'പാണ്ഡ്യൻ്റെ പണിയിൽ' നിന്ന് പട്‌നായിക്‌ പഠിച്ചില്ലേ?; മുൻ എച്ച് ആർ മേധാവി പൊളിറ്റിക്കൽ സെക്രട്ടറി, ബിജെഡിയിൽ കലഹം

'പാണ്ഡ്യൻ്റെ പണിയിൽ' നിന്ന് പട്‌നായിക്‌ പഠിച്ചില്ലേ?; മുൻ എച്ച് ആർ മേധാവി പൊളിറ്റിക്കൽ സെക്രട്ടറി, ബിജെഡിയിൽ കലഹം

ഒഡിഷ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, ബിജെഡിയെ ഉടച്ചുവാര്‍ക്കാന്‍ നവീന്‍ പട്‌നായിക്
Updated on
2 min read

ഒഡിഷ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ, ബിജെഡിയെ ഉടച്ചുവാര്‍ക്കാന്‍ നവീന്‍ പട്‌നായിക്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ ഭാരവാഹികളെ സ്ഥാനത്ത് നിന്ന് നീക്കി. ആദ്യമായി ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെഡി പാളയത്തിലെത്തിയ സംതൃപ്ത് മിശ്രയെയാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ വക്താക്കളില്‍ ഒരാളായും സംതൃപ്തിനെ നിയമിച്ചു. ബിജെഡിയില്‍ എത്തുന്നതിന് മന്‍പ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുന്‍ എച്ച്ആര്‍ മേധാവി ആയിരുന്നു സംതൃപ്ത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സംതൃപ്ത് പരാജയപ്പെട്ടിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ചില വ്യക്തികളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് തടയാനാണ് പുതിയ നീക്കം എന്നാണ് ബിജെഡി നല്‍കുന്ന വിശദീകരണം. എന്നാല്‍, വി കെ പാണ്ഡ്യനെ വിശ്വസിച്ചതുപോലെ, നവീന്‍ പുതിയൊരാളെ പാര്‍ട്ടിയുടെ ഉയര്‍ന്ന പദവിയിലേക്ക് കൊണ്ടുവരുന്നതില്‍ ബിജെഡിക്കുള്ളില്‍ എതിര്‍പ്പ് രൂപപ്പെട്ടിട്ടുണ്ട്.

'പാണ്ഡ്യൻ്റെ പണിയിൽ' നിന്ന് പട്‌നായിക്‌ പഠിച്ചില്ലേ?; മുൻ എച്ച് ആർ മേധാവി പൊളിറ്റിക്കൽ സെക്രട്ടറി, ബിജെഡിയിൽ കലഹം
ഹത്രാസ് ദുരന്തം: ഭോലെ ബാബയുടെ പേരില്ലാതെ അന്വേഷണ റിപ്പോര്‍ട്ട്, 'അപകട കാരണം അശ്രദ്ധ'

വക്താക്കളേയും മാധ്യമ പാനല്‍ അംഗങ്ങളേയും മാറ്റി പ്രവര്‍ത്തിപരിജയമുള്ള നേതാക്കളെയാണ് ബിജെഡി നിയമിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന് ബിജെപി നത്തിയ പ്രചരണത്തെ ചെറുക്കാന്‍ ശേഷിയുള്ള സോഷ്യല്‍ മീഡിയ, മാധ്യമ സംവിധാനങ്ങള്‍ ഇല്ലാതെപോയതാണെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ, നവീന്‍ പട്‌നായിക് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് പട്‌നായിക്കിന്റെ ഭാഗത്തുനിന്നുണ്ടായത്. മുഖ്യമന്ത്രി കസേരയില്‍ മാത്രം ഇരുന്നു ശീലിച്ച നവീന്‍, ഒഡിഷയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ, താഴേത്തട്ടിലുള്ള പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്താനും ആരംഭിച്ചു. ഈ ആശയവിനിമയം പാര്‍ട്ടിയുടെ തുടക്ക കാലത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിന്നുപോയിരുന്നു.

