നരേന്ദ്ര മോദി
നരേന്ദ്ര മോദി

100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ്; എക്‌സിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന ലോക നേതാവായി നരേന്ദ്ര മോദി

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 30 ദശലക്ഷം ഫോളോവേഴ്‌സ് ആണ് നരേന്ദ്ര മോദിക്ക് വർധിച്ചത്
Updated on
1 min read

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന ലോക നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് പ്രധാനമന്ത്രിക്ക് എക്‌സിൽ ഉള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 30 ദശലക്ഷം ഫോളോവേഴ്‌സ് ആണ് നരേന്ദ്ര മോദിക്ക് വർധിച്ചത്. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെയും മറ്റ് ആഗോള നേതാക്കളെയും വെച്ച് നോക്കുമ്പോൾ ബഹുദൂരം മുൻപിലാണ് അദ്ദേഹം.

"@X-ൽ നൂറ് ദശലക്ഷം! ഈ ഊർജ്ജസ്വലമായ മാധ്യമത്തിൽ ഉണ്ടായിരുന്നതിൽ സന്തോഷിക്കുകയും ചർച്ചകൾ, സംവാദങ്ങൾ, ഉൾക്കാഴ്ചകൾ, ജനങ്ങളുടെ അനുഗ്രഹങ്ങൾ, ക്രിയാത്മകമായ വിമർശനങ്ങൾ എന്നിവയും മറ്റും വിലമതിക്കുകയും ചെയ്യുന്നു. ഭാവിയിലും ഇതുപോലെ ആകർഷകമായ ഒരു സമയത്തിനായി കാത്തിരിക്കുകയാണ്," നൂറു ദശലക്ഷം കടന്നതിന്റെ സന്തോഷം അറിയിച്ച് കൊണ്ട് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

നരേന്ദ്ര മോദി
അംബാനി കല്യാണത്തിലെ കോടികളുടെ സമ്മാനങ്ങൾ; പക്ഷെ നികുതി അടയ്‌ക്കേണ്ട, കാരണം അറിയാമോ ?

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ (38.1 ദശലക്ഷം ഫോളോവേഴ്‌സ്), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം ഫോളോവേഴ്‌സ്), ഫ്രാൻസിസ് മാർപാപ്പ (18.5 ദശലക്ഷം ഫോളോവേഴ്‌സ്) തുടങ്ങിയ ലോകനേതാക്കളേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സ് ആണ് പ്രധാനമന്ത്രിക്ക് എക്‌സിൽ ഉള്ളത്.

ഇന്ത്യയിൽ മറ്റ് രാഷ്ട്രീയ നേതാക്കളെ അപേക്ഷിച്ച് നോക്കുമ്പോഴും സമാനമാണ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 26.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 27.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 27.5 ദശലക്ഷം, സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവിന് 19.9 ദശലക്ഷം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് 7.4 ദശലക്ഷം എന്നിങ്ങനെയാണ് എക്സ് ഫോളോവേഴ്‌സ്.

നരേന്ദ്ര മോദി
നാല് പതിറ്റാണ്ടിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നു; സംഘത്തിൽ പാമ്പ് പിടുത്ത വിദഗ്ധരും

പ്രമുഖ കായിക കായികതാരങ്ങളെയും സെലിബ്രിറ്റികളെയും പ്രധാനമന്ത്രി മറികടക്കുന്നുണ്ട്. വിരാട് കോഹ്‌ലി (64.1 ദശലക്ഷം), ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മർ ജൂനിയർ (63.6 ദശലക്ഷം), അമേരിക്കൻ ബാസ്‌ക്കറ്റ്‌ബോൾ താരം ലെബ്രോൺ ജെയിംസ് (52.9 ദശലക്ഷം) എന്നിവരേക്കാൾ കൂടുതൽ ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്. ടെയ്‌ലർ സ്വിഫ്റ്റ് (95.3 ദശലക്ഷം), ലേഡി ഗാഗ (83.1 ദശലക്ഷം), കിം കർദാഷിയാൻ (75.2 ദശലക്ഷം) തുടങ്ങിയ സെലിബ്രിറ്റികളെപ്പോലും അദ്ദേഹം മറികടന്നു.

നരേന്ദ്ര മോദി
എബ്രഹാം ലിങ്കൺ മുതൽ ജോർജ് ബുഷ് വരെ; അമേരിക്കയിൽ പ്രസിഡന്റിനോ സ്ഥാനാർഥിക്കോ നേരെയുള്ള വധശ്രമം ആദ്യമല്ല!

യൂട്യൂബിൽ അദ്ദേഹത്തിന് 25 ദശലക്ഷത്തോളം വരിക്കാരും ഇൻസ്റ്റാഗ്രാമിൽ 91 ദശലക്ഷത്തിലധികം ഫോളോവേഴ്സും അദ്ദേഹത്തിനുണ്ട്. 2009-ലാണ് അന്ന് ട്വിറ്റർ ആയിരുന്ന അദ്ദേഹം എക്‌സിൽ അക്കൗണ്ട് എടുത്തത്.

logo
The Fourth
www.thefourthnews.in