പണ്ട് മുതല്‍ തന്നെ തങ്ങളുടെ കുടുംബം പിന്തുടരുന്നുണ്ടെന്നും അവർ പറയുന്നു.

" ഒരു വ്യാഴാഴ്ച ദിവസമാണ് ഞങ്ങൾ ഇൻഫോസിസ് ആരംഭിച്ചത്. ഞങ്ങളുടെ മകളെ വിവാഹം കഴിച്ച കുടുംബം അവരുടെ പൂർവ്വികരുടെ കാലം മുതൽ 150 വർഷമായി ഇംഗ്ലണ്ടിലാണ്. പക്ഷേ അവർ വലിയ വിശ്വാസികളാണ്. വിവാഹശേഷം വ്യാഴാഴ്ചക്ക് എന്താണ് പ്രത്യേകത എന്ന് ഋഷി ചോദിച്ചു. രാഘവേന്ദ്ര സ്വാമിയുടെ അടുത്ത് പോകാറുണ്ടെന്ന് ഞങ്ങൾ മറുപടി നൽകി. അതിനുശേഷം ഋഷിയും വ്യാഴാഴ്ച വ്രതം എടുക്കാറുണ്ട്. ഞങ്ങളുടെ മരുമകന്റെ വീട്ടുകാർ എല്ലാ തിങ്കളാഴ്ചയും ഉപവസിക്കും, പക്ഷെ ഞങ്ങളുടെ മരുമകൻ വ്യാഴാഴ്ചകളിലാണ് ഉപവസിക്കുന്നത്," അവർ കൂട്ടിച്ചേർത്തു

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ് സുധാ മൂർത്തി. ഇൻഫോസിസ് സ്ഥാപകനാണ് ഭർത്താവായ നാരായണ മൂർത്തി. 2009-ൽ ആണ് ഇവരുടെ മകളായ അക്ഷത മൂർത്തിയെ ഋഷി സുനക് വിവാഹം കഴിച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരിൽ ഒരാളുടെ മകളും ഏകദേശം 730 മില്യൺ പൗണ്ടിന്റെ വ്യക്തിഗത സമ്പത്തും ഉള്ള ആളാണ് അക്ഷത. ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിന് ശേഷം പലപ്പോഴും അക്ഷതയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അതിസമ്പന്നയായ അക്ഷതക്ക് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെക്കാൾ സമ്പത്തുണ്ടെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in