നവീന്‍ പട്‌നായിക്‌
നവീന്‍ പട്‌നായിക്‌

ദേശീയതലത്തിലും ബിജെപിയുമായി അകലം പാലിക്കാന്‍ ബിജെഡി തീരുമാനിച്ചു. മുന്‍കാലങ്ങളില്‍ ബിജെപിയുമായി സൗഹൃദപരമായ നിലപാടാണ് പാര്‍ലമെന്റില്‍ ബിജെഡി സ്വീകരിച്ചു വന്നിരുന്നത്. എന്നാല്‍, പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രതിപക്ഷത്തിനൊപ്പം ബിജെഡി എംപിമാരും പ്രതിഷേധങ്ങളില്‍ അണിനിരന്നു. ഇതും ബിജെഡിയുടെ പോളിസി മാറ്റമായി വിലയിരുത്തപ്പെടുന്നു.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ നവീന്‍ ആദ്യം ചെയ്തത് വികെ പാണ്ഡ്യനെ ഒഴിവാക്കുകയായിരുന്നു. വികെ പാണ്ഡ്യനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബിജെഡി സംഘടന സെക്രട്ടറി പ്രണാബ് പ്രകാശ് ദാസ്, മാധ്യമങ്ങളുടെ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി മനസ് മംഗരാജ് എന്നിവരും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട പ്രധാനികളാണ്.

'പാണ്ഡ്യൻ്റെ പണിയിൽ' നിന്ന് പട്‌നായിക്‌ പഠിച്ചില്ലേ?; മുൻ എച്ച് ആർ മേധാവി പൊളിറ്റിക്കൽ സെക്രട്ടറി, ബിജെഡിയിൽ കലഹം
'ഭോലേ ബാബ ഇപ്പോഴും ദൈവം'; മതപരിപാടികളിലെ അപകടത്തില്‍ 20 വർഷത്തിനിടെ രാജ്യത്ത് മരിച്ചത് 2,000 പേർ; പിഴയ്ക്കുന്നതാർക്ക്?

2019-ന് ശേഷമാണ് ബിജെഡിയില്‍ വികെ പാണ്ഡ്യന്‍ പിടിമുറുക്കിയത്. ചുരുങ്ങിയ കാലം കൊണ്ട് നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനായ പാണ്ഡ്യന്‍, ഐഎഎസ് സര്‍വീസില്‍ നിന്ന് രാജിവച്ച് ബിജെഡിയില്‍ ചേരുകയായിരുന്നു. നവീന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പാണ്ഡ്യനെ ഉയര്‍ത്തിക്കാട്ടിയതും തിരിച്ചടിയായി. പാര്‍ട്ടി സ്ഥാനാര്‍ഥികളെയും പ്രചാരണ രീതികളേയും വരെ തീരുമാനിക്കുന്ന തരത്തില്‍ പാണ്ഡ്യന്‍ ബിജെഡിയില്‍ ശക്തനായിരുന്നു. ബിജെപി വലിയരീതിയില്‍ പ്രചാരണം നടത്തിയതിന് പിന്നാലെ, തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി വികെ പാണ്ഡ്യനെ പ്രഖ്യാപിച്ചിട്ടില്ലെന്ന് നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചിരുന്നു.

സംതൃപ്ത് മിശ്ര
സംതൃപ്ത് മിശ്ര

കനത്ത തോല്‍വി ഏറ്റുവാങ്ങിയെങ്കിലും വോട്ട് വിഹിതത്തിന്റെ കര്യത്തില്‍ ബിജെഡിക്ക് ബിജെപിയെക്കാള്‍ നേരിയ മുന്‍തൂക്കമുണ്ട്. 40.22 ശതമാനം വോട്ടാണ് ബിജെഡിക്ക് ലഭിച്ചത്. ബിജെപിക്ക് 40.07 ശതമാനം വോട്ടും ലഭിച്ചു. അസംപ്തൃപ്തരായ വോട്ടര്‍മാരേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനായി താഴത്തട്ടുവരെയുള്ള അഴിച്ചുപണിയാണ് നവീന്‍ ലക്ഷ്യമിടുന്നത്.

അതേമയം, പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കാര്യത്തിലും പട്‌നായിക്കിന് അബന്ധം പിണഞ്ഞെന്നാണ് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സ്ഥാനങ്ങളില്‍ രാഷ്ട്രീയത്തില്‍ പരിജയമില്ലാത്തവരെ പിടിച്ചിരുത്തിയതിന്റെ ദോഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് കീഴിലുള്ള നേതാക്കളെ നവീന്‍ പട്‌നായിക്കിന് വിശ്വാസമില്ലെന്നും അതിനാലാണ് രാഷ്ട്രീയത്തില്‍ മുന്‍പരിജയമില്ലാത്ത, ജനങ്ങളുമായി ഇടപഴകി ശീലമില്ലാത്തവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in