വർഗീയ ചായ്‌വ് നൽകി: നവിക കുമാറിന്റെ 'ഗർബ ഷോ' പിൻവലിക്കണമെന്ന് എന്‍ബിഡിഎസ്എ ഉത്തരവ്

വർഗീയ ചായ്‌വ് നൽകി: നവിക കുമാറിന്റെ 'ഗർബ ഷോ' പിൻവലിക്കണമെന്ന് എന്‍ബിഡിഎസ്എ ഉത്തരവ്

കഴിഞ്ഞ മാസം 29 നാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. ഷോ മുസ്ലീം സമുദായത്തെ മൊത്തത്തിൽ ലക്ഷ്യം വച്ചുള്ളതും സംപ്രേക്ഷണ മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമാണെന്ന പരാതിയിലാണ് നടപടി
Updated on
1 min read

ടൈംസ് നവഭാരത് ചാനലിൽ നവിക കുമാർ ഗർബ ആഘോഷങ്ങളെ സംബന്ധിച്ച് നടത്തിയ ഷോ പിൻവലിക്കണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ഉത്തരവ്. ഷോയ്ക്ക് വർഗീയ ചായ്പ് നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതനുസരിച്ച്, ചാനലിന്റെ വെബ്‌സൈറ്റിൽ നിന്നും യുട്യൂബിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് എൻഐബിഡിഎസ്എ ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം നീക്കിയതായി ഏഴ് ദിവസത്തിനകം എൻഐബിഡിഎസ്എ സ്ഥിരീകരിക്കണമെന്നും ഉത്തരവായിട്ടുണ്ട്. ഇത് പ്രകാരം ചാനലിന് മുന്നറിയിപ്പ് നൽകുകയും റിപ്പോർട്ടുകൾക്ക് വർഗീയ നിറം നൽകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അറിയിക്കുകയും ചെയ്തു.

വർഗീയ ചായ്‌വ് നൽകി: നവിക കുമാറിന്റെ 'ഗർബ ഷോ' പിൻവലിക്കണമെന്ന് എന്‍ബിഡിഎസ്എ ഉത്തരവ്
വിഴിഞ്ഞം സമരം: സഖിക്കെതിരേ നൽകിയ വ്യാജവാര്‍ത്തയിൽ ന്യൂസ് 18 മലയാളത്തിനെതിരെ എന്‍ബിഡിഎസ്എ യുടെ നടപടി

കുറ്റകൃത്യങ്ങൾ, കലാപങ്ങൾ, തെറ്റായ വിവരങ്ങൾ, അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിൽ വർഗീയ നിറം ഉണ്ടാകാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും വംശീയവും മതപരവുമായ സൗഹാർദവുമായി ബന്ധപ്പെട്ട പ്രത്യേക മാർഗ നിർദ്ദേശങ്ങളും ചാനൽ ലംഘിച്ചുവെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ അതോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞ മാസം 29 നാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. ഷോ മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ചുള്ളതും സംപ്രേക്ഷണ മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് ടെക് എത്തിക്‌സ് പ്രൊഫഷണൽ ഇന്ദ്രജീത് ഘോർപഡെ നൽകിയ പരാതിയിലാണ് നടപടി. മതിൻ മുജാവർ എന്നയാളും പരിപാടിക്കെതിരേ പരാതി നൽകിയിരുന്നു. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയും രാജ്യത്തിന്റെ മതേതര ഘടനയെ തകർക്കുകയും ചെയ്യുന്ന വർഗീയ അജണ്ടയുള്ള വാർത്തകൾ സംപ്രേക്ഷണം ചെയ്തുകൊണ്ട് വിദ്വേഷം പ്രചരിപ്പിക്കുകയാണ് ചാനൽ ചെയ്യുന്നതെന്നാണ് പരാതി ലഭിച്ചത്.

വർഗീയ ചായ്‌വ് നൽകി: നവിക കുമാറിന്റെ 'ഗർബ ഷോ' പിൻവലിക്കണമെന്ന് എന്‍ബിഡിഎസ്എ ഉത്തരവ്
ആലുവ കൊലപാതകം: അതിവേഗ നീതി, ബലാത്സംഗ കേസുകളിൽ ആദ്യം

എന്നാൽ ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യം വയ്ക്കാൻ പരിപാടി ഉദ്ദേശിക്കുന്നില്ലെന്ന് എൻബിഡിഎസ്എയ്ക്ക് നൽകിയ മറുപടിയിൽ ചാനൽ വ്യക്തമാക്കി. പരാതികളിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ സന്ദർഭത്തിന് പുറത്തുള്ളതും അടിസ്ഥാനരഹിതവുമാണെന്നും ചാനൽ ആരോപിച്ചു. ഒരു ഗർബ പരിപാടിയിൽ സ്ത്രീകളുടെ അനുചിതമായ ചിത്രങ്ങൾ എടുത്ത സംഭവങ്ങൾ ഉൾപ്പെടുത്തി എപ്പിസോഡ് പൊതുപരിപാടികളിലെ സ്ത്രീസുരക്ഷയെ കേന്ദ്രീകരിച്ചായിരുന്നുവെന്നാണ് ചാനൽ അവകാശപ്പെട്ടത്.

വർഗീയ ചായ്‌വ് നൽകി: നവിക കുമാറിന്റെ 'ഗർബ ഷോ' പിൻവലിക്കണമെന്ന് എന്‍ബിഡിഎസ്എ ഉത്തരവ്
വിദ്യാര്‍ഥികളെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു, കണ്ടക്ടര്‍ക്ക് ശകാരം; തമിഴ്‌നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍

അതേസമയം, സമാനമായി വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റ് സംഘടനയായ 'സഖി' ക്ക് എതിരെ നല്‍കിയ വ്യാജവാര്‍ത്തകള്‍ പിൻവലിക്കണമെന്ന് ന്യൂസ് 18 മലയാളം ചാനലിനും ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഉത്തരവ് നൽകിയിരുന്നു. വിഴിഞ്ഞം സമരക്കാര്‍ക്ക് വിദേശ പണം സഖി വഴി ലഭിക്കുന്നുണ്ടന്നായിരുന്നു ചാനല്‍ നല്‍കിയ വാര്‍ത്ത. വാര്‍ത്ത നല്‍കുമ്പോള്‍ കാണിക്കേണ്ട ധാര്‍മികത ചാനല്‍ കാണിച്ചില്ലെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിങ്ങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ റിട്ട.ജസ്റ്റിസ് എ കെ സിക്രിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in