മുൻകരുതൽ ഡോസ് എടുക്കാത്തവർക്ക് വേണ്ടിയുള്ളത്; ബൂസ്റ്റര്‍ ഡോസിന് ശേഷം നേസല്‍ വാക്‌സിന്‍ വേണ്ട

മുൻകരുതൽ ഡോസ് എടുക്കാത്തവർക്ക് വേണ്ടിയുള്ളത്; ബൂസ്റ്റര്‍ ഡോസിന് ശേഷം നേസല്‍ വാക്‌സിന്‍ വേണ്ട

നിർദേശിക്കുന്ന ഇടവേളകൾ പാലിക്കാതെ ആളുകൾ ആവർത്തിച്ച് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്ന പ്രവണത പൊതുവെ കണ്ടു വരുന്നുണ്ടെന്ന് ഇന്ത്യയിലെ വാക്സിന്‍ ടാസ്ക് ഫോഴ്സ് മേധാവി
Updated on
1 min read

കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് പുതിയ നേസല്‍ വാക്‌സിന്‍ എടുക്കേണ്ടതില്ലെന്ന് ഇന്ത്യയിലെ വാക്സിന്‍ ടാസ്ക് ഫോഴ്സ് മേധാവി. നേസൽ വാക്‌സിന്‍ മുൻകരുതൽ ബൂസ്റ്റർ ഡോസ് ആയാണ് കണക്കാക്കുന്നത്. അതു കൊണ്ടു തന്നെ മുൻകരുതൽ വാക്സിനോ, ബൂസ്റ്റർ ഡോസോ  എടുത്തവർ നേസൽ വാക്സിൻ സ്വീകരിക്കേണ്ടതില്ല കോവിഡ് വാക്‌സിൻ ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോക്ടർ എൻ കെ അറോറ. നേസൽ വാക്സിൻ മുൻകരുതൽ ഡോസ് എടുക്കാത്തവർക്ക് വേണ്ടിയുള്ളതാണ് എന്നും ഡോ. അറോറ എൻഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുൻകരുതൽ ഡോസ് എടുക്കാത്തവർക്ക് വേണ്ടിയുള്ളത്; ബൂസ്റ്റര്‍ ഡോസിന് ശേഷം നേസല്‍ വാക്‌സിന്‍ വേണ്ട
ഭാരത് ബയോടെക് നേസല്‍ വാക്‌സിന് വില 800 രൂപയ്ക്ക് മുകളിൽ, ഒരു വാക്‌സിന്‍ രണ്ട് പേര്‍ക്ക് ഉപയോഗിക്കാം

നിർദേശിക്കുന്ന ഇടവേളകൾ പാലിക്കാതെ ആളുകൾ ആവർത്തിച്ച് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്ന പ്രവണത പൊതുവെ കണ്ടു വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ ആന്റിജൻ സിങ്ക് എന്നൊരു പ്രത്യേക തരം അവസ്ഥയും ഭയവും നിലനില്‍ക്കുന്നുണ്ട്. നിർദേശിക്കുന്ന ഇടവേളകൾ പാലിക്കാതെ ആളുകൾ ആവർത്തിച്ച് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. ഇത് പ്രതിരോധ ശേഷിയെ കാര്യമായി  സഹായിക്കില്ല. ഇത്തരത്തിൽ ആന്റിജൻ ഡോസുകൾ സ്വീകരിക്കുന്നതിലൂടെ ശരീരം പതുക്കെ പ്രതികരിക്കാതെയാവും. അതുകൊണ്ട് തന്നെ നേസൽ വാക്സിൻ നാലാമത്തെ ബൂസ്റ്റർ ഡോസ് ആയി എടുക്കേണ്ടതില്ലെന്നും ഡോ അറോറ പറയുന്നു.

18 വയസു പൂർത്തിയായ ആർക്കും നേസൽ വാക്സിൻ സ്വീകരിക്കാം

18 വയസു പൂർത്തിയായ ആർക്കും നേസൽ വാക്സിൻ സ്വീകരിക്കാം. മൂക്കിന്റെ ഇരു ദ്വാരങ്ങളിലും 0.5 മില്ലി വാക്സിൻ തുള്ളികൾ ഒഴിക്കുക. മൂക്കിൽ കുറച്ചു സമയത്തെ തടസം അനുഭവപ്പെടും.  ഇതല്ലാതെ മറ്റെല്ലാ തരത്തിലും വാക്സിൻ സുരക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിനെതിരെ പുതിയ വാക്സിനുകൾ രൂപപ്പെടുത്തുന്നതിനും, പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി ശക്തിപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ ( എൻടിഎജിഐ) കോവിഡ് വർക്കിംഗ് ഗ്രൂപ്പിന്റെ ചെയർമാനാണ് ഡോ അറോറ.

ഭാരത് ബയോടെക് വികസിപ്പിച്ച നേസല്‍ വാക്‌സിന്റെ വില ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്. സ്വകാര്യ ആശുപത്രികളിൽ നികുതിക്ക് പുറമെ 800 രൂപയാണ് വാക്‌സിന്റെ വില. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാക്സിന്‍ വലിയ അളവിൽ സംഭരിക്കുമ്പോൾ ഡോസിന് 325രൂപ നിരക്കില്‍ ലഭ്യമാകും. ജനുവരി അവസാന വാരമാണ് നേസൽ വാക്സിന്‍ പുറത്തിറക്കുന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇൻകോവാക് (iNCOVACC) എന്ന പേരിലാണ് വാക്സിന്‍ അറിയപ്പെടുക. രാജ്യത്തെ ആദ്യ കോവിഡ് പ്രതിരോധ നേസൽ വാക്സിനാണ് ഇൻകോവാക്.

logo
The Fourth
www.thefourthnews.in