കലാപത്തിനിടെ കുടിയേറ്റവും; രണ്ട് ദിവസത്തിനിടെ മണിപ്പൂരിലെത്തിയത് 718 മ്യാന്‍മര്‍ പൗരന്‍മാര്‍

കലാപത്തിനിടെ കുടിയേറ്റവും; രണ്ട് ദിവസത്തിനിടെ മണിപ്പൂരിലെത്തിയത് 718 മ്യാന്‍മര്‍ പൗരന്‍മാര്‍

രണ്ട് ദിവസത്തിനുള്ളില്‍ ഇത്രയും മ്യാന്‍മര്‍ പൗരന്‍മാര്‍ ഇന്ത്യയിലെത്തിയത് മണിപ്പൂര്‍ സര്‍ക്കാരിന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ്
Updated on
2 min read

വംശീയ കലാപം ആളിക്കത്തുന്ന മണിപ്പൂരില്‍ ആശങ്ക വര്‍ധിപ്പിച്ച് അനധികൃത കുടിയേറ്റം. അയല്‍രാജ്യമായ മ്യാന്‍മറില്‍ നിന്നു രണ്ട് ദിവസത്തിനുള്ളില്‍ 718 പേര്‍ അഭയാര്‍ത്ഥികളായി മണിപ്പൂരിലെത്തിയെന്നാണ് കണക്കുകള്‍. അതിര്‍ത്തി രക്ഷാ സേനയായ അസം റൈഫിള്‍സാണ് കുടിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. സംഭവത്തില്‍ അസം റൈഫിള്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് മണിപ്പൂര്‍ സര്‍ക്കാര്‍. വ്യക്തമായ യാത്ര രേഖയുടെ അഭാവത്തില്‍ ജൂലൈ 22നും 223 നുമിടയില്‍ ഇത്രയും പേര്‍ എങ്ങനെ ഇന്ത്യയിലെത്തിയെന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ ചോദ്യം. സംസ്ഥാനത്ത് അനധികൃതമായി പ്രവേശിച്ച മ്യാൻമർ പൗരന്മാരെ ഉടൻ തിരിച്ചയക്കണം എന്നും അസം റൈഫിൾസിനോട് മണിപ്പൂർ സർക്കാർ ആവശ്യപ്പെട്ടു.

കലാപത്തിനിടെ കുടിയേറ്റവും; രണ്ട് ദിവസത്തിനിടെ മണിപ്പൂരിലെത്തിയത് 718 മ്യാന്‍മര്‍ പൗരന്‍മാര്‍
'മോദിയുടെ മുൻഗണന തികച്ചും തെറ്റ്, കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതികരിച്ചില്ല'; വിമർശിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎ

ജൂലൈ 22നും 23 നുമിടയില്‍ 301 കുട്ടികള്‍ ഉള്‍പ്പെടെ 718 പേര്‍ ഇന്ത്യയിലേക്ക് എത്തിയെന്നാണ് അസം റൈഫിള്‍സിന്റെ കണക്കുകള്‍. മ്യാൻമറില്‍ സൈന്യവും - വിമത സേനയായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സും (പിഡിഎഫ്) തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമാണ് ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഘര്‍ത്തിനിടെ 48 മണിക്കൂറിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനമാണ് രണ്ട് ദിവസത്തെ കുടിയേറ്റത്തിന് വഴിവച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

2021 ഫെബ്രുവരിയിൽ മ്യാന്‍മറില്‍ നടന്ന നടന്ന സൈനിക അട്ടിമറിക്ക് ശേഷം മിസോറാം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായി 40,000 അഭയാർത്ഥികള്‍ എത്തിയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.

കലാപത്തിനിടെ കുടിയേറ്റവും; രണ്ട് ദിവസത്തിനിടെ മണിപ്പൂരിലെത്തിയത് 718 മ്യാന്‍മര്‍ പൗരന്‍മാര്‍
'ആക്രമിക്കപ്പെട്ടത് കുകികളായതുകൊണ്ട്'; ദുരനുഭവം തുറന്നുപറഞ്ഞ് മണിപ്പൂരിലെ കൂടുതൽ സ്ത്രീകൾ
ആഭ്യന്തര വകുപ്പിന്റെ പ്രസ്താവന
ആഭ്യന്തര വകുപ്പിന്റെ പ്രസ്താവന

ഖംപില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ജൂലൈ 22- 23നുമിടിയില്‍ 718 പുതിയ അഭയാര്‍ഥികള്‍ ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തി കടന്ന് ചന്തേല്‍ ജില്ല വഴി മണിപ്പൂരിലേക്ക് പ്രവേശിച്ചെന്നാണ് 28 സെക്ടര്‍ അസം റൈഫിള്‍സ് റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് മണിപ്പൂര്‍ ആഭ്യന്തര വകുപ്പ് തിങ്കളാഴ്ച്ച നടത്തിയ പ്രസ്താവനയില്‍ അറിയിച്ചത്. വിസയോ മറ്റ് രേഖകളോ ഇല്ലാതെ അതിര്‍ത്തി കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നിര്‍ദേശം.

കലാപത്തിനിടെ കുടിയേറ്റവും; രണ്ട് ദിവസത്തിനിടെ മണിപ്പൂരിലെത്തിയത് 718 മ്യാന്‍മര്‍ പൗരന്‍മാര്‍
മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം മെയ് 15ന്, പെൺകുട്ടിയെ അക്രമികൾക്ക് കൈമാറിയത് സ്ത്രീകൾ

കഴിഞ്ഞ രണ്ടു മാസക്കാലത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ മ്യാന്‍മാര്‍ പൗരന്‍മാര്‍ കുടി സംസ്ഥാനത്ത് എത്തുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ് എന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നിലപാട്. ആയുധങ്ങളുമായിട്ടാണോ മ്യാന്‍മാര്‍ പൗരന്‍മാര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന സംശയവും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നു.

718 അഭയാര്‍ഥികള്‍ നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചത് വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കാരണം വംശീയ കലാപം തുടരുന്ന മണിപ്പൂരിലേക്കുള്ള ഇവരുടെ പ്രവേശനം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയേക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തെ ഗൗരവമായി കണ്ട് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ചന്ദേല്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും പോലീസ് സൂപ്രണ്ടിനുമാണ് കേസിന്റെ ചുമതല. കൂടാതെ മ്യാന്‍മര്‍ പൗരന്മാരുടെ ബയോമെട്രിക്സും ഫോട്ടോഗ്രാഫുകളും സൂക്ഷിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ രണ്ടുമാസമായി വംശീയ കലാപ ഭൂമിയായി തുടരുകയാണ് മണിപ്പൂര്‍. മേയ് 3 ന് ആരംഭിച്ച് വംശീയ കലാപത്തില്‍ 150 ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നും ആയിരത്തിലധികം പേര്‍ പലായനം ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. രണ്ട് മാസത്തിലേറെയായി മണിപ്പൂരില്‍ ഇന്റര്‍നെറ്റും വിഛേദിച്ചിരിക്കുകയാണ്. കുക്കി സമുദായത്തിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മണിപ്പൂര്‍ വിഷയം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

logo
The Fourth
www.thefourthnews.in