മേഘാലയ-നാഗാലാൻഡ് വോട്ടെടുപ്പ് നാളെ

മേഘാലയ-നാഗാലാൻഡ് വോട്ടെടുപ്പ് നാളെ

നാളെ രാവിലെ 7 നു ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 4 വരെയാണ്. വോട്ടെണ്ണൽ മാർച്ച് 2 നു നടക്കും
Updated on
1 min read

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാഗാലാ‌ൻഡ് - മേഘാലയ സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം മാത്രമായിരിക്കും നടക്കുക. നാഗാലാന്റിലെ 60 മണ്ഡലങ്ങളില്‍ 59 ഇടങ്ങളിലാണ് നാളെ വോട്ടെടുപ്പ്.  ഒരു സീറ്റിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വോട്ടെടുപ്പ് 59 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയത്. നാഗാലാന്റില്‍ 4 സ്ത്രീകളും 19 സ്വതന്ത്രരുമുൾപ്പെടെ 183 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 13 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മേഘാലയിയിലെ 60 മണ്ഡലങ്ങളും നാളെ വിധിയെഴുതും.

മേഘാലയയിലെ 60 മണ്ഡലങ്ങളിലായി 375 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 21,61,729 വോട്ടർമാരാണുള്ളത്. ഇതിൽ 10,68,801 പുരുഷ വോട്ടർമാരും 10,92,326 സ്ത്രീ വോട്ടർമാരും ഉള്‍പ്പെടുന്നു. ഭിന്നശേഷി വിഭാഗത്തില്‍ പെടുന്ന 7478 വോട്ടർമാരും 80 വയസ്സിനു മുകളിലുള്ള 22658 വോട്ടർമാരുമുണ്ട്. 81,443 പേര്‍ പുതിയ വോട്ടര്‍മാരാണ്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടിടത്തും ബിജെപിയാണ് അധികാരത്തിലുള്ളത്. ഇത്തവണ മേഘാലയയിൽ ബിജെപിയും എൻപിപിയും തനിച്ച് മത്സരിക്കുമ്പോൾ നാഗാലാൻഡിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) ബിജെപിയും 40 :20 എന്ന നിലയില്‍ സീറ്റ് പങ്കിടുന്നു. 2003 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസിന് നിലവിലെ സഭയിൽ 23 സ്ഥാനാർഥികൾ മാത്രമാണുള്ളത്.

എൻഡിപിപി-ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി എൻഡിപിപിയുടെ നെയ്ഫ്യൂ റിയോ രണ്ടാം തവണയും ജനവിധി തേടുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. 2018 ൽ വടക്കു കിഴക്കൻ സംസ്ഥാനത്ത് ജെഡിയുവിന്റെയും സ്വതന്ത്ര കക്ഷിയുടെയും പിന്തുണയോടെ എൻഡിപിപി സർക്കാർ രൂപീകരിച്ചിരുന്നു. 2021ൽ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഭരണകക്ഷിയായ എൻഡിപിപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്ന് യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസ് (യുഡിഎ) എന്ന പേരിൽ ഒരു സർവകക്ഷി സർക്കാർ രൂപീകരിക്കുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in