ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശം ഇനി മുതൽ 'ശിവശക്തി'; ഇസ്ട്രാക്കിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശം ഇനി മുതൽ 'ശിവശക്തി'; ഇസ്ട്രാക്കിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ഗ്രീസിലെ സന്ദർശനത്തിന്ന് ശേഷം അവിടെനിന്ന് നേരിട്ടാണ് മോദി ബെംഗളുരുവിലെത്തിയത്
Updated on
1 min read

ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലത്തിന് പുതിയ പേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ശിവശക്തി'യെന്ന് ആ മേഖല ഇനിമുതൽ അറിയപ്പെടുമെന്ന് ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു. ചന്ദ്രയാന് മൂന്ന് ലാന്‍ഡ് ചെയ്ത ഓഗസ്റ്റ് 23 ഇനിമുതല്‍ ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ചന്ദ്രയാന്‍ രണ്ട് ഇടിച്ചിറങ്ങിയ പ്രദേശത്തിന് തിരംഗ പോയിന്റ് എന്നറിയിപ്പെടുമെന്നും പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ നേരിട്ടുകണ്ട് അനുമോദിക്കാൻ എത്തിയതായിരുന്നു മോദി. ഗ്രീസിലെ സന്ദർശനത്തിന്ന് ശേഷം അവിടെനിന്ന് നേരിട്ടാണ് മോദി ബെംഗളുരുവിലെത്തിയത്.

ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കും ഗ്രീസിലെ സന്ദർശനത്തിനും ശേഷമാണ് മോദി ബംഗളുരുവിലെ ഐ എസ് ആർ ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കില്‍ (ഇസ്ട്രാക്ക്) എത്തിയത്. ഇസ്ട്രാക്കിലെത്തിയ അദ്ദേഹത്തെ ഇസ്രോ മേധാവി എസ് സോമനാഥും മറ്റ് ശാസ്ത്രജ്ഞരും ചേർന്ന് സ്വീകരിച്ചു.

ഇസ്‌റോയിലെ ശാസ്ത്രജ്ഞർ കുറിച്ചത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിലൊന്നാണെന്ന് ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തുനിൽ മോദി പറഞ്ഞു. ഈ നേട്ടത്തിന് ശേഷം, ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ കഴിവ് ലോകം മുഴുവൻ മനസ്സിലാക്കി. ഇന്ത്യക്കാർ മാത്രമല്ല, ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെല്ലാം ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ ആവേശഭരിതരാണെന്ന് മോദി പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിവരുമ്പോൾ തന്നെ ബെംഗളൂരുവിൽ പോയി ശാസ്ത്രജ്ഞർ ക്ക് ആശംസകൾ അർപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു.

ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശം ഇനി മുതൽ 'ശിവശക്തി'; ഇസ്ട്രാക്കിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
തമിഴ്നാട്ടിലെ മധുരയില്‍ ട്രെയിനിന് തീപിടിച്ച് അപകടം, എട്ട് മരണം

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവർണർ തവർചന്ദ് ഗെലോട്ട്, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നില്ല. തന്നെ സ്വീകരിക്കാൻ വേണ്ടി പുലർച്ചെ തന്നെ എഴുന്നേറ്റ് ബുദ്ധിമുട്ടേണ്ടെന്ന് നേതാക്കളോട് പറഞ്ഞിരുന്നതായും മോദി പറഞ്ഞു. ബെംഗളൂരുവിൽ എത്തിയ കാര്യം മോദി എക്‌സിലൂടെ പങ്കുവച്ചിരുന്നു. ഇന്ത്യയുടെ അഭിമാനം ഉയർത്തിയ, ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിശിഷ്ടരായ ഇസ്രോ ശാസ്ത്രജ്ഞരുമായി സംവദിക്കാൻ കാത്തിരിക്കുന്നു എന്നായിരുന്നു മോദിയുടെ പോസ്റ്റ്.

logo
The Fourth
www.thefourthnews.